Saturday, 16 April 2016

കാസ്പർ ഷുൾട്സ് – 1



ഒരു കൈ മടക്കി തലയ്ക്കും തലയിണയ്ക്കും ഇടയിൽ വച്ച് പോൾ ഷാവേസ് ഇരുട്ടിലൂടെ സീലിങ്ങിലേക്ക് നോക്കി കിടന്നു. വല്ലാതെ തളർന്നിരുന്നു അദ്ദേഹം. മുമ്പ് എന്നത്തേക്കാളും അധികം... എന്നിട്ടും ഉറങ്ങുവാൻ കഴിയുന്നില്ല. ബെഡ്‌ ലാമ്പിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് എത്തി വലിഞ്ഞ് ടീപോയിൽ കിടക്കുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒന്നെടുത്തു. തീപ്പെട്ടിയെടുത്ത് ഉരച്ച അതേ നിമിഷമാണ് ടെലിഫോൺ റിംഗ് ചെയ്യുവാൻ തുടങ്ങിയത്.

റിസീവർ എടുത്തതും അങ്ങേ തലയ്ക്കൽ ഒരു തരുണീമണിയുടെ നിർവികാരമായ സ്വരം കേട്ടു.

“പോൾ... ഈസ് ദാറ്റ് യൂ...?”

“ആരാണ് സംസാരിക്കുന്നത്...?”  തലയിണയിൽ കൈ കുത്തി എഴുന്നേറ്റിരുന്ന് അദ്ദേഹം ചോദിച്ചു.

“ജീൻ ഫ്രേസർ... ഗ്രീസിൽ നിന്നും നിങ്ങൾ വന്ന ഫ്ലൈറ്റ് ലണ്ടനിൽ ലാന്റ് ചെയ്തിട്ട് മൂന്ന് മണിക്കൂറാകുന്നു... എന്തു കൊണ്ടാണ് ഇതുവരെയും നിങ്ങൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യാത്തത്...?”

“ഇത്ര തിടുക്കമെന്തിനാണ്...?”  ഷാവേസ് ചോദിച്ചു.  “ഇന്നലെ ഏതൻസിൽ വച്ച് തന്നെ ഒരു പ്രിലിമിനറി റിപ്പോർട്ട് ഞാൻ തയ്യാറാക്കിയിട്ടുണ്ട്... നേരം പുലർന്നിട്ട് ഞാൻ ചീഫിനെ വന്നു കണ്ടോളാം...”

“താങ്കൾ ഇപ്പോൾ തന്നെ അദ്ദേഹത്തെ കാണുവാൻ പോകുന്നു...” ജീൻ ഫ്രേസർ പറഞ്ഞു. “പെട്ടെന്ന് തന്നെ റെഡിയായിക്കോളൂ... ഫ്ലൈറ്റ് ലാന്റ് ചെയ്ത നിമിഷം മുതൽ താങ്കളെ കാത്തിരിക്കുകയാണ് അദ്ദേഹം...”

ഷാവേസ് അന്തം വിട്ടു. “വാട്ട് ദി ഹെൽ ഫോർ...! ഗ്രീസിൽ രണ്ട് മാസത്തെ അസൈൻ‌മെന്റ് കഴിഞ്ഞ് ഇപ്പോൾ എത്തിയതേയുള്ളൂ ഞാൻ... നിങ്ങൾ വിചാരിക്കുന്നത് പോലെ ഞാൻ പോയത് ഒരു വിനോദ യാത്രക്കൊന്നുമായിരുന്നില്ല... ഒരു രാത്രിയിലെ ഉറക്കമെങ്കിലും എനിക്ക് അവകാശപ്പെട്ടതാണ്...”

“യൂ ആർ ബ്രേക്കിങ്ങ് മൈ ഹാർട്ട്...” ശാന്തസ്വരത്തിൽ അവൾ പറഞ്ഞു. “എഴുന്നേറ്റ് നല്ല കുട്ടിയായി വസ്ത്രമൊക്കെ ധരിച്ച് റെഡിയായി നിൽക്കൂ... നിങ്ങൾക്കുള്ള കാർ ഇപ്പോൾ അവിടെയെത്തും...”

റിസീവർ ക്രാഡിലിൽ വയ്ക്കുന്ന സ്വരം കേട്ടതും ശപിച്ചു കൊണ്ട് അദ്ദേഹം എഴുന്നേറ്റു. ബ്ലാങ്കറ്റ് ഒരു വശത്തേക്ക് നീക്കിയിട്ട് പാന്റ്സ് കൈയിലെടുത്ത് ബാത്ത് റൂമിന് നേർക്ക് നടന്നു.

ഉറക്കമില്ലായ്മയാൽ കണ്ണ് പുളിക്കുന്നു. വായിൽ അരുചി... ഗ്ലാസിൽ അല്പം വെള്ളമെടുത്ത് അല്പാല്പമായി കുടിച്ചിറക്കിയതോടെ ചെറിയൊരു ഉന്മേഷം തോന്നിത്തുടങ്ങി. ഒട്ടും സമയം കളയാതെ തണുത്ത വെള്ളത്തിൽ അദ്ദേഹം തലയും ദേഹവും കഴുകി.

ടവൽ കൊണ്ട് ദേഹത്തെ വെള്ളം ഒപ്പിയെടുക്കവെ കണ്ണാടിയിൽ നോക്കി അദ്ദേഹം തന്റെ മുഖം പരിശോധിച്ചു. കൺ‌തടങ്ങൾക്ക് താഴെ ഇരുണ്ട നിറം... ഫ്രഞ്ച് വംശജനായ പിതാവിന്റെ ഉന്തിയ കവിളെല്ല് തന്നെ തനിക്കും ലഭിച്ചിരിക്കുന്നു. വിശ്രമമില്ലാതെയുള്ള ജോലിയിൽ കവിളിലെ ചർമ്മം വലിഞ്ഞ് മുറുകിയിരിക്കുന്നു.

സുന്ദരവും കുലീനവുമായ മുഖത്തിന് അല്പം മങ്ങലേറ്റത് പോലെ... ഒരു പണ്ഡിതന്റെ ലക്ഷണമുള്ള ആ മുഖത്തിന് പക്ഷേ, ഇടത് ചുമലിലെ വെടിയുണ്ടയേറ്റ മുറിപ്പാട് ഒട്ടും തന്നെ യോജിക്കുന്നുണ്ടായിരുന്നില്ല.

കണ്ണുകൾക്ക് താഴെ വിരലോടിച്ചു കൊണ്ട് അദ്ദേഹം നെടുവീർപ്പിട്ടു. “മൈ ഗോഡ്... യൂ ലുക്ക് ലൈക്ക് ഹെൽ...”   പിന്നെ പതുക്കെ ആ മുഖത്ത് ആരെയും ആകർഷിക്കുന്ന സ്വതസിദ്ധമായ ആ മന്ദഹാസം വിരിഞ്ഞു.

രണ്ട് ദിവസത്തെ വളർച്ചയുള്ള താടി രോമങ്ങളിലൂടെ അദ്ദേഹം വിരലോടിച്ചു. ഇപ്പോൾ എന്തായാലും ഷേവ് ചെയ്യുന്നില്ല എന്ന തീരുമാനത്തിലെത്തിയ അദ്ദേഹം ബെഡ്‌റൂമിലേക്ക് തിരിച്ച് നടന്നു. വേഷം ധരിച്ചു കൊണ്ടിരിക്കെ ജാലകച്ചില്ലിൽ മഴയുടെ കരാളഹസ്തങ്ങൾ ശക്തിയോടെ വന്ന് പതിച്ചു കൊണ്ടിരുന്നു. ഒരു പഴയ ട്രെഞ്ച് കോട്ടും എടുത്ത് അണിഞ്ഞ് സ്റ്റെയർകെയ്സിന് നേർക്ക് നടക്കുമ്പോൾ ഫോൺ വന്നിട്ട് ഏറിയാൽ പത്ത് മിനിറ്റ് മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ.

താഴെ കാർ കാത്തു കിടപ്പുണ്ടായിരുന്നു. മുൻ‌ഭാഗത്തെ പാസഞ്ചർ സീറ്റിൽ കയറിയിരുന്നതും ഡ്രൈവർ കാർ മുന്നോട്ടെടുത്തു. രാത്രിയുടെ വിജനതയിൽ  നനഞ്ഞ് കിടക്കുന്ന നിരത്തിലൂടെ മുന്നോട്ട് നീങ്ങുന്ന കാറിൽ അന്ധകാരത്തിലേക്ക് നോക്കി ഒട്ട് നീരസത്തോടെ പോൾ ഷാവേസ് നിശ്ശബ്ദനായി ഇരുന്നു.

ക്ഷീണിതനായിരുന്നു അദ്ദേഹം. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്കുള്ള യാത്രകൾ... ഒട്ടും വിശ്രമമില്ലാത്ത അസൈൻ‌മെന്റുകൾ... കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങനെ തോന്നുന്നത്... ഇതെല്ലാം മതിയാക്കി എന്തുകൊണ്ട് ഒരു വിശ്രമജീവിതത്തിലേക്ക് പൊയ്ക്കൂടാ എന്ന്...  പക്ഷേ, ചിന്തകളെ അധികം കാടു കയറാൻ വിടേണ്ടി വന്നില്ല. അപ്പോഴേക്കും അവരുടെ കാർ സെന്റ് ജോൺസ് വുഡിലെ ചിരപരിചിതമായ ആ കെട്ടിടത്തിന്റെ ഗെയ്റ്റിന് മുന്നിൽ എത്തിക്കഴിഞ്ഞിരുന്നു.

ഫ്രണ്ട് ഡോറിന് മുമ്പിൽ കാർ ബ്രേക്ക് ചെയ്തതും ഡ്രൈവറോട് ഒരു വാക്ക് പോലും മിണ്ടാതെ ഡോർ തുറന്ന് അദ്ദേഹം പുറത്തിറങ്ങി. ശേഷം പടവുകൾ കയറി കോളിങ്ങ് ബെൽ അമർത്തിയിട്ട് കാത്തു നിന്നു. വാതിലിന് സമീപമുള്ള പിച്ചള ഫലകത്തിൽ ഇപ്രകാരം എഴുതിയിരുന്നു.  BROWN & COMPANY – IMPORTERS & EXPORTERS.

ഏതാനും നിമിഷങ്ങൾക്കകം വാതിൽ തുറന്ന് സാമാന്യം ഉയരമുള്ള ഒരാൾ പ്രത്യക്ഷപ്പെട്ടു. നീല സ്യൂട്ട് അണിഞ്ഞ അയാളുടെ തലമുടി മിക്കവാറും നരച്ചു തുടങ്ങിയിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ അയാൾ ഒരു വശത്തേക്ക് ഒതുങ്ങി നിന്നിട്ട് പറഞ്ഞു.   “വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം മിസ്റ്റർ ഷാവേസ്...”

ഉള്ളിലേക്ക് നടക്കവെ ആയാസപ്പെട്ട് വരുത്തിയ ഒരു മന്ദഹാസത്തോടെ അദ്ദേഹം അയാളുടെ ചുമലിൽ പതുക്കെ ഒന്ന് തട്ടി. “യൂ ആർ ലുക്കിങ്ങ് ഫൈൻ ജോ...”

വളഞ്ഞ സ്റ്റെയർകെയ്സ് വഴി മുകളിലെത്തിയ അദ്ദേഹം കാർപെറ്റ് വിരിച്ച ഇടനാഴിയിലൂടെ മുന്നോട്ട് നീങ്ങി. റേഡിയോ റൂമിലെ ഡൈനാമോയുടെ മൂളൽ മാത്രമേ അവിടെ നിറഞ്ഞു നിന്ന മൂകതയ്ക്ക് ഒരു അപവാദമായി ഉണ്ടായിരുന്നുള്ളു. അതിന്റെ വാതിലിന് മുന്നിലൂടെ നീങ്ങിയ ഷാവേസ് രണ്ടോ മൂന്നോ അടി പിന്നിട്ട് മറ്റൊരു ഇടനാഴിയിലേക്ക് പ്രവേശിച്ചു.  നിശ്ശബ്ദത ഇപ്പോൾ പരിപൂർണ്ണമായിരിക്കുന്നു. ഇടനാഴിയുടെ അറ്റത്തുള്ള റൂമിന്റെ വെള്ള പെയ്ന്റ് പൂശിയ വാതിൽ തള്ളിത്തുറന്ന് അദ്ദേഹം ഉള്ളിലേക്ക് കടന്നു.

അധികം വലിപ്പമില്ലാത്ത ആ റൂമിൽ അത്യാവശ്യത്തിനുള്ള ഫർണിച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു മൂലയ്ക്കായി ഇട്ടിരിക്കുന്ന ഡെസ്കിന് മുകളിൽ ഒരു ടൈപ്പ് റൈറ്ററും ഏതാനും ടെലിഫോണുകളും... ഫയൽ ക്യാബിനറ്റിൽ നിന്നും ഏതോ ഫയൽ കുനിഞ്ഞെടുക്കുകയായിരുന്നു ജീൻ ഫ്രേസർ. അദ്ദേഹത്തെ കണ്ട് മുഖമുയർത്തിയ അവളുടെ വട്ടമുഖത്ത് പുഞ്ചിരി വിടർന്നു. ഒരു കൈയാൽ മുഖത്ത് നിന്നും കണ്ണട മാറ്റി അവൾ അദ്ദേഹത്തെ സൂക്ഷിച്ച് നോക്കി.  “എന്ത് പറ്റി...? ദ്വേഷ്യത്തിലാണെന്ന് തോന്നുന്നല്ലോ...”

“നേരം വെളുത്തിട്ടാണ് ഇത്തരം കൂടിക്കാഴ്ച്ചകൾക്ക് സാധാരണ ഞാൻ പോകാറുള്ളത്...” ചെറുതായി പുഞ്ചിരിക്കാൻ ഷാവേസ് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

തൂവെള്ള ബ്ലൌസിനോടൊപ്പം ധരിച്ചിരിക്കുന്ന സ്കർട്ട് അരക്കെട്ടിന്റെ വടിവുകൾ എടുത്തുകാണിക്കും വിധമുള്ളതായിരുന്നു. ഫയലുമായി തന്റെ കസേരയ്ക്കരികിലേക്ക് നീങ്ങുന്ന അവളുടെ അഴകാർന്ന രൂപത്തെ അദ്ദേഹത്തിന്റെ കണ്ണുകൾ  അംഗീകാര രൂപേണ പിന്തുടർന്നു.

അവളുടെ ഡെസ്കിന്റെ ഒരരികിൽ കയറി ഇരുന്നിട്ട് അവിടെ കണ്ട സിഗരറ്റ് പാക്കറ്റിൽ നിന്നും ഒന്നെടുത്ത് അദ്ദേഹം ചുണ്ടിൽ വച്ചു. പിന്നെ അതിന് തീ കൊളുത്തി ആഞ്ഞു വലിച്ച് പുകയുടെ ഒരു പടലം തന്നെ പുറത്തേക്കൂതി നിർവൃതിയോടെ നെടുവീർപ്പിട്ടു. 

“ഇനി പറയൂ... എന്തിനാണിതെല്ലാം...? നേരം പുലരാൻ പോലും കാത്ത് നിൽക്കാൻ കഴിയാത്ത അത്ര എന്ത് അടിയന്തിരാവശ്യമാണ് ചീഫിന് ഇപ്പോൾ ഉണ്ടായത്...?” ഷാവേസ് ചോദിച്ചു.

അവൾ ചുമൽ വെട്ടിച്ചു.   “അതങ്ങ് നേരിട്ട് തന്നെ ചോദിച്ചു കൂടേ...? അദ്ദേഹം ഉള്ളിൽ കാത്തിരിപ്പുണ്ട്...”

ഷാവേസ് പുരികം ചുളിച്ചു.  “എന്താ, അടുത്ത അസൈൻ‌മെന്റാണോ...?”

അവൾ തല കുലുക്കി. “അതെ... എന്തോ കാര്യമായ ഒന്നാണ് ഇത്തവണയെന്ന് തോന്നുന്നു...”

സ്വയം ശപിച്ചു കൊണ്ട് അദ്ദേഹം എഴുന്നേറ്റു.  “എന്നെക്കുറിച്ച് എന്താണദ്ദേഹം ധരിച്ച് വച്ചിരിക്കുന്നത്...? ഉരുക്ക് കൊണ്ടാണ് എന്നെ നിർമ്മിച്ചിരിക്കുന്നതെന്നോ...?” 

അവളുടെ മറുപടിക്കായി കാത്ത് നിൽക്കാതെ ഷാവേസ് ആ മുറിയുടെ എതിർഭാഗത്തുള്ള വാതിലിന് നേർക്ക് നടന്ന് കതക് തുറന്ന് ഉള്ളിൽ കയറി.


(തുടരും)

അടുത്ത ലക്കം ഇവിടെ...

62 comments:

  1. അങ്ങനെ നാലാമത്തെ യജ്ഞം തുടങ്ങുകയാണ് കൂട്ടുകാരേ...

    ഈഗിൾ ഹാസ് ലാന്റഡിന്റെ രണ്ടാം ഭാഗമായ ഈഗിൾ ഹാസ് ഫ്ലോൺ ആയിരുന്നു ലക്ഷ്യമെങ്കിലും പുസ്തകം ലഭിക്കുന്നതിൽ ചില സാങ്കേതിക തടസങ്ങൾ നേരിട്ടതിനാൽ നമ്മുടെ പ്രിയ ഗ്രന്ഥകാരൻ ജാക്ക് ഹിഗ്ഗിൻസിന്റെ തന്നെ മറ്റൊരു പുസ്തകം വിവർത്തനം ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു...

    നിങ്ങളൊക്കെ ഇല്ലാതെ എനിക്കെന്ത് ആഘോഷം...? അപ്പോൾ തുടങ്ങുകയല്ലേ...?

    ReplyDelete
    Replies
    1. ചില സാങ്കേതിക തടസങ്ങൾ കാരണം നമ്മളും ഒളിവിൽ ആയിരുന്നേ..
      ഇബ്ബടെ മുടങ്ങാതെ എത്തിക്കൊള്ളാം കേട്ടാ....

      Delete
    2. വിശ്വസിച്ചു വിശ്വസിച്ചു... :)

      Delete
  2. നാലാം യജ്ഞത്തിന് ആദ്യ തേങ്ങാ എന്റെ വക ആയാലോ?

    ReplyDelete
    Replies
    1. ഇനി വായിച്ച ശേഷമുള്ള കമന്റ്... കമന്റ് പറയാനും മാത്രമുള്ള സമായമായില്ല. ആദ്യ അദ്ധ്യായമല്ലേ ആയുള്ളു...

      ഒന്നുറങ്ങാൻ പോലും സമ്മതിയ്ക്കാത്ത എന്ത് ജോലിയണാവോ പോൽ ഷാവേസിനെ കാത്തിരിയ്ക്കുന്നത്?

      Delete
    2. ശ്രീ സമർപ്പിച്ച ആ തേങ്ങ സസന്തോഷം സ്വീകരിച്ചിരിക്കുന്നു...


      അല്പം മുകളിൽ “നോവലിനെക്കുറിച്ച്“ രണ്ട് വാക്ക് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചില്ലേ ശ്രീ....? ഏതാണ്ടൊരു ക്ലൂ കിട്ടും... :)

      Delete
    3. കിട്ടി കിട്ടി...( വേണ്ടൊരു വരി വരിയായി നിന്നൊളൂട്ടാ )

      Delete
    4. ഉണ്ടാപ്രിച്ചായനു കിട്ടിയെങ്കില്‍ എനിയ്ക്കും കിട്ടി, ആഹാ!!!

      Delete
  3. ഹായ്‌.വിനുവേട്ടാാ.ഞാനെത്തി.വായിച്ചിട്ട്‌ അഭിപ്രായം പറയാം..

    ReplyDelete
    Replies
    1. സന്തോഷം സുധീ... പെട്ടെന്ന് വായിക്ക്...

      Delete
  4. എന്താ അവളുടെ മറുപടിയ്ക്കായി കാത്ത്‌ നിൽക്കാതെ പോയത്‌. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് ഷാവേസിനറിയാം പ്രവാഹിനീ... അതുകൊണ്ടാ...

      Delete
  5. ഉറങ്ങാൻ പോലും സമയം കൊടുക്കാതെ ഒരു മനുഷ്യനെ ഇട്ട്‌ പണിയെടുപ്പിക്കുന്നതിൽ ഞാനെന്റെ കടുത്ത അമർഷവും,വേദനയും രേഖപ്പെടുത്തുന്നു.

    (ആദ്യ അധ്യായം നീളം കുറച്ചു കളഞ്ഞല്ലൊ.)

    ReplyDelete
    Replies
    1. അദ്ധ്വാനിക്കുന്ന വർഗ്ഗത്തിനെവിടെയും ശരശയ്യ തന്നെ സുധീ... ഷാവേസിന്റെ ചീഫിന്റെ പിൻ‌തലമുറയാണോ ഞങ്ങളുടെ ചീഫുമാർ എന്ന് വർണ്യത്തിലാശങ്ക...

      Delete
  6. തുടക്കത്തിൽത്തന്നെ ഞങ്ങളുടെ ഉറക്കം കെടുത്താനായി ഒരു ജീൻ ഫ്രേസറെ വലിച്ചിട്ടിട്ടുണ്ടല്ലൊ...!
    ഹിഗ്ഗിൻസിന് വിമാനമില്ലാത്ത ഒരു നോവലുമില്ലല്ലെ ..
    തുടക്കം നന്നാവുന്നുണ്ട്. ബാക്കി കൂടി താമസിയാതെ പോരട്ടെ....
    എല്ലാ ആശംസകളും.....

    ReplyDelete
    Replies
    1. അപ്പോള്‍ നോട്ടമിട്ടു അല്ലേ അശോകേട്ടാ...

      Delete
  7. തുടക്കത്തിൽത്തന്നെ ഞങ്ങളുടെ ഉറക്കം കെടുത്താനായി ഒരു ജീൻ ഫ്രേസറെ വലിച്ചിട്ടിട്ടുണ്ടല്ലൊ...!
    ഹിഗ്ഗിൻസിന് വിമാനമില്ലാത്ത ഒരു നോവലുമില്ലല്ലെ ..
    തുടക്കം നന്നാവുന്നുണ്ട്. ബാക്കി കൂടി താമസിയാതെ പോരട്ടെ....
    എല്ലാ ആശംസകളും.....

    ReplyDelete
  8. തുടക്കം ഗംഭീരമായി. വായിക്കാന്‍ തയ്യാറായി കഴിഞ്ഞു.

    ReplyDelete
    Replies
    1. ആഹാ.... കേരളേട്ടനും എത്തിയല്ലോ... സന്തോഷമായി....

      Delete
  9. ഒരു ജെയിംസ് ബോണ്ട്‌ മണം അടിക്കുന്നുണ്ടല്ലോ...
    ഏതായാലും വിനുവേട്ടന്റെ പുതിയ സംരംഭത്തിന് സര്‍വ്വമംഗളങ്ങളും നേരുന്നു. കൂടെയുണ്ടാവും.

    ReplyDelete
    Replies
    1. വളരെ സന്തോഷം ജോസ്‌ലെറ്റ്...

      Delete
  10. വായിച്ചു തുടങ്ങി....

    ReplyDelete
    Replies
    1. എല്ലാ ലക്കത്തിലും ഒപ്പമുണ്ടാവണം ട്ടോ...

      Delete
  11. പുതിയ ആകാശം... പുതിയ ഭൂമി.. പുതിയ ആളുകൾ.. തുടക്കം കെങ്കേമം.. അതുപിന്നെ അങ്ങനെ ആവാതെ തരമില്ലല്ലോ... നുമ്മടെ ജാക്കേട്ടനും വിനുവേട്ടനും തമ്മിലുള്ള ആ ഒരു ഇത് അങ്ങനെയാണല്ലോ.. യേത്?

    ആശംസകളോടെ..

    ReplyDelete
    Replies
    1. വന്നു... അല്ലേ... ? ലവകുശന്മാരിൽ ഒരാളും കൂടി വരാനുണ്ട് ഇനി.. :)

      Delete
    2. അദ്ദാരാണപ്പാ ???

      Delete
  12. വായിച്ച്‌ തുടങ്ങട്ടെ

    ReplyDelete
    Replies
    1. പെട്ടെന്ന് പെട്ടെന്ന് ... :)

      Delete
  13. Man of steel, as I see it!!!

    ReplyDelete
    Replies
    1. തീർച്ചയായും അജിത്‌ഭായ്...

      Delete
  14. അങ്ങനെ ഞങ്ങളെ ഹിഗ്ഗിൻസ്
    ആരാധകർ ആക്കി അടുത്ത
    തുടക്കം അല്ലേ..വളരെ
    അപകടം പിടിച്ച പണി
    ആണെന്നു മനസ്സിലായി...
    അപ്പോ വീണ്ടും കാണാം
    വിനുവേട്ടാ...

    ReplyDelete
    Replies
    1. വിൻസന്റ്‌ മാഷേ... ഇങ്ങളും ഹിഗിൻസ്യൂണിസ്റ്റായി അല്ലേ? :)

      Delete
  15. പുതിയ സംരംഭത്തിന് സര്‍വ്വമംഗളങ്ങളും

    ReplyDelete
  16. പോൾ എങ്കി പോൾ ..
    എന്താണാവോ import and export കമ്പനിയിൽ ഇങ്ങേർക്ക് കാര്യം .
    അതെന്തെങ്കിലും ആവട്ടെ .. ഈ ജീൻ കൊച്ചു കുറച്ചു നാൾ ഉണ്ടാവോ നമ്മടെ കൂടെ ..
    (വെറുതെ ജിമ്മനുമായി തല്ലു കൂടണ്ടല്ലോ എന്ന് വിചാരിച്ചാ )

    ReplyDelete
    Replies
    1. അതൊക്കെ വഴിയേ അറിയാം ഉണ്ടാപ്രീ...

      പിന്നെ ഈ ജീൻ ഫ്രേസറെ അങ്ങ്‌ വിട്ടു കൊടുത്തേക്ക്‌ ജിമ്മിച്ചന്‌. നായിക വേറെ വരുന്നുണ്ട്‌... :)

      Delete
    2. വല്ല കാര്യോമുണ്ടോ വിനുവേട്ടാ...

      ഇനിയിപ്പോ ജിമ്മിച്ചനു ജീനിനെയും കിട്ടില്ല, നായികയെയും കിട്ടില്ല!

      Delete
  17. പുതിയ നോവലിന്റെ വായന തുടങ്ങി വിനുവേട്ടാ, പതിവ് പോലെ തുടക്കം ഗംഭീരമായി... മ്മടെ ഉണ്ടാപ്രിയും ജിമ്മിച്ചനുമായ് എപ്പോഴാണാവോ അടി തുടങ്ങുക... ? :)

    ReplyDelete
  18. സന്തോഷം..നല്ല തുടക്കം...ഉദ്വേഗജനകം.

    ReplyDelete
  19. ഷാവേസിനെ ഉരുക്ക് കൊണ്ട് തന്നെയാവണം നിര്‍മ്മിച്ചത്‌.. അല്ലെങ്കില്‍ പിന്നെ ഇത്ര പെട്ടന്ന് പുതിയ പണി ഏല്‍പ്പിക്കാന്‍ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കില്ലലോ.. എന്തായാലും തുടക്കം ഉഷാറായി.. നേരത്തെ വായിച്ചു, കമന്റ് താമസിച്ചതിനു ക്ഷമാപണം.

    ReplyDelete
    Replies
    1. ഏറ്റവും മികച്ച ചാരനല്ലേ ഷാവേസ്‌... മുരളിഭായ്‌ അന്ന് ലണ്ടനിൽ എത്താതിരുന്നത്‌ കൊണ്ടാ ഷാവേസിനു നറുക്ക്‌ വീണത്‌...

      Delete
  20. എന്നോടാരും പറഞ്ഞില്ല... ഞാന്‍ മാത്രം അറിഞ്ഞില്ലാന്നൊക്കെ പറയണന്ന് കരുതി വന്നതാ. ആദ്യ ലക്കം വായിച്ചപ്പോ അതൊക്കെ മറന്നു പോയി. തുടക്കം ഗംഭീരായി! ആശംസകള്‍ വിനുവേട്ടാ...

    ReplyDelete
    Replies
    1. എന്തായാലും ഇപ്പോൾ അറിഞ്ഞല്ലോ മുബി... അപ്പോൾ ഇനി യാത്ര തുടരട്ടെ... സന്തോഷം...

      Delete
  21. ഷാവേസ്.....
    ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.....
    താങ്കളുടെ പ്രതിഷേധത്തിനോട്......

    മികച്ച തുടക്കം.....
    മനോഹരമായി..... വിനുവേട്ടനെ പോലെ തന്നെ......

    ചെറിയ ഇടവേളക്കു ശേഷം
    ഞാൻ വന്നു.......
    നന്മകള്‍ നേരുന്നു......

    ReplyDelete
    Replies
    1. അവസാനം എത്തി അല്ലേ കുട്ടത്തേ... സന്തോഷമായി...

      Delete
  22. ഞാനുമുണ്ട് കൂടെ....

    ReplyDelete
  23. കഴിഞ്ഞ നോവല്‍ പാതി വഴിയില്‍ മുടങ്ങി..ഇതെങ്കിലും മുഴുവനാക്കാന്‍ കഴിയണേ എന്ന് പ്രാര്‍ത്ഥനയോടെ ഞാനും കൂടെ കൂടുന്നു.

    ReplyDelete
    Replies
    1. മുഴുവനാക്കിയില്ലെങ്കിൽ ഇടി മേടിക്കും കേട്ടോ... പറഞ്ഞില്ലാന്ന് വേണ്ട... :)

      Delete
  24. നല്ല തുടക്കം. എല്ലാ ആശംസകളും....
    എല്ലാ കൂട്ടുകാർക്കും പിറകെ....അല്ല... കൂടെ ഞാനും ഉണ്ട്.

    ReplyDelete
  25. സുസ്വാഗതം ഗീതാജീ....

    ReplyDelete
  26. ചാരപ്രവര്‍ത്തനത്തീന്റെ യൂ‍ൂറോപ്പിലെ
    തല തൊട്ടപ്പനും , അഗ്രഗണ്യനുമായ പോള്‍
    ഷാവേസാണ് ഇതിലെ ഹീറൊ ... !
    മോഹൻലാൽ ഫാൻസിനൊക്കെ ലാലേട്ടൻ എങിനിയാണോ
    അതുപോലെയാണ് ഞങ്ങൾ ചാരന്മാർക്ക് ഈ ബ്രിട്ടീഷ് ചാരനായ
    പോളേട്ടൻ...

    അപ്പോൾ നമ്മുടെ വിനുവേട്ടന്റെ വിരൽ തുമ്പിലൂടെ
    സാഹസിക നോവലുകളിലെ ഉസ്താദായ ജാക്കേട്ടന്റെ
    തിരക്കഥയിൽ നിറഞ്ഞാടിയ ഈ കഥാപാത്രങ്ങളെയൊക്കെ
    നേരിട്ട് പരിചയപ്പെടാം...

    ഈ നാലാം അങ്കത്തിന്
    എല്ലാ ഭാവുകങ്ങളും കേട്ടൊ വിനുവേട്ടാ...

    ReplyDelete
    Replies
    1. വൈകിയാണെങ്കിലും വന്നുവല്ലോ മുരളിഭായ്‌... സന്തോഷമായി... ഈ ചാരന്റെ സാന്നിദ്ധ്യം നോവലിന്റെ വിജയത്തിനൊരു മുതൽക്കൂട്ടായിരിക്കും...

      Delete
  27. തുടക്കം ഗംഭീരം ഓരോ വാഗ്ചലനങ്ങളും അസ്വദിച്ചു ഉറക്കച്ചടവ് തീർച്ചയായും പോൾ ഷാവേസിനോടൊപ്പം വായനയിൽ മറികടന്നു വായിക്കാൻ വൈകിയതിന്റെ രണ്ട് ദിവസത്തെ താടി ഞാനും വെച്ചിട്ടുണ്ട് തുടക്കം ഗംഭീരം വിനുവേട്ടാ

    ReplyDelete
  28. വിനുവേട്ടാ...
    ഞാനും വന്നൂട്ട്വോ......!!!!
    രസായിട്ടുണ്ട് തുടക്കം...!!!

    ReplyDelete
    Replies
    1. അപ്പോൾ വായിക്കാമെന്ന് തീരുമാനിച്ചുവല്ലേ? സന്തോഷമായീട്ടോ...

      Delete
  29. ഞാനെത്തി വായിച്ചിട്ട്‌ അഭിപ്രായം പറയാം...

    ReplyDelete
  30. അവസാനം വായിച്ചു തുടങ്ങാൻ തന്നെ തീരുമാനിച്ചു. ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കണം എന്നാണു ആഗ്രഹം

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...