Friday 22 April 2016

കാസ്പർ ഷുൾട്സ് – 2

ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



കഥ ഇതുവരെ...

ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനാണ് പോൾ ഷാവേസ്. തന്നെ ഏൽപ്പിച്ചിരുന്ന ഒരു ദൌത്യം പൂർത്തീകരിച്ച് ഗ്രീസിൽ നിന്നും ലണ്ടനിൽ മടങ്ങിയെത്തി ഒന്നുറങ്ങുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഓഫീസിൽ ഉടൻ റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ട് ഫോൺ കോൾ വരുന്നത്. ഉറക്കം മാറ്റി വച്ച് മനസ്സില്ലാ മനസോടെ രാത്രിയുടെ അന്ത്യയാമത്തിൽ തന്നെ ഓഫീസിലെത്തിയ ഷാവേസ് ചീഫിന്റെ റൂമിൽ പ്രവേശിക്കുന്നു.



തുടർന്ന് വായിക്കുക...




മേശപ്പുറത്തെ ഷെയ്ഡഡ് ലാമ്പിൽ നിന്നുമുള്ള അരണ്ട വെട്ടമേയുണ്ടായിരുന്നുള്ളൂ ആ റൂമിൽ. ടൈപ്പ് ചെയ്ത ഏതാനും പേപ്പറുകൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചുകൊണ്ടിരുന്ന ചീഫ് പെട്ടെന്ന് തലയുയർത്തി. ആ മുഖത്തെ അമ്പരപ്പ് ഷാവേസിനെ കണ്ടതും മന്ദഹാസത്തിന് വഴി മാറി. അദ്ദേഹം കസേരയുടെ നേർക്ക് കൈ ചൂണ്ടി.

“ഒടുവിൽ അവർ നിങ്ങളെ കണ്ടെത്തി അല്ലേ പോൾ...? ഇരിക്കൂ... എന്നിട്ട്, ഗ്രീസിൽ എന്തുണ്ടായി എന്ന് പറയൂ...”

കസേരയിൽ ചടഞ്ഞിരുന്ന ഷാവേസ് തന്റെ ഹാറ്റ് നെറ്റിയിൽ നിന്നും മുകളിലേക്ക് ഉയർത്തി വച്ചു.

“ഏതൻസിലെ എംബസിയിൽ നിന്നും ഞാൻ അയച്ച കോഡഡ് മെസ്സേജ് ലഭിച്ചില്ലേ താങ്കൾക്ക്...?”

ചീഫ് തല കുലുക്കി. “ഇന്നലെ ഞാനത് ഒന്ന് ഓടിച്ച് നോക്കിയിരുന്നു... കണ്ടിട്ട് തൃപ്തികരമാണെന്ന് തോന്നുന്നു... എന്തെങ്കിലും പഴുതുകൾ...?”

ഷാവേസ് ചുമൽ വെട്ടിച്ചു. “എന്ന് പറയാൻ കഴിയില്ല... സ്കിറോസിനെ കുറിച്ചുള്ള താങ്കളുടെ ഊഹം ശരിയായിരുന്നു... ഹീ വാസ് എ ഡബിൾ ഏജന്റ്... കഴിഞ്ഞ നാല് വർഷങ്ങളായി അയാൾ കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു... ഇനിയൊരിക്കലും അവർക്ക് അയാളിൽ നിന്ന് ഒരു റിപ്പോർട്ടും ലഭിക്കില്ല...”

മേശപ്പുറത്ത് കിടന്നിരുന്ന പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ച് ചീഫ് തീ കൊളുത്തി.

“എങ്ങനെ സാധിച്ചു നിങ്ങളത്...?”

“അയാളെ പിന്തുടർന്ന് ഞാൻ എത്തിയത് ലെസ്ബോസ് ദ്വീപിലാണ്...” ഷാവേസ് പറഞ്ഞു. “ഒഴിവ് ദിനം പ്രമാണിച്ച് സ്കൂബാ ഡൈവിങ്ങിന് ഇറങ്ങിയ അയാളെ പക്ഷേ, ഭാഗ്യം തുണച്ചില്ല... അയാൾ ധരിച്ചിരുന്ന ശ്വസനോപകരണത്തിന് തകരാറ് സംഭവിച്ചു... അടിത്തട്ടിൽ നിന്നും പുറത്തെടുത്ത് അയാളെ ബീച്ചിലെത്തിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു...”

“തികച്ചും നിർഭാഗ്യകരം...”  ചീഫ് നെടുവീർപ്പിട്ടു.

ഷാവേസ് അല്പം മുന്നോട്ടാഞ്ഞിരുന്നു.  “ഇത്രയുമാണ് കാര്യങ്ങൾ... എല്ലാം വ്യക്തമായി അറിഞ്ഞ നിലയ്ക്ക് എനിക്ക് തിരികെ പോയി അല്പമൊന്ന് ഉറങ്ങാമല്ലോ...?”  അദ്ദേഹം എഴുന്നേറ്റ് ജാലകത്തിന്‌ നേർക്ക് നടന്നു. “താങ്കൾക്കറിയുമോ... ഞാൻ ശരിയ്ക്കൊന്നുറങ്ങിയിട്ട് ഒരു മാസമാകുന്നു...” ജാലകത്തിനപ്പുറം പെയ്യുന്ന മഴയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് നിന്ന ഷാവേസ് പെട്ടെന്ന് തിരിഞ്ഞു. “സത്യം പറയാമല്ലോ ചീഫ്...  കാറിൽ ഇരിക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു, എല്ലാം മതിയാക്കിയാലോ എന്ന്...”

അത്ഭുതത്തോടെ ചീഫ് നെറ്റി ചുളിച്ചു.   “എന്ത്...!  തിരികെ ചെന്ന് യൂണിവേഴ്സിറ്റിയിലെ ആ പഴയ ലെക്ചറർ ഉദ്യോഗം നോക്കാനോ...?”  നിഷേധാർത്ഥത്തിൽ അദ്ദേഹം തലയാട്ടി. “നോ വേ, പോൾ... എനിക്ക് ലഭിച്ച ഏറ്റവും മിടുക്കനായ വ്യക്തിയാണ് നിങ്ങൾ... അധികം വൈകാതെ തന്നെ ഈ കസേരയിൽ ഇരിക്കേണ്ടയാൾ...”

“അതുവരെ ഞാൻ ജീവിച്ചിരുന്നാലല്ലേ...?”  നീരസത്തോടെ ഷാവേസ് പറഞ്ഞു.

ചീഫ് വീണ്ടും കസേരയുടെ നേർക്ക് കൈ ചൂണ്ടി. “പോൾ... വരൂ... ഇരുന്ന് ഒരു സിഗരറ്റ് എടുത്ത് പുകയ്ക്ക്...  എപ്പോഴും ഇങ്ങനെയാണല്ലോ... ഒരു ദൌത്യം തീരുന്നതോടെ നിങ്ങളുടെ മനസ്സിൽ ഈ ചിന്ത ഓടിയെത്തും... പ്രത്യേകിച്ചും ഒരാളുടെ ജീവൻ എടുത്തു കഴിയുന്നതോടെ... നിങ്ങൾക്ക് വേണ്ടത് ഒരു നീണ്ട അവധിക്കാലമാണ്...”

“എന്നാൽ പിന്നെ അതങ്ങ് തന്നു കൂടേ...?”  ഷാവേസ് ചോദിച്ചു.  “ഒരു അവധി കിട്ടിയ കാലം മറന്നു... കഴിഞ്ഞ തവണത്തേതാണെങ്കിൽ അറിയാമല്ലോ... നരകമായിരുന്നു...”

“അറിയാം പോൾ... അറിയാം...” ചീഫ് സാന്ത്വനിപ്പിച്ചു.  “അടുത്ത ദൌത്യം കൂടി ഒന്ന് കഴിഞ്ഞോട്ടെ... തീർച്ചയായും നിങ്ങൾക്ക് അവധി ലഭിച്ചിരിക്കും...”

ദ്വേഷ്യത്തോടെ ജാലകത്തിനരികിൽ നിന്നും ഷാവേസ് തിരിഞ്ഞു. “എനിക്കറിയാത്തത് കൊണ്ട് ചോദിക്കുകയാണ്... ബ്യൂറോയിൽ ഞാൻ മാത്രമേയുള്ളോ...? എന്തുകൊണ്ട് വിൽ‌സണെയോ ലാ കോസ്റ്റയെയോ ഏല്പിച്ചു കൂടാ...?”

ചീഫ് നിഷേധരൂപേണ തലയാട്ടി. “കഴിഞ്ഞ മാസമാണ് വിൽ‌സണെ ഞാൻ അങ്കാറയിലേക്ക് അയച്ചത്... പക്ഷേ, അവിടെ ചെന്നിറങ്ങി രണ്ടാമത്തെ ദിവസം തന്നെ അയാൾ അപ്രത്യക്ഷനായി... നമ്മുടെ ബ്യൂറോയിലെ ലിസ്റ്റിൽ നിന്നും അയാളുടെ പേര് വെട്ടുകയേ ഇനി മാർഗ്ഗമുള്ളുവെന്നാണ് തോന്നുന്നത്...”

“ലാ കോസ്റ്റയുടെ കാര്യമോ...?”

“ക്യൂബയിലെ ദൌത്യത്തിന് ശേഷം അയാളുടെ മാനസിക നില തകിടം മറിഞ്ഞിരിക്കുകയാണ്... ആറ് മാസത്തെ അവധിയാണ് ഞാനയാൾക്ക് കൊടുത്തത്...” ചീഫ് നെടുവീർപ്പിട്ടു.  “ഇന്ന് രാവിലെ സൈക്യാട്രിസ്റ്റിന്റെ റിപ്പോർട്ടുണ്ടായിരുന്നു... അത്ര നല്ല വാർത്തയല്ല... ലാ കോസ്റ്റയെക്കൊണ്ട് ഇനി നമുക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ല എന്നാണ് തോന്നുന്നത്...”

ഷാവേസ് പതുക്കെ നടന്ന് വന്ന് കസേരയിൽ കുഴഞ്ഞിരുന്നു. പിന്നെ എത്തി വലിഞ്ഞ് പാക്കറ്റിൽ നിന്നും എടുത്ത സിഗരറ്റിന് ചീഫ് തീ കൊളുത്തി കൊടുത്തു. രണ്ട് പുകയെടുത്ത് നെടുവീർപ്പിട്ടതിന് ശേഷം ഷാവേസ് പുഞ്ചിരിച്ചു.

“ഓൾ റൈറ്റ്... സമ്മതിച്ചിരിക്കുന്നു... പറയൂ... എന്താണെന്റെ പുതിയ ദൌത്യം...?”

ചീഫ് എഴുന്നേറ്റു. “എനിക്കറിയാമായിരുന്നു പോൾ, നിങ്ങൾ എന്നോടൊപ്പം നിൽക്കുമെന്ന്... വിഷമിക്കേണ്ട...  ഞാൻ ഉറപ്പു തരുന്നു, ആ ഒഴിവുകാലം നിങ്ങൾക്ക് ലഭിക്കുമെന്ന്... ഏറിയാൽ രണ്ടോ മൂന്നോ ആഴ്ചകൾ കൊണ്ട് തീരുന്നതായിരിക്കും ഈ ദൌത്യം...”

“എങ്ങോട്ടാണ് ഞാൻ പോകേണ്ടത്...?”  ഷാവേസ് ചോദിച്ചു.

“വെസ്റ്റ് ജർമനി...!”  ജാ‍ലകത്തിനരികിലേക്ക് നീങ്ങവേ അദ്ദേഹം തുടർന്നു. “കാസ്പർ ഷുൾട്‌സ് എന്ന വ്യക്തിയെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയാണ് അറിയാവുന്നത്, പോൾ...?”

ഷാവേസ് നെറ്റി ചുളിച്ചു. “നാസി ഉന്നതന്മാരിൽ ഒരുവൻ... റഷ്യൻ സൈന്യം ബെർലിൻ കീഴടക്കിയപ്പോൾ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് വിശ്വസിച്ചു പോരുന്നു... ഹിറ്റ്‌ലറുടെയും ബോർമാന്റെയും അന്ത്യ നിമിഷങ്ങളിൽ അവരോടൊപ്പം ബങ്കറിൽ ഉണ്ടായിരുന്നു എന്നല്ലേ കേട്ടിട്ടുള്ളത്...?”

ജാലകവാതിൽക്കൽ നിന്നും തിരിഞ്ഞ് ചീഫ് തല കുലുക്കി. “അതെ... അങ്ങനെയാണ് നാം കേട്ടിട്ടുള്ളത്... അവസാന നിമിഷം ഒരു സൈനിക ടാങ്കിൽ കയറി നഗരത്തിന് പുറത്ത് കടക്കുവാൻ ശ്രമിച്ചിരുന്നു എന്നും കേൾക്കുന്നു... വാസ്തവം എന്താണെന്നതിനെക്കുറിച്ച് ആർക്കും ഉറപ്പില്ല... പക്ഷേ, ഒരു കാര്യം തീർച്ചയാണ്... അദ്ദേഹത്തിന്റെ മൃതശരീരം ഒരിക്കലും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല...”

ഷാവേസ് ചുമൽ വെട്ടിച്ചു. “അതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു...? റഷ്യൻ സൈന്യം ബെർലിനെത്തിയപ്പോൾ എത്രയോ പേർ കൊല്ലപ്പെട്ടിരിക്കുന്നു...”

ചീഫ് തിരികെ വന്ന് കസേരയിൽ ഇരുന്നു. “പല കാലഘട്ടങ്ങളിലുമായി ഷുൾട്‌സിനെക്കുറിച്ച് ധാരാളം കിംവദന്തികൾ പ്രചരിക്കപ്പെട്ടിട്ടുണ്ട്... അതിലൊന്ന്  യുദ്ധാനന്തരം അദ്ദേഹം അർജന്റീനയിൽ ജീവിച്ചിരുന്നുവെന്നതാണ്... മറ്റൊന്ന് അയർലണ്ടിൽ കൃഷിത്തോട്ടവും മറ്റുമൊക്കെയായി ശേഷിച്ച ജീവിതം കഴിച്ചു കൂട്ടിയെന്നും... ഈ രണ്ട് കഥകളും ഗൌരവമായി ഞങ്ങൾ അപഗ്രഥിച്ചുവെങ്കിലും അതിനൊന്നും യാതൊരു അടിത്തറയുമില്ല എന്നാണ് കണ്ടെത്തിയത്...”

ഷാവേസിന്റെ ഉള്ളിലൂടെ പെട്ടെന്നാണ് ഒരു ചിന്ത കടന്നു പോയത്. പതുക്കെ അദ്ദേഹം നിവർന്നിരുന്നു. “എന്നാൽ ഇപ്പോൾ നിങ്ങളുടെ കൈവശം മറ്റൊരു റിപ്പോർട്ട് എത്തിപ്പെട്ടിരിക്കുന്നു... കുറേക്കൂടി വിശ്വാസയോഗ്യമായ ഉള്ളടക്കവുമായി...?”

“അതെ...” ചീഫ് തല കുലുക്കി.  “സർ ജോർജ് ഹാർവിയെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ...?”

ഷാവേസ് നെറ്റി ചുളിച്ചു. “യുദ്ധ സമയത്ത് സഖ്യകക്ഷി ഗവണ്മന്റിൽ ഇന്റലിജൻസ് മിനിസ്റ്റർ ആയിരുന്നില്ലേ അദ്ദേഹം...?”

“അതെ... അദ്ദേഹം തന്നെ...” ചീഫ് പറഞ്ഞു. “യുദ്ധം അവസാനിച്ചതിന് ശേഷം രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച അദ്ദേഹം സ്വന്തം ബിസിനസ് കാര്യങ്ങളും മറ്റുമായി ജീവിക്കുകയാണ്... എന്നാൽ ഇന്നലെ തികച്ചും വിചിത്രമായ ഒരു കഥയുമായി അദ്ദേഹം ഫോറിൻ അഫയേഴ്സ് ഓഫീസിൽ കയറിച്ചെന്നു... അത് മുഴുവൻ ശ്രവിച്ച ഫോറിൻ സെക്രട്ടറി അദ്ദേഹത്തെ നേരെ എന്റെയടുത്തേക്കാണ് അയച്ചത്...  സർ ഹാർവിയ്ക്ക് എന്താണ് പറയാനുള്ളതെന്ന് നിങ്ങൾ കൂടി കേൾക്കണം...”

മേശപ്പുറത്തെ ബസറിൽ അദ്ദേഹം രണ്ട് തവണ വിരലമർത്തി. നിമിഷങ്ങൾക്കകം വാതിൽ തുറന്ന ജീൻ ഫ്രേസർ, അറുപതുകളുടെ ആരംഭത്തിൽ നിൽക്കുന്ന സാമാന്യം ഉയരമുള്ള ഒരു വ്യക്തിയെ മുറിയിലേക്ക് ആനയിച്ചു. കതക് ചാരി ജീൻ പുറത്തേക്കിറങ്ങിയതും ചീഫ് എഴുന്നേറ്റു. “കം ഇൻ സർ ജോർജ്... ഐ വുഡ് ലൈക്ക് യൂ റ്റു മീറ്റ് പോൾ ഷാവേസ്... നേരത്തെ ഞാൻ സൂചിപ്പിച്ച ആ ചെറുപ്പക്കാരൻ...”

ഷാവേസ് എഴുന്നേറ്റ് അദ്ദേഹത്തിന് ഹസ്തദാനം നൽകി. ആ പ്രായത്തിലും സർ ജോർജ് ഹാർവി തികഞ്ഞ ആരോഗ്യവാനായി തന്നെയാണ് കാണപ്പെട്ടത്. തികച്ചും ദൃഢമായിരുന്നു അദ്ദേഹത്തിന്റെ കൈപ്പടം. ഭംഗിയായി ട്രിം ചെയ്ത മീശ അദ്ദേഹത്തിന് ഒരു മിലിട്ടറി ഉദ്യോഗസ്ഥന്റെ രൂപഭാവം നൽകി.

വളരെ പ്രസന്നഭാ‍വത്തിൽ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം ഇരിപ്പുറപ്പിച്ചു.  “നിങ്ങളെക്കുറിച്ച് വളരെ അഭിമാനകരമായ വസ്തുതകളാണല്ലോ ഞാൻ കേട്ടത്, മിസ്റ്റർ ഷാവേസ്...”

മന്ദഹാസം നിറഞ്ഞ മുഖത്തോടെ ഷാവേസ് അദ്ദേഹത്തിന് നേർക്ക് സിഗരറ്റ് പാക്കറ്റ് നീട്ടി. “എന്റെ ഷെയർ ഞാൻ മുന്നേ തന്നെ എടുത്തിരുന്നു...”

അതിൽ നിന്നും ഒരു സിഗരറ്റ് എടുത്തിട്ട് സർ ജോർജ് വീണ്ടും പുഞ്ചിരിച്ചു. “ശരിയാണ്... നിങ്ങളുടെ ജോലിയുടെ സ്വഭാവമനുസരിച്ച് സിഗരറ്റ് തീർച്ചയായും കൂടിയേ തീരൂ സുഹൃത്തേ...”

തീപ്പെട്ടിക്കൊള്ളി ഉരച്ച് കൈക്കുമ്പിളിൽ മറച്ചു പിടിച്ച് ചീഫ് അദ്ദേഹത്തിന് നേർക്ക് നീട്ടി. “സർ ജോർജ്... താങ്കൾ ഇന്നലെ എന്നോട് പറഞ്ഞ ആ കാര്യങ്ങളെല്ലാം ഷാവേസിനോടും കൂടി പറയുന്നതിൽ വിരോധമില്ലല്ലോ...?”


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

64 comments:

  1. ആദ്യ ലക്കത്തിൽ വന്ന് അഭിപ്രായം രേഖപ്പെടുത്തിയ എല്ല്ലാവർക്കും നന്ദി...

    അപ്പോൾ രണ്ടാം ലക്കത്തിലേക്ക് കടക്കുകയല്ലേ? പോൾ ഷാവേസിനുള്ള അടുത്ത ദൌത്യം തയ്യാറാകുന്നു...

    ReplyDelete
    Replies
    1. ഇങ്ങള് ധൈര്യായിട്ട് കടന്നോളീ...( ഇത്തിരി പതുക്കെ ആണേലും ഞങ്ങ കൂടെ വരും കേട്ടാ )

      Delete
  2. വിനുവേട്ടാ,


    നല്ല മാറ്റം.

    അഭിനന്ദനങ്ങൾ!!!

    ReplyDelete
    Replies
    1. സന്തോഷം സുധീ... നിർദ്ദേശങ്ങൾ സ്വീകരിക്കാതിരിക്കാൻ പറ്റില്ലല്ലോ... :)

      Delete
    2. എന്തൂട്ട് മാറ്റം.?
      എന്തൂട്ട് നിർദ്ദേശങ്ങൾ ?
      ഓ .. പൂച്ചയ്ക്കെന്നാ പൊന്നുരുക്കുന്നിടത്ത് കാര്യം

      Delete
    3. ഓ... അതോ... കഥ ഇതു വരെ എന്നൊരു സംഭവം വേണമെന്ന് ആവശ്യപ്പെട്ടതാ ഉണ്ടാപ്രീ...

      Delete
  3. അടിപൊളി.ഇത്തവണയും ജെർമ്മനിയെക്കുറിച്ച്‌.



    ഞാൻ തകർക്കും.

    എന്തോ കാര്യായ കഥയുമായാ ഫ്രേസറുടെ വരവെന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. ഫ്രേസർ അല്ല... ഷാവേസിന്റെ ചീഫ് ആണ് കഥയുമായി വരുന്നത്... ജീൻ ഫ്രേസർ വെറും സെക്രട്ടറി മാത്രം...

      Delete
  4. ആ പുകച്ചുരുളുകളോടൊപ്പം അടുത്ത ദൌത്യത്തിന്റെ ചുരുളുകളും നിവരട്ടെ...

    ReplyDelete
  5. ജെര്‍മനിയിലേക്ക് പറക്കാനുള്ള ടിക്കറ്റ്‌ ഞാന്‍ ഇതാ എടുക്കുന്നു.. എനിക്കും പോണം പോളിന്‍റെ കൂടെ..

    ReplyDelete
    Replies
    1. ഘാനയിൽ നിന്നും ജർമനിയിലേക്ക് ഇത്തിരി സമയം എടുക്കുമല്ലോ ശ്രീജിത്തേ....

      Delete
    2. അടങ്ങ് ശ്രീജിത്തേ... ഫ്രേസർ പോകുന്നില്ല ജർമ്മനിയ്ക്ക്..

      Delete
    3. അങ്ങനെ പറഞ്ഞു കൊടുക്ക്‌ ജിമ്മീ...

      Delete
  6. സാരി, നമുക്കും ആ കഥ കേൾക്കാം...

    ReplyDelete
    Replies
    1. എന്നാൽ പിന്നെ ശരി ശ്രീ....

      Delete
    2. ഫ്രേസർ കൊച്ചിന് സാരി ഉടുക്കാൻ അറിയൂല്ലാന്ന് പറയാൻ പറഞ്ഞു...

      Delete
    3. ഓഹോ... അപ്പളേയ്ക്കും അതവിടെ പോയി ചോദിച്ചല്ലേ!!!

      Delete
    4. ഉടുപ്പിച്ചു കൊടുത്താലോന്നാ

      Delete
    5. അത്‌ ശരി... നാളെ പോകുന്നത്‌ അങ്ങോട്ടാണല്ലേ? :)

      Delete
  7. ഈ ഇംഗ്ലീഷ് നോവലുകളിൽ പ്രത്യേകിച്ചും ഇത്തരം ഡിറ്റക്റ്റീവ് നോവലുകളിൽ ഒരു പാട് കഥാപാത്രങ്ങൾ വരുമ്പോൾ എല്ലാം കൂടി കൂട്ടി യോജിപ്പിക്കുവാൻ അൽപ്പം പാട് പെടും. ഭാഷയും പേരുകളും നമുക്ക് വഴങ്ങാത്തത് കൊണ്ടായിരിക്കും. പിന്നൊരു കാര്യം വിവരണമാണ്. ഒരു സിഗാർ കത്തിക്കുന്നത് പോലും വളരെ വിശദീകരിക്കും. (അതും ഭാഷാ പ്രശ്നം കൊണ്ടായിരിക്കും നീണ്ടു എന്ന് തോന്നുന്നത്.) ഏതായാലും മലയാളത്തിലോട്ടു വരുമ്പോൾ ഇതെല്ലാം പരിഹരിച്ച് ഒരു മലയാള നോവൽ വായിക്കുന്ന സുഖത്തിൽ വേണം ഭാഷയും വിവരണവും എല്ലാം. നടക്കുന്നത് ലണ്ടനിലോ ബേണിലോ ആയിക്കൊള്ളട്ടെ. തുടക്കം കൊള്ളാം. തുടരൂ എല്ലാ ആശംസകളും.

    ReplyDelete
    Replies
    1. തീർച്ചയായും ശ്രദ്ധിക്കാം ബിപിൻ‌ജീ...

      Delete
    2. എനിയ്ക്കാണെങ്കില്‍ ഡിക്റ്ററ്റീവ് നോവലുകള്‍ മലയാളത്തില്‍ ഉള്ളവയെക്കാള്‍ ഇങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ടവ വായിയ്ക്കുന്നതു തന്നെയാണ് ഇഷ്ടം.

      Delete
    3. ശ്രീ പേടിക്കണ്ട ശ്രീ... രസത്തിനൊരു ഭംഗവും വരാതെ നോക്കിക്കോള്ളാംന്നേയ്‌...

      Delete
    4. പിന്നല്ലാതെ.........

      Delete
  8. വായന തുടരുന്നു...ആകാംക്ഷയും.

    ReplyDelete
    Replies
    1. ആകാംക്ഷയുണ്ടാക്കുന്നതിൽ അല്ലെങ്കിലും വിരുതനാണല്ലോ നമ്മുടെ ജാക്ക് ഹിഗ്ഗിൻസ്...

      Delete
  9. ഇനി ജര്‍മ്മനിയിലേക്കാണോ? ജിമ്മിച്ചനും ഉണ്ടാപ്രിയും വരുന്നില്ലേ വിനുവേട്ടാ...

    ReplyDelete
    Replies
    1. അതെ ജർമ്മനിയിലേക്ക്... ജിമ്മിച്ചനും ഉണ്ടാപ്രിയും ഒക്കെ നാളെയും മറ്റന്നാളും ആയിട്ടേ വരികയുള്ളായിരിക്കും... അപ്പോഴേക്കും ടിക്കറ്റൊക്കെ ഉണ്ടാവുമോ എന്തോ...

      Delete
    2. ഞാൻ എത്തി മുബീത്താ... ഈ തവണ ഇത്തിരി പതുക്കെ ആവാമെന്ന് കരുതി.. (സിഗരറ്റ് വലിക്കുന്നതിനോട് വല്യ താല്പര്യമില്ല... അതുകൊണ്ടാ..)

      Delete
    3. ഞാനെങ്ങോട്ടും പോണില്ലേ ..
      ടിക്കെറ്റ് ഇല്ല പോലും ( സ്നേഹം ഉണ്ടായിരുന്നേ രണ്ടെണ്ണം മാറ്റി വക്കൂല്ലായിരുന്നോ ..)

      Delete
    4. എന്നിട്ടാണല്ലേ പെട്ടെന്ന് പോയി ടിക്കറ്റ്‌ എടുത്തത്‌? :)

      Delete
    5. അല്ല... ഉണ്ടാപ്രി ഈ പുസ്തകം വായിച്ചതാണോ? കാരണം ഉണ്ടാപ്രിയുടെ ടിക്കറ്റും ഈ നോവലിന്റെ ക്ലൈമാക്സും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്‌...

      Delete
    6. ഹഹഹ... നിങ്ങള് വഴക്കിടാതെ വാ വേഗം.

      Delete
  10. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. ഒരാഴ്ച്ച കാത്തിരിക്കേണ്ടി വരും പ്രവാഹിനി...

      Delete
  11. അപ്പൊ രംഗം രണ്ടിന്റെ കര്ടൻ ഉയരുമ്പോൾ
    അഭിനേതാക്കൾ ഞങ്ങൾക്ക് അഭിമുഖം ആയി
    നിന്നു തുടങ്ങി..ഇനി ബാകി കാണാം അല്ലെ ??!!

    ReplyDelete
  12. അപ്പോ കാര്യത്തിലേയ്ക്ക് കടക്കുവാ അല്ലിയോ...

    ഈ ആളുകളുടെ പേരൊക്കെ ഓർത്തിരിക്കണമെങ്കിൽ അഞ്ചാറ് ലക്കങ്ങൾ കഴിയേണ്ടി വരുമെന്ന് തോന്നുന്നു.. (വല്ല ബാബു, സാബു, ജിമ്മി എന്നൊക്കെ ആയിരുന്നെങ്കിൽ, എളുപ്പമായേനെ.. )

    ആ ഫ്രേസർ കൊച്ച് ഇടയ്ക്കിടെ കതക് തുറന്ന് വരുന്നതാ ഇതുവരെയുള്ള ആശ്വാസം..

    (സിഗരറ്റ് മാത്രമേയുള്ളോ? ഒഴിക്കബിൾസ് ഒന്നൂല്ല്യേ?)

    ReplyDelete
    Replies
    1. പിന്നേ.. പോത്തിറച്ചി ഉലര്ത്തിയതും പനങ്കള്ളും ഇരിപ്പുണ്ട് .. എടുക്കട്ടെ ?

      Delete
    2. ഉണ്ടാപ്രി റോക്സ്‌... :)

      Delete
    3. വെയ്റ്റ് ചെയ്യ് ജിമ്മിച്ചാ ഫ്രേസർ കൊച്ച് ഇനി കതക് അടക്കും , പനങ്കള്ള് കൊടുക്കും, എരി പൊരി കൊള്ളും..

      Delete
  13. ഞാനെത്തി ടിക്കറ്റ് കിട്ടി......
    ജര്‍മ്മനി എങ്കില്‍ ജര്‍മ്മനി.....കളി നമ്മളോടാ....
    ലണ്ടനിലെ പ്രധാന ചാരന്‍ മുരളിയേട്ടന്‍ ഉടനെത്തുമെന്ന് കരുതുന്നു......

    കാര്യങ്ങൾ ഉഷാറാവട്ടെ.......
    നന്മകള്‍ നേരുന്നു വിനുവേട്ടാ.....

    ReplyDelete
    Replies
    1. കുട്ടത്തും മുരളിഭായിയും ഉണ്ടെങ്കിൽ പിന്നെ ഷാവേസിന്റെ ആവശ്യമെന്ത്‌? :)

      Delete
  14. വിനുവേട്ടാ ... ഞാൻ വരാൻ അൽപ്പം വൈകിയെങ്കിലും ആദ്യ രണ്ടു ലക്കവും വായിച്ചു , ഇനി അങ്ങോട്ട്‌ മുടങ്ങാതെ കഥയുടെ ഒഴിക്കിനോപ്പം ഈ യാത്രയിൽ ഞാൻ കൂടെയുണ്ട് . എന്റെ ആശംസകൾ.

    ReplyDelete
  15. കാര്യങ്ങൾ ഉഷാറായിത്തുടങ്ങിയല്ലോ.... വായനയുമായി കൂടെയുണ്ട്....

    ReplyDelete
    Replies
    1. വളരെ സന്തോഷം കുഞ്ഞൂസ്‌...

      Delete
  16. ഞാനും വൈകിയെത്തിയെങ്കിലും ഇനിയുള്ള വായനയിൽ കൂടെയുണ്ട്. ആശംസകൾ വിനുവേട്ടൻ.

    ReplyDelete
  17. ഇങ്ങനെ തുടക്കമുള്ള വേറൊരു ചാരക്കഥയും ഉണ്ട്‌ ജാക്‌ ഹിഗിൻസിന്റെ. പേരു പിന്നെപ്പറയാവേ

    ReplyDelete
  18. കഥ ഇതുവരെയെന്നുള്ള ഓപ്ഷൻ കൊള്ളാം
    പിന്നെ
    ജർമങ്കാരൊട് മുട്ടാൻ പോയപ്പോഴൊക്കെ ഈ
    ഇംഗ്ലണ്ടുകാർക്ക് അടിമുടി കിട്ടിയ ചരിത്രമാണ് ഉള്ളത്.
    ഇനി കുട്ടത്തും കൂടി ഇവിടെവന്നാൽ ഷാവേസിന് കിട്ടുന്നതിന്റെ
    പപ്പാതി ഞങ്ങൾ പങ്കിട്ടെടുത്ത് കൊള്ളാം കേട്ടൊ

    ReplyDelete
    Replies
    1. ഈ പോൾ ഷാവേസിന്റെ കഥാപാത്രം ചെയ്യുവാൻ എന്തുകൊണ്ടും അനുയോജ്യൻ മുരളിഭായ്‌ തന്നെ... :)

      Delete
  19. ദാ പോവുന്നു അടുത്ത ലക്കത്തില്‍ ...ഞാന്‍ വൈകി അല്ലെ :)

    ReplyDelete
    Replies
    1. പെട്ടെന്ന് ചെല്ല് ഫൈസൽഭായ്‌...

      Delete
  20. കൂടിക്കാഴ്ച്ച ഉഷാറായി ഇടയ്ക്ക് നമ്മുടെ സുബാഷ് ചന്ദ്ര ബോസിന്റെ ഓർമ്മ കയറിവരാതിരുന്നില്ല സിനിമ പോലെ തന്നെ എടുത്തിട്ടുണ്ട് അതും ഇംഗ്ലീഷ് സിനിമ പോലെ വിനുവേട്ടൻ

    ReplyDelete
    Replies
    1. ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം ബൈജു...

      Delete
  21. മൂന്ന് അതികായന്‍മാരെ വിനുവേട്ടന്‍ ഇതുവരെ അവതരിപ്പിച്ചിട്ടും ഇടയ്ക്കിടെ വാതില്‍ തുറന്നു വരുന്ന ഒരു ജിന്‍ ഫ്രേസറെയാണ് എല്ലാവരും നോട്ടമിട്ടുവച്ചിരിക്കുന്നത്.!!!
    ;-) അക്കോ പോലും ആദ്യ ലക്കത്തില്‍ വന്ന് ഒരു എക്കോയിട്ടിട്ടു പോയി...!!!

    ReplyDelete
    Replies
    1. അത്‌ പിന്നെ അങ്ങനയല്ലേ വരൂ കല്ലോലിനീ... :)

      Delete
  22. വല്ലാത്തൊരു ജീവിതമാണ് ഇവരുടേത്. ഒരു ദൌത്യം കഴിയുമ്പോള്‍ മറ്റൊന്ന് എത്തും 

    ReplyDelete
  23. ഷാവേസ്, സ്കിറോസ്, കാസ്പർ ഷുൽറ്റ്സ്, ജീൻ ഫ്രേസർ എന്നീ പേരുകൾ വായനാ സുഖം നഷ്ടപ്പെടുത്തുന്നു. ഇവരുടെ പേരുകൾ ഞാൻ ഇനി മുതൽ യഥാ ക്രമം ഷാഹിദ്, ഫിറോസ്, കൊച്ചു ഗോവിന്ദൻ,ജിൻസൻ എന്നാക്കി വായിക്കാൻ തീരുമാനിച്ചു

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...