കഥ ഇതു വരെ...
ബ്രിട്ടീഷ്
ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം
ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ്
ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം
നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.
നാസി ഉന്നതന്മാരിൽ
ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട് സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ്
കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻകാരന്റേതായിരുന്നു
ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ്
സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ
ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.
റിയെൻ സ്റ്റേഷനിൽ
വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ
ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ
ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ
കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ്
അബോധാവസ്ഥയിലാകുന്നു. ഏതാണ്ട് അര മണിക്കൂറിന്
ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു
കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ
കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച
ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു.
തുടർന്ന് വായിക്കുക...
അടഞ്ഞ വാതിലിൽ ചാരി നിന്നിരുന്ന അയാൾ വലതു കൈയിൽ ഒരു ഇറ്റാലിയൻ ബിറെറ്റാ ഓട്ടോമാറ്റിക്ക് റിവോൾവർ പിടിച്ചിട്ടുണ്ടായിരുന്നു. ശരാശരി ഉയരവും വണ്ണവുമുള്ള അയാളുടെ കരുവാളിച്ച മുഖത്തിന് ചേരാത്ത വിധം നീല നിറമായിരുന്നു കണ്ണുകൾക്ക്. ആ രംഗം ആസ്വദിക്കുന്നത് പോലെ ഒരു മന്ദസ്മിതം അയാളുടെ ചുണ്ടിന്റെ കോണുകളിൽ തത്തിക്കളിക്കുന്നുണ്ടായിരുന്നു.
“നിങ്ങൾ കാര്യങ്ങളൊക്കെ
മൊത്തത്തിൽ ഒന്ന് ചൂടാക്കിയെന്ന് തോന്നുന്നല്ലോ...” തരക്കേടില്ലാത്ത ഇംഗ്ലീഷിൽ അയാൾ
പറഞ്ഞു.
ട്രെയിൻ പൂർണ്ണമായും
നിന്നതോടെ പുറത്ത് ഇടനാഴിയിൽ ഒച്ചയും ബഹളവും കേൾക്കാറായി. ഷാവേസ് ശ്രദ്ധാപൂർവ്വം ചെവിയോർത്തു.
സ്റ്റെയ്നറുടെ സ്വരം തിരിച്ചറിഞ്ഞതും അദ്ദേഹം ചാടിയെഴുന്നേറ്റു.
“സ്റ്റെയ്നർ
വല്ലാത്ത ദ്വേഷ്യത്തിലാണല്ലോ... നിങ്ങളെന്താണയാളെ ചെയ്തത്...?” അയാൾ ആരാഞ്ഞു.
ഷാവേസ് ചുമൽ
വെട്ടിച്ചു. “ഒരു ജൂഡോ പ്രയോഗം... കണ്ഠനാളത്തിൽ തന്നെയാണ് ഞാൻ കുത്തിയത്... പക്ഷേ,
അത് എത്രത്തോളം ഏറ്റു എന്നറിയാനും മാത്രമുള്ള സമയം എനിക്ക് ലഭിച്ചില്ല...” അദ്ദേഹം
അയാളുടെ കൈയിലെ റിവോൾവറിലേക്ക് നോക്കി തലയാട്ടി. “ആ സാധനം അവിടെയെവിടെയെങ്കിലും മാറ്റി
വയ്ക്കാം... നിങ്ങളോട് മല്ലിടാനൊന്നും ഞാനില്ല... പ്രോമിസ്...”
പുഞ്ചിരിച്ചുകൊണ്ട്
അയാൾ റിവോൾവർ തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. “മുറിയ്ക്കുള്ളിലേക്ക് പെട്ടെന്ന് പിടിച്ച്
വലിച്ച് കയറ്റുമ്പോൾ എന്തായിരിക്കും നിങ്ങളുടെ പ്രതികരണമെന്ന് എനിക്കുറപ്പില്ലായിരുന്നു...”
അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്കറ്റ് എടുത്ത് തുറന്ന് ഷാവേസിന് നേർക്ക്
നീട്ടി. അതിൽ നിന്ന് ഒന്നെടുത്ത ഷാവേസ് അയാൾ കത്തിച്ചുകൊടുത്ത ലൈറ്ററിൽ നിന്നും തീ
കൊളുത്തി.
കഴിഞ്ഞ അഞ്ച്
വർഷമായി ചീഫിനൊപ്പം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തനിക്ക് ഒരു പ്രൊഫഷണലിനെ കണ്ടാൽ
തീർച്ചയായും തിരിച്ചറിയാൻ കഴിയും. ഈ രംഗത്ത്
വർക്ക് ചെയ്യുന്നവർക്ക് ഒരു പ്രത്യേക പരിവേഷം തന്നെയുണ്ട്. കൃത്യമായി വിവരിക്കാനാവില്ലെങ്കിലും
നല്ല പരിശീലനം സിദ്ധിച്ച ഒരു ഇന്റലിജൻസ് ഏജന്റിന് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒരു
പരിവേഷം. അല്പം കൂടി ചുഴിഞ്ഞിറങ്ങിയാൽ ഒരു പക്ഷേ അവരുടെ ദേശീയത പോലും മനസ്സിലാക്കിയെടുക്കുവാൻ
കഴിഞ്ഞേക്കും. എന്നാൽ ഇയാളുടെ കാര്യത്തിൽ ഷാവേസിന് അല്പം ചിന്താക്കുഴപ്പം ഉണ്ടാകുക
തന്നെ ചെയ്തു.
“ആരാണ് നിങ്ങൾ...?” ഷാവേസ് ചോദിച്ചു.
“എന്റെ പേര്
ഹാർഡ്ട്, മിസ്റ്റർ ഷാവേസ്... മാർക്ക് ഹാർഡ്ട്...”
അയാൾ പറഞ്ഞു.
“അതൊരു ജർമ്മൻ
നാമമാണല്ലോ... പക്ഷേ, നിങ്ങളൊരു ജർമ്മൻകാരനല്ല താനും...” ഷാവേസ് നെറ്റി ചുളിച്ചു.
“ഇസ്രയേലി...” ഹാർഡ്ട് പുഞ്ചിരിച്ചു. “ഇമ്മാനുവൽ കോളേജിന്റെ സന്തതി...
പക്ഷേ, വിഞ്ചസ്റ്ററിൽ വച്ച് അല്പം വഴി പിഴച്ചു പോയി എന്ന് മാത്രം...”
ഇപ്പോൾ ചിത്രം
വ്യക്തമായി വരുന്നു... “ഇസ്രയേലി ഇന്റലിജൻസ്...?”
ഷാവേസ് ചോദിച്ചു.
ഹാർഡ്ട് തലയാട്ടി.
“ആയിരുന്നു... പണ്ട്... അത്രകണ്ട് ഔദ്യോഗികം എന്ന് പറയാൻ കഴിയില്ലെങ്കിലും വളരെ രഹസ്യസ്വഭാവത്തോടെ
പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ അംഗമാണ് ഞാൻ...”
“അത് ശരി...”
ഷാവേസ് പതുക്കെ പറഞ്ഞു. “ആട്ടെ, എന്താണ് നിങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം...?”
“നിങ്ങളുടെ
അതേ ലക്ഷ്യം തന്നെ...” തികഞ്ഞ ലാഘവത്തോടെ ഹാർഡ്ട്
പറഞ്ഞു. “ആ കൈയെഴുത്തുപ്രതി എനിക്ക് വേണം... അതിനേക്കാളുപരി ഐ വാണ്ട് കാസ്പർ ഷുൾട്സ്...”
ഷാവേസിന് എന്തെങ്കിലും
പറയാൻ അവസരം ലഭിക്കുന്നതിന് മുമ്പ് അയാൾ തിരിഞ്ഞു. “പുറത്തിറങ്ങി ഒന്ന് നോക്കിയിട്ട് വരാം ഞാൻ... എന്താണവിടെ സംഭവിക്കുന്നതെന്ന്
നോക്കട്ടെ...”
വാതിൽ പതുക്കെ
ചാരിയിട്ട് അയാൾ ഇടനാഴിയിലേക്കിറങ്ങി. ഹാർഡ്ട് വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച്
ചിന്തിച്ചുകൊണ്ട് ഷാവേസ് ബങ്കിന്റെ ഒരരികിലേക്ക് കയറിയിരുന്നു. യുദ്ധം അവസാനിച്ചതിന്
ശേഷം ലോകത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും ജൂതന്മാരുടെ രഹസ്യാന്വേഷണ സംഘങ്ങൾ അവിരാമം
പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത പരസ്യമായ ഒരു രഹസ്യമാണ്. 1945 ൽ സഖ്യകക്ഷികളുടെ
നെറ്റ്‌വർക്കിലേക്ക് നുഴഞ്ഞുകയറിയ നാസി യുദ്ധക്കുറ്റവാളികളെ കണ്ടെത്തുക എന്നതായിരുന്നു
അവരുടെ ലക്ഷ്യം. ബെൽസെൻ, ഓഷ്‌വിറ്റ്സ് പോലുള്ള കോൺസൻട്രേഷൻ ക്യാമ്പുകളിലെ നരധാമന്മാരെ
തേടിപ്പിടിച്ച് നിയമത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തിനായി തികഞ്ഞ ആത്മാർത്ഥതയോടെ
പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് അത്തരം യൂണിറ്റിലെ അംഗങ്ങൾ.
തന്റെ ഔദ്യോഗിക
ജീവിതത്തിൽ പലപ്പോഴും ഇതുപോലെ തന്റെ അതേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പല ഏജന്റുമാരെയും
കണ്ടുമുട്ടുകയും അവരോട് മത്സരിക്കേണ്ടിയും വന്നിട്ടുണ്ട്... പക്ഷേ, ഇത് അത് പോലെയല്ല...
തികച്ചും വ്യത്യസ്ഥം...
ട്രെയിൻ വീണ്ടും
നീങ്ങിത്തുടങ്ങിയിരിക്കുന്നു. അടുത്ത നിമിഷം ഡോർ തുറന്ന് ഒരു പുഞ്ചിരിയോടെ ഹാർഡ്ട്
പ്രവേശിച്ചു. “സ്റ്റെയ്നറെ ഞാൻ കണ്ടു... വെകിളി പിടിച്ച സിംഹത്തെപ്പോലെ ട്രാക്കിൽ അങ്ങോട്ടുമിങ്ങോട്ടും
പായുകയായിരുന്നു അയാൾ... നിങ്ങൾ മിക്കവാറും മൈലുകൾക്കപ്പുറം എത്തിക്കഴിഞ്ഞിരിക്കും
എന്ന അനുമാനത്തിൽ അയാൾ തിരികെ ട്രെയിനിൽ തന്നെ കയറിയിട്ടുണ്ട്.... വീണ്ടും അയാളുടെ
കൈയിലെങ്ങാനും നിങ്ങൾ എത്തിപ്പെട്ടാലത്തെ അവസ്ഥ എനിക്ക് ആലോചിക്കാൻ പോലും വയ്യ...”
“അങ്ങനെയൊരവസരം
ഞാനിനി നൽകിയിട്ട് വേണ്ടേ...?” മടക്കി വച്ചിരിക്കുന്ന അമേരിക്കൻ യൂണിഫോമിലേക്ക് ഷാവേസ്
വിരൽ ചൂണ്ടി. “നിങ്ങളുടെ പ്രച്ഛന്നവേഷം ഉഗ്രൻ... കുറ്റകൃത്യത്തിന് ശേഷം കുറ്റവാളി തന്നെ
ഇല്ലാതാകുന്ന അവസ്ഥ... അല്ലേ...?”
ഹാർഡ്ട് തല
കുലുക്കി. “ഈ വേഷം പല തവണ അതിന്റെ മൂല്യം തെളിയിച്ചിട്ടുള്ളതാണ്... ആ കട്ടിക്കണ്ണട
മാത്രമാണ് ഒരു ബുദ്ധിമുട്ട്... അത് വച്ച് കഴിഞ്ഞാൽ ഒരു വസ്തു പോലും നേരാം വിധം കാണാൻ
കഴിയില്ല...”
ഡോർ ലോക്ക്
ചെയ്തിട്ട് അയാൾ ബങ്കിനടിയിൽ നിന്നും ഒരു സ്റ്റൂൾ എടുത്ത് വാതിലിനരികിലായി ഇട്ടു.
ശേഷം അതിന്മേൽ ഇരുന്ന് പിന്നിലെ ചുമരിലേക്ക് ചാഞ്ഞു. “അതൊക്കെ പോട്ടെ... നമുക്ക് കാര്യത്തിലേക്ക്
കടക്കേണ്ട സമയമായെന്ന് തോന്നുന്നില്ലേ...? എന്ത് പറയുന്നു...?”
“ഓൾ റൈറ്റ്...” ഷാവേസ് തല കുലുക്കി. “പക്ഷേ, തുടങ്ങി വയ്ക്കേണ്ടത്
നിങ്ങളാണ്... ഈ വിഷയത്തെക്കുറിച്ച് എത്രത്തോളം ഇൻഫർമേഷനുണ്ട് നിങ്ങൾക്ക്...?”
“ഞാൻ തുടങ്ങി
വയ്ക്കുന്നതിന് മുമ്പ്, ജസ്റ്റ് റ്റെൽ മീ വൺ തിങ്ങ്...” ഹാർഡ്ട് പറഞ്ഞു. “മുള്ളർ എന്ന
വ്യക്തി ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നു... ശരിയല്ലേ...? വെടിവെപ്പ് നടന്നതിനെക്കുറിച്ച്
യാത്രക്കാരിലാരോ ഒരാൾ പറയുന്നത് ഞാൻ കേട്ടു... അല്പം കഴിഞ്ഞ് സ്റ്റെയ്നർ നിങ്ങളെ ഇടനാഴിയിലൂടെ
കൊണ്ടു പോകുന്നതും ഞാൻ കണ്ടു...”
ഷാവേസ് തല
കുലുക്കി. “ഓസ്നബ്രൂക്കിൽ എത്തുന്നതിന് തൊട്ടു മുമ്പായി ഒരു കപ്പ് കോഫി ഞാൻ കുടിച്ചിരുന്നു...
അതിൽ കലർത്തിയിരുന്നത് എന്ത് തന്നെയായിരുന്നാലും ശരി, ഏതാണ്ട് അര മണിക്കൂർ നേരത്തേക്ക്
ഞാൻ അബോധാവസ്ഥയിലായിരുന്നു... കണ്ണു തുറന്നപ്പോൾ ഞാൻ കണ്ടത് കമ്പാർട്ട്മെന്റിന്റെ മൂലയിൽ
നെഞ്ചിൽ വെടിയേറ്റ് ഇരിക്കുന്ന മുള്ളറെയാണ്...”
“കാസ്പർ ഷുൾട്സിന്റെ
കൈയെഴുത്തുപ്രതിയെക്കുറിച്ച് അറിയാവുന്ന മറ്റാരുടെയോ വിദഗ്ദ്ധമായ കരവിരുത്...” ഹാർഡ്ട് പറഞ്ഞു.
“സത്യം പറഞ്ഞാൽ
നിങ്ങളായിരിക്കും അത് ചെയ്തതെന്നായിരുന്നു ഞാൻ കരുതിയത്...” ഷാവേസ് പറഞ്ഞു. “എന്റെ
കമ്പാർട്ട്മെന്റിൽ വന്ന് എന്തായിരുന്നു നിങ്ങൾ തെരഞ്ഞുകൊണ്ടിരുന്നത്...?”
“നിങ്ങളെക്കുറിച്ച്
ലഭിക്കാവുന്ന എന്തും...” ഹാർഡ്ട് പറഞ്ഞു. “ഓസ്നബ്രൂക്കിൽ വച്ച് മുള്ളർ ട്രെയിനിൽ കയറുമെന്നും
നിങ്ങളെ സന്ധിക്കുമെന്നുമുള്ള വിവരം എനിക്ക് ലഭിച്ചിരുന്നു... ആ കൈയെഴുത്തുപ്രതി അദ്ദേഹം
കൂടെ കൊണ്ടുവരുമെന്ന് പ്രതീക്ഷയൊന്നും ഇല്ലായിരുന്നുവെങ്കിലും അതുള്ളയിടത്തേക്ക് നിങ്ങളെ
അയാൾ കൂട്ടിക്കൊണ്ടുപോകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു... ഒരു പക്ഷേ, കാസ്പർ ഷുൾട്സിന്റെ
അടുത്തേക്ക് പോലും...”
“അങ്ങനെ ഞങ്ങളെ
പിന്തുടരുവാനായിരുന്നു നിങ്ങളുടെ ഉദ്ദേശ്യം...?”
ഷാവേസ് ആരാഞ്ഞു.
“സ്വാഭാവികമായും...” ഹാർഡ്ട് പറഞ്ഞു.
ഷാവേസ് മറ്റൊരു
സിഗരറ്റിന് കൂടി തീ കൊളുത്തി. “ഇതും കൂടി പറയൂ... ഹൌ ദി ഹെൽ ഡൂ യൂ നോ സോ മച്ച്...?”
ഹാർഡ്ട് പുഞ്ചിരിച്ചു.
“രണ്ടാഴ്ച്ച മുമ്പാണ് ഈ മുള്ളറെക്കുറിച്ച് ഞങ്ങൾക്ക് ഇൻഫർമേഷൻ ലഭിക്കുന്നത്... ഷുൾട്സിന്റെ
കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി ഒരു ജർമ്മൻ പബ്ലിഷറെ അദ്ദേഹം സമീപിച്ചപ്പോൾ...”
“ആ പബ്ലിഷറെക്കുറിച്ചുള്ള
വിവരം എങ്ങനെ നിങ്ങൾക്ക് ലഭിച്ചു...?”
“കഴിഞ്ഞ മൂന്ന്
വർഷങ്ങളായി ആ പബ്ലിഷർ ഞങ്ങളുടെ നിരീക്ഷണത്തിലായിരുന്നു... അയാളുടെ ഓഫീസിൽ ഒരു യുവതിയെ
ഞങ്ങൾ ജോലിക്കായി ഏർപ്പെടുത്തിയിരുന്നു... മുള്ളർ അവിടെ എത്തിയ വിവരം അവളാണ് ഞങ്ങളെ
അറിയിച്ചത്...”
“എന്നിട്ട്
മുള്ളറുമായി സന്ധിക്കുവാൻ സാധിച്ചോ നിങ്ങൾക്ക്...?”
ഹാർഡ്ട് തലയാട്ടി.
“ഇല്ല... നിർഭാഗ്യവശാൽ ആ പബ്ലിഷറുടെ ചില നാസി സുഹൃത്തുക്കൾ സംഭവം അറിയാനിടയായി... ബ്രെമൻ
നഗരത്തിലായിരുന്നു മുള്ളർ അന്ന് താമസിച്ചിരുന്നത്... അപകടം മണത്തറിഞ്ഞ മുള്ളർ ആ പബ്ലിഷറെയും ഞങ്ങളെയും
വെട്ടിച്ച് കടന്നു കളഞ്ഞു...”
“അതോടെ അദ്ദേഹത്തെക്കുറിച്ചുള്ള
അന്വേഷണങ്ങൾ വഴി മുട്ടി...?”
ഹാർഡ്ട് തല
കുലുക്കി. “നിങ്ങളെക്കുറിച്ച് ഞങ്ങൾ അറിയുന്നത് വരെയും...”
“എന്നെക്കുറിച്ചുള്ള
വിവരങ്ങൾ...?” ഷാവേസ് അത്ഭുതം കൂറി. “അതെവിടെ നിന്നും ലഭിച്ചു...? പറയൂ... ഇറ്റ് ഷുഡ്
ബീ മോസ്റ്റ് ഇന്ററസ്റ്റിങ്ങ്...”
(തുടരും)
അടുത്ത ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
അമേരിക്കൻ സെർജന്റ് ആരാണെന്ന് മനസ്സിലായല്ലോ... ഇനി....?
ReplyDeleteകൊള്ളാം വിനുവേട്ടാ.. ജോറായിട്ടുണ്ട്.. കാത്തിരിക്കുന്നു ബാക്കി ഭാഗങ്ങൾക്ക്
Deleteആഹാ.... വന്നല്ലോ വനമാല... സന്തോഷായി...
Deleteനന്ദി പ്രിന്സി നന്ദി .. ഒരായിരം നന്ദി
Deleteമോസാദിന്റെ ആളാണല്ലേ
Deleteആകെ മൊത്തം ചാരൻമാരുടെ വിളയാട്ടമാണല്ലോ...
ReplyDeleteആരായിരിക്കും ആ കുലംകുത്തി??
ജോർജ് ആളെങ്ങന്നാ ...?
Deleteഇനിഷ്യൽ PC എന്നല്ലാത്തത് ഭാഗ്യം
ഉണ്ടാപ്രീ...
Deleteഇത്തവണ ഉറപ്പായും ഞാൻ തന്നെ ആദ്യം ഷുൾട്സുമെന്ന് കരുതി വന്നതായിരുന്നു.ആ സാരമില്ല.ഇനി വായിക്കട്ടെ!!!!
ReplyDeleteനിനക്ക് പനിച്ച് കിടന്നാല്‍ പോരെ സുധി... വെറുതെ ജിമ്മിച്ചനുമായി മത്സരിക്കണോ? സാരല്യ അടുത്ത പ്രാവശ്യം നോക്കാം...
Deleteഹാ ഹാ.ഹാ.അതേ മുബിച്ചേച്ചീ!!!പാവം ഞാൻ!
Deleteമുബീത്ത പറഞ്ഞത് കൊണ്ട് ഞാൻ മത്സരത്തിൽ നിന്നും പിന്മാറുന്നു... ;)
Deleteആദ്യം വായിച്ചിട്ടേ ഷുട്സാൻ പാടുള്ളൂ സുധീ.. അല്ലെങ്കിൽ വിനുവേട്ടൻ ഫൌൾ വിളിക്കും.. :)
ഹി ഹി ഹി.വിനുവേട്ടൻ പുതിയ ബുക്ക് എഴുതാൻ തുടങ്ങട്ടെന്നേ.ഞാൻ കലക്കും!!!!
Deleteഇതാ ഞാൻ കളി നിര്ത്തിയെ ...
Deleteആശിച്ചു മോഹിച്ചു വരുമ്പോഴേക്കും ജിമ്മൻ തേങ്ങ അടിച്ചു മാറ്റിയിരിക്കും .
തേങ്ങയുടക്കാൻ വേണ്ടി മഴയത്ത് ഒരു കുടപോലും എടുക്കാതെ ഓടിപ്പിടിച്ച് വന്ന് പാവം സുധി പിടിച്ച് കിടപ്പിലായി... സാരമില്ല സുധീ... ഇനിയും വരുമല്ലോ കാവിലെ ഉത്സവം...
Deleteപുതിയ പുസ്തകം വായിച്ച് തുടങ്ങീട്ടോ... കലക്കണം...
ആള്‍ ഇസ്രേയല്‍ ചാരനായത് കൊണ്ട് എങ്ങിനെ അറിഞ്ഞു എന്ന് ചോദിക്കരുത് അല്ലെ ? `എന്തായാലും സേഫ് സോണില്‍ ആണ് എന്ന് പറയാന്‍ വയ്യ ,കാത്തിരിക്കാം അല്ലെ
ReplyDeleteഅതാണ്... ഫൈസൽഭായിയിലെ പത്രപ്രവർത്തകൻ ചുഴിഞ്ഞ് ചിന്തിച്ചു... :)
Deleteഇന്ററെസ്റ്റിംഗ് ആയിട്ടുണ്ടു വിനുവേട്ടാ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .
ReplyDeleteസന്തോഷം ശിഖ...
Deleteആ അമേരിക്കന്‍ യൂണിഫോം!! അയാള്‍ക്ക് വാതിലിന്റെ മുന്നില്‍ നിന്ന് മാറി ഇരുന്നൂടെ? ഇനി എന്താവോ?
ReplyDeleteഭയക്കാനൊന്നുമില്ല മുബീ... ഒന്നുമില്ലെങ്കിൽ സ്റ്റെയനറുടെ പിടിയിൽ നിന്നും ഷാവേസിനെ രക്ഷിച്ച ആളല്ല്ലേ... നോക്കാം നമുക്ക്...
Deleteഹോ.!!!!ഇത്തവണയും ഗംഭീരമായി.
ReplyDeleteഓരോരോ കഥാപാത്രങ്ങൾ കടന്ന് വന്നുകൊണ്ടിരിക്കുന്നു.ഇവറ്റകളുടെ പേര് ഓർത്തിരിക്കാനാ പാട്!
അതും, വായിൽക്കൊള്ളാത്ത പേരുകൾ!
Deleteഇവരുടെ നാട്ടിലെ സ്കൂളിലൊക്കെ ഹാജർ വിളിച്ച് തീരുമ്പോളേയ്ക്കും ഉച്ചയാകുവായിരിക്കും...
അവിടെ പഞ്ചിംഗ് ആക്കിക്കാണും!!!
Deleteമലയാളം പേരു മതിയാർന്നു
Deleteഷാവേസ് - ഷാജി
മുള്ളർ - മോനിച്ചൻ
ജീൻ - ദീനാമ്മ
ചീഫ് - മൊയലാളി
ഷുൽട്സ് - സുലൈമാൻ
സിന്തിയ - ശാന്ത
സ്റ്റൈനർ - തങ്കച്ചൻ
ക്രൂഗർ - കുമാരൻ
ഹാര്ഡ് - ഗോപാലൻ
ഉണ്ടാപ്രി ആള് കൊള്ളാല്ലോ... :)
Deleteഹാ ഹാ ഹാ.കലക്കൻ പേരുകൾ!!!
Deleteഹോ.!!!!ഇത്തവണയും ഗംഭീരമായി.
ReplyDeleteഓരോരോ കഥാപാത്രങ്ങൾ കടന്ന് വന്നുകൊണ്ടിരിക്കുന്നു.ഇവറ്റകളുടെ പേര് ഓർത്തിരിക്കാനാ പാട്!
സുധിയേ... എന്നും രാവിലെ ആദ്യ ലക്കം മുതൽ റിവൈസ് ചെയ്യ്... ഒരാഴ്ച്ച കൊണ്ട് എല്ലാവരുടെയും പേരുകൾ കാണാപ്പാഠമാകും... :)
Deleteഅപ്പോ അതാണ് ആ അമേരിയ്ക്കന്‍ സാര്‍ജന്റ്. കഥ ആവേശകരമാകുന്നു. ബാക്കി വരട്ടെ
ReplyDeleteബാക്കി... ദാ, ഇപ്പ ശരിയാക്കിത്തരാം... :)
Deleteമൊത്തത്തില്‍ ചാരന്മാര്‍ ആണല്ലോ.. ആ മുരളീ ഭായിയെ ട്രെയിനില്‍ കേറ്റി വിട്ടാല്‍ വല്ല വിവരവും അറിയാം പറ്റുമോ എന്തോ..
ReplyDeleteആർക്കറിയാം ഇനി മുരളിഭായിയും ട്രെയിനിലുണ്ടാവുമോ എന്ന്... !
Deleteആകെമൊത്തം ഇതൊരു ചാരത്തിൽ പൊതിഞ്ഞ കഥയാണെന്ന് തോന്നുന്നു. നോക്കട്ടെ, നമ്മടെ ഇന്റലിജൻസ് ബുദ്ധിക്ക് വല്ലതും മുൻകൂട്ടി പിടികിട്ടുവോന്ന്
ReplyDeleteഷാവേസുമായി നേരത്തെ തന്നെ പരിചയമുള്ളതു കൊണ്ട് അജിത്‌ഭായിക്ക് ചിലപ്പോൾ പിടി കിട്ടിയേക്കും...
Deleteപുതിയ നോവല്‍ ഉഷാറായിട്ടുണ്ട്. വായിച്ച് ഞാനും ഉഷാറായി.
ReplyDelete"കഥ ഇതുവരെ"യ്ക്ക് ഉപകാരസ്മരണ
“കഥ ഇതുവരെ”യ്ക്ക് എന്റെ വകയും ഒരു കയ്യടി..
Deleteതറവാട്ടിലേക്ക് വീണ്ടുംസ്വാഗ തം സുകന്യാജീ... വീണ്ടും ഓഫീസിൽ എത്തിയെന്നറിഞ്ഞതിൽ സന്തോഷം...
Deleteപറയൂ... ഇറ്റ് ഷുഡ് ബീ മോസ്റ്റ് ഇന്ററസ്റ്റിങ്ങ്.
ReplyDeleteathaanu...sambhavam ushaar avunnundu vinuvetta..:)jimmy i like it ..kulam kuththi...hahaha....
എനിക്ക് ആ പെണ്ണിനെയാ സംശയം... കുട്ടിയുടുപ്പുമിട്ട് ആപ്പീസിൽ നിന്നില്ലേ... ലവളെ...
Deleteലവളല്ല ..ചുമ്മാ
Deleteഉണ്ടാപ്രീ... പുസ്തകം വായിച്ചോ?
Deleteബാക്കി പറയൂ... ഇറ്റ് ഷുഡ് ബീ മോസ്റ്റ് ഇന്ററസ്റ്റിങ്ങ്...
ReplyDeletetheercchayaayum maashE...
Deleteആ പേരുകളൊക്കെ ഒന്നു പരിഷ്ക്കരിക്കു വിനുവേട്ടാ... അല്ല മലയാളീകരിക്കൂ വിനുവേട്ടാ... ഇപ്രാവശ്യം പറഞ്ഞ പേരുകളൊന്നും അടുത്ത പ്രാവശ്യം ഓർമ്മ വരുന്നില്ലെന്നേ....
ReplyDeleteഇനി എന്നാണാവൊ ഒരു പെങ്കൊച്ച് കടന്നു വരുന്നത്. എന്നാലെ ഒരു ഗുമ്മാവോള്ളു.
ട്രെയിൻ ഹാംബർഗ്ഗിൽ ഒന്നെത്തിക്കോട്ടെ അക്കോസേട്ടാ...
Deleteഅപ്പോൾ അമേരിക്കൻ സർജന്തിന്റെ കുപ്പായം ഊരി
ReplyDeleteഇനി അശൊക് ഭായ്ക്ക് നമ്മൂടെ നായികയെ കാട്ടി കൊടുക്കു വിനുവേട്ടാ
ങേ .. കുപ്പായം ഊരീട്ടു നായികയെ കാട്ടി കൊടുക്കാനോ ? ( എന്തോ reading between lines നുമ്മേ ചതിച്ചു )
Deleteപാവം അക്കോസേട്ടൻ... സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ഉണ്ടാപ്രിയുടെ ഇന്റർപ്പ്രെട്ടേഷൻ...
Deleteപറയൂ... ഇറ്റ് ഷുഡ് ബീ മോസ്റ്റ് ഇന്ററസ്റ്റിങ്ങ്...”
ReplyDeleteപറയാം പറയാം...
Deleteകഥ തുടരട്ടെ:
ReplyDeleteകാത്തിരിക്കാം ....
സന്തോഷം മാഷേ...
Deleteകഥ തുടരട്ടെ:
ReplyDeleteകാത്തിരിക്കാം ....
കടുവയെ പിടിച്ച കിടുവ. സംഗതി കൊള്ളാം
ReplyDeleteകേരളേട്ടനും എത്തിയല്ലോ... സന്തോഷായി...
ReplyDeleteഞാൻ ദാണ്ടേ പിന്നേം എത്തി,വിനുവേട്ടൻ ഒന്നൂടെ സന്തോഷമായിക്കേ!!!!!
ReplyDelete(അടുത്ത ഭാഗമെവിടെ??)😡😡😡😡😡😡😡😡😡😡😡😡😡😡.
ജോലിത്തിരക്കിലായിപ്പോയി സുധീ... ക്ഷമി...
Deleteവിനുവേട്ടനെ കണ്ടു പിടിക്കാന്‍ അടുത്ത ചാരന്മാരെ നിയോഗിക്കേണ്ടി വരുമോ? ഞങ്ങള്‍ക്ക് ഈ മുള്‍മുനയില്‍ നിന്ന് ശീലം ഇല്ലാത്തോണ്ട് മുട്ട് വേദനയെടുക്കും. വിനുവേട്ടന് പിന്നെ മുള്‍മുനയൊക്കെ ഒരു ശീലമാണല്ലോ.
ReplyDeleteകഴിഞ്ഞ വാരാന്ത്യം മുഴുവനും മുൾമുനയിൽ തന്നെയായിരുന്നു ശ്രീജിത്തേ ഞാൻ നിന്നത്... കമ്പനിയിൽ... അവധിയേ ഉണ്ടായിരുന്നില്ല... :(
Deleteഈ നാസി ചാരൻമാരെക്കൊണ്ട് തോറ്റൂ ഞാനെന്തെടുക്കുവാ എന്ന് നോക്കി നടക്കുവാ ഇവൻമാര് പത്രത്തിലിടാൻ ജനാർദ്ദനൻ.JPG
ReplyDelete