കഥ ഇതു വരെ...
ബ്രിട്ടീഷ്
ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം
ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ്
ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം
നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.
നാസി ഉന്നതന്മാരിൽ
ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട് സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ്
കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻകാരന്റേതായിരുന്നു
ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ്
സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ
ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.
റിയെൻ സ്റ്റേഷനിൽ
വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ
ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ
ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ
കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ്
അബോധാവസ്ഥയിലാകുന്നു. ഏതാണ്ട് അര മണിക്കൂറിന്
ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു
കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ
കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച
ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ
വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ
മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി
നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.
ഹാംബർഗ് സ്റ്റേഷനിൽ
നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന
യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു.
തുടർന്ന് വായിക്കുക...
യുവതികളിലധികവും
സാമാന്യം ആകർഷകത്വം തോന്നിക്കുന്നവരായിരുന്നു. ശരീരവടിവുകൾ വെളിപ്പെടുത്തുന്ന വിധത്തിലുള്ള
വസ്ത്രങ്ങൾ... ആവശ്യത്തിലധികം മെയ്ക്കപ്പ് ചെയ്ത് ഒരേ അച്ചിൽ വാർത്തത് പോലെയുള്ള മുഖങ്ങൾ.
കസ്റ്റമേഴ്സിനു വേണ്ടി യാന്ത്രികമായ പുഞ്ചിരിയുമായി അവർ സ്റ്റേജിൽ വന്നു നിന്നു.
വല്ലാത്തൊരു
നിരാശ തന്റെ മനസ്സിന്റെ കോണുകളിലെവിടെയോ വന്ന് നിറയുന്നത് ഷാവേസ് അറിയുന്നുണ്ടായിരുന്നു.
അവരിലൊരുവൾ ആയിരിക്കുമല്ലോ താൻ അന്വേഷിക്കുന്ന പെൺകുട്ടി എന്ന അസുഖകരമായ ചിന്തയിൽ മുഖം
തിരിക്കാനൊരുങ്ങവെയാണ് ആ വാതിൽ വീണ്ടും തുറന്നത്.
അത് തന്നെയാണ്
അന്നാ ഹാർട്ട്മാൻ എന്ന് തിരിച്ചറിയുവാൻ വെയ്റ്ററുടെ ആംഗ്യത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല
അദ്ദേഹത്തിന്. മറ്റ് പെൺകുട്ടികളെപ്പോലെ ഹൈ ഹീൽഡ് ഷൂസും ഇരുണ്ട നിറമുള്ള സ്റ്റോക്കിങ്സുമാണവൾ
ധരിച്ചിരുന്നത്. കറുപ്പ് നിറമുള്ള സിൽക്ക് തുണിയിൽ സ്റ്റിച്ച് ചെയ്ത സ്കിൻഫിറ്റ് മിനിസ്കർട്ട്
മുട്ടിന് അല്പം മുകളിലായി അവസാനിക്കുന്നു.
പക്ഷേ, മറ്റു
പെൺകുട്ടികളുമായുള്ള സമാനതകൾ അവിടെ അവസാനിക്കുകയായിരുന്നു. അവൾക്ക് ചുറ്റും എന്തോ ഒരു
പരിവേഷം പോലെ... ഒപ്പമുള്ളവരിൽ നിന്ന് വ്യത്യസ്ഥമായി നിഷ്കളങ്കതയും ശാന്തതയും അവളുടെ
മുഖത്തെ കളിയാടിയിരുന്നു. അവിടെ നിന്നുകൊണ്ട് സദസ്യരെ വീക്ഷിക്കവെ, ഇതൊന്നും തന്നെ
ബാധിക്കുന്ന കാര്യമേ അല്ല എന്ന മുഖഭാവമായിരുന്നു അവൾക്ക്. ജീവിതത്തിലെ കഷ്ടപ്പാടുകൾ
എല്ലാം തന്നെ തന്നിൽ നിന്നും എത്രയോ കാതം അകലെയാണ് എന്നത് പോലെ...
നിർവ്വചിക്കാനാവാത്ത
ഒരു വികാരവും ആവേശവുമാണ് പെട്ടെന്ന് ഷാവേസിൽ നിറഞ്ഞത്. അത്യന്തം സൌന്ദര്യവതിയായിരുന്നു
അവൾ എന്നത് മാത്രമായിരുന്നില്ല അതിന് കാരണം. തുടുത്ത നിറമായിരുന്നു അവൾക്ക്. കറുത്ത
തലമുടി തോളറ്റം നീണ്ടു കിടക്കുന്നു. വട്ട മുഖവും ആകൃതിയൊത്ത ചുണ്ടുകളും അഴകാർന്ന കീഴ്ത്താടിയും
തെല്ലൊന്നുമല്ല അദ്ദേഹത്തെ ആകർഷിച്ചത്. മറ്റു പെൺകുട്ടികളിൽ നിന്നും എന്തുകൊണ്ടും വേറിട്ട്
നിൽക്കുന്ന വ്യക്തിത്വം.
കാണികൾക്കിടയിലൂടെ
മുന്നോട്ട് നീങ്ങവെ സകലരുടെയും കണ്ണുകൾ ആരാധനയോടെ അവളുടെ നേർക്ക് തിരിഞ്ഞു. മദോന്മത്തനായ
ഒരു മദ്യപന്റെ പിടിയിൽ നിന്നും വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി തന്റെ മേശയ്ക്കരികിലൂടെ കടന്നുപോകവെ
അദ്ദേഹം എഴുന്നേറ്റ് അവളുടെ കൈത്തണ്ടയിൽ പതുക്കെ തട്ടി.
“ഫ്രോലീൻ ഹാർട്ട്മാൻ...?
എന്നോടൊപ്പം ഒരു ഡ്രിങ്ക് കഴിക്കുന്നതിൽ വിരോധമുണ്ടോ...?” ഷാവേസ് ചോദിച്ചു.
വെട്ടിത്തിരിഞ്ഞ
അവൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മേശപ്പുറത്തിരിക്കുന്ന ഷാംപെയ്ൻ
ബോട്ട്‌ലും രണ്ട് ഗ്ലാസുകളും പിന്നെയാണ് അവൾ ശ്രദ്ധിച്ചത്.
“എല്ലാം തയ്യാറാക്കിയിട്ടാണല്ലോ
താങ്കൾ ഇരിക്കുന്നത്, ഹെർ...?” ചോദ്യരൂപേണ അവൾ നോക്കി.
“ഷാവേസ്... പോൾ ഷാവേസ്...” അദ്ദേഹം പരിചയപ്പെടുത്തി.
ബ്രൌൺ നിറമുള്ള
അവളുടെ മിഴികളിൽ പൊടുന്നനെയുണ്ടായ ചലനം അദ്ദേഹം ശ്രദ്ധിച്ചു. എങ്കിലും ഉള്ളിലെ ഭാവമാറ്റം
മുഖത്ത് പ്രത്യക്ഷപ്പെടാതിരിക്കുവാനുള്ള ശ്രമത്തിൽ അവൾ വിജയിച്ചു. മറ്റുള്ളവരുടെ കണ്ണിൽ
കസ്റ്റമറുടെ ക്ഷണം സ്വീകരിച്ച മറ്റേതൊരു പെൺകുട്ടിയേയും പോലെയായിരുന്നു അവളുടെ പെരുമാറ്റവും.
മന്ദസ്മിതത്തോടെ കസേര വലിച്ചിട്ട് അവൾ അദ്ദേഹത്തെനെതിരെ ഇരുന്നു.
“നന്ദി, ഹെർ
ഷാവേസ്... ഷാംപെയ്ൻ സ്വീകരിക്കുന്നതിൽ വിരോധമില്ല...”
അവൾക്കെതിരെ
ഇരിക്കവെ ഹാഡ്ട് നൽകിയിരുന്ന മോതിരം ഊരിയെടുത്ത് അദ്ദേഹം അവളുടെ മുന്നിലേക്ക് നീക്കി
വച്ചു. “ഫ്രോലീൻ ഹാർട്ട്മാൻ... ഇതും കൂടി സ്വീകരിക്കുന്നതിൽ വിരോധമില്ല എന്ന് കരുതട്ടെ...?”
ഷാവേസ് ബോട്ട്‌ൽ
തുറന്ന് അവളുടെ ഗ്ലാസിലേക്ക് പകരവെ ആ മോതിരം സൂക്ഷ്മമായി വീക്ഷിക്കുകയായിരുന്നു അവൾ.
പതുക്കെ അതെടുത്ത് തന്റെ ബാഗിലേക്ക് നിക്ഷേപിച്ചിട്ട് തലയുയർത്തിയപ്പോൾ ഉത്ക്കണ്ഠയാൽ
അവളുടെ നെറ്റി ചുളിഞ്ഞിരുന്നു.
“മാർക്കിന്
എന്ത് സംഭവിച്ചു...?”
ഷാവേസ് പുഞ്ചിരിച്ചു.
“ആ ഷാംപെയ്ൻ എടുത്ത് നുകരൂ... പരിഭ്രമിക്കേണ്ട... അദ്ദേഹത്തിനൊന്നും സംഭവിച്ചിട്ടില്ല..
ഞങ്ങൾ ഒരുമിച്ചാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്... എന്നെ നിങ്ങളുടെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ്
അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്... കഴിയുന്നതും വേഗം അവിടെ വന്ന് നമ്മളെ അദ്ദേഹം
സന്ധിക്കുന്നതായിരിക്കും...”
ഒരു സിപ്പ്
എടുത്തിട്ട് ഷാവേസ് പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ചു കൊണ്ട് ഗ്ലാസിലേക്ക് നോക്കി ഒരു
നിമിഷം അവൾ ഇരുന്നു. പിന്നെ പതുക്കെ തലയുയർത്തി.
“എന്തൊക്കെയാണുണ്ടായെതെന്ന്
പറയൂ ഹെർ ഷാവേസ്...”
പാക്കറ്റിൽ
നിന്നും ഒരു സിഗരറ്റ് അവൾക്ക് നൽകി മറ്റൊന്ന് അദ്ദേഹം ചുണ്ടിൽ വച്ചു. പിന്നെ തന്റെ
ശിരസ്സ് അവളുടെ മുഖത്തോടടുപ്പിച്ച് കമിതാക്കളെപ്പോലെ, ഉണ്ടായ സംഭവങ്ങളെല്ലാം പതിഞ്ഞ
സ്വരത്തിൽ അവളെ ധരിപ്പിച്ചു.
എല്ലാം കേട്ടതിന്
ശേഷം അവൾ നെടുവീർപ്പിട്ടു. “അപ്പോൾ മുള്ളർ കൊല്ലപ്പെട്ടു...?”
“അദ്ദേഹത്തിനൊരു
സഹോദരിയുണ്ടല്ലോ... അവരിപ്പോൾ ഇവിടെയല്ലെ ഉള്ളത്...?” ഷാവേസ് ചോദിച്ചു.
അന്നാ ഹാർട്ട്മാൻ
തലയാട്ടി. “ഇല്ലെന്ന് തോന്നുന്നു... ഇന്ന് വൈകുന്നേരം ജോലിക്കെത്താതിരുന്നപ്പോൾ ഞാൻ
അപ്പാർട്ട്മെന്റിലേക്ക് ഫോൺ ചെയ്തിരുന്നു. വീട്ടുടമസ്ഥയാണ് ഫോൺ എടുത്തത്... ബാഗ് പായ്ക്ക്
ചെയ്ത് രാവിലെ തന്നെ എങ്ങോട്ടോ പോയി എന്നാണവർ പറഞ്ഞത്... എങ്ങോട്ടാണ് പോകുന്നതെന്നതിനെക്കുറിച്ച്
ഒന്നും സൂചിപ്പിച്ചില്ലത്രെ...”
ഷാവേസ് നെറ്റി
ചുളിച്ചു. “അതിലെന്തോ അസ്വാഭാവികതയുണ്ടല്ലോ... അടുത്ത നീക്കം എന്തായിരിക്കണമെന്നതിനെക്കുറിച്ചറിയാൻ
ഇനി ഒരു മാർഗ്ഗവുമില്ലല്ലോ...”
“നിങ്ങൾ പറഞ്ഞ
ആ സ്ലീപ്പിങ്ങ് കാർ അറ്റൻഡന്റ് ഇല്ലേ...” അവൾ പറഞ്ഞു. “അയാളെ കണ്ടെത്തിയാൽ മറുഭാഗത്ത്
ആരാണെന്നുള്ളതിനെക്കുറിച്ച് നമുക്കൊരു ധാരണ ലഭിച്ചേക്കാം...”
“അത് ശരിയാണ്...”
അദ്ദേഹം വാച്ചിലേക്ക് നോക്കി. പുലർച്ചെ മൂന്നരയായിരിക്കുന്നു. “എന്നാൽ പിന്നെ നമുക്ക്
ഇറങ്ങിയാലോ...?”
അവൾ പുഞ്ചിരിച്ചു.
“നിങ്ങൾ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല അത്... നാലര വരെ വർക്ക് ചെയ്യാൻ ബാദ്ധ്യസ്ഥയാണ്
ഞാൻ... അതിന് മുമ്പ് എനിക്കിവിടെ നിന്ന് ഇറങ്ങണമെങ്കിൽ നിങ്ങൾ മാനേജ്മെന്റിന് ഒരു ഫീസ്
കൊടുക്കേണ്ടി വരും...”
“കാര്യമായിട്ടാണോ...?”
ഷാവേസ് മന്ദഹസിച്ചു.
“അതെ... പക്ഷേ, അതിന് മുമ്പ് അല്പനേരം നമുക്കൊരുമിച്ച് നൃത്തം
വയ്ക്കേണ്ടി വരും... മറ്റുള്ളവരുടെ നോട്ടത്തിൽ അസ്വാഭാവികത തോന്നാതിരിക്കാൻ...”
എതിർക്കാൻ
കഴിയുന്നതിന് മുൻപേ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ച് അവൾ ആ ചെറിയ ഡാൻസ് ഫ്ലോറിലേക്ക്
നടന്നു. ഒരു കൈ തന്റെ കഴുത്തിലൂടെ ചുറ്റി ചുമലിൽ തല ചായ്ച്ച് ഒട്ടിച്ചേർന്ന് ചുവട്
വയ്ക്കവെ അവളുടെ ശരീരത്തിലെ നിമ്നോന്നതങ്ങൾ തന്റെ ദേഹത്ത് അമരുന്നത് ഷാവേസ് അറിഞ്ഞു.
ആ ഡാൻസ് ഫ്ലോറിലെ
മറ്റ് കമിതാക്കാളും ഏതാണ്ട് അതുപോലെ തന്നെയായിരുന്നു നൃത്തം ചവിട്ടിയിരുന്നത്. അത്
ശ്രദ്ധിച്ച അദ്ദേഹം അവളുടെ കാതിൽ പതുക്കെ മന്ത്രിച്ചു. “എത്ര നേരം നാം ഇതിങ്ങനെ തുടരണം...?”
ഒരു ചെറുപുഞ്ചിരിയോടെ
അവൾ തലയുയർത്തി. അവളുടെ കണ്ണുകളിൽ കുസൃതിയുടെ ലാഞ്ഛന മൊട്ടിട്ടിരുന്നു. “ചുരുങ്ങിയത്
ഒരു അഞ്ചു മിനിറ്റെങ്കിലും... എന്താ, വിരോധമുണ്ടോ...?”
ഷാവേസ് തലയാട്ടി.
“ഇല്ലേയില്ല... നിനക്ക് വിരോധമൊന്നുമില്ലെങ്കിൽ പിന്നെ ഞാനിതൊന്ന് ശരിക്കും ആസ്വദിച്ചോട്ടെ...”
ഒരു നിമിഷം
അവളുടെ മുഖത്ത് നിന്നും ആ മന്ദഹാസം വഴുതിമാറി. അല്പമൊരു ഗൌരവത്തോടെ അദ്ദേഹത്തിന്റെ
കണ്ണുകളിലേക്ക് അവൾ നോക്കി. ശേഷം, വീണ്ടും ആ ചുമലിൽ തല ചായ്ച്ചു. ഷാവേസിന്റെ കരങ്ങൾ
അവളുടെ അരക്കെട്ടിനെ വലയം ചെയ്ത് ഒന്നു കൂടി ചേർത്തു പിടിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഒഴിവുകാലത്തിന്റെ തിരക്കിനിടയിൽ ഒരു കുഞ്ഞുപോസ്റ്റ്... മുൾമുനയിൽ നിൽക്കുന്ന പ്രിയവായനക്കാർക്കായി...
ReplyDeleteനന്നായി വിനുവേട്ടാ...
Deleteഒഴിവുകാലത്തിന്റെ ഒഴിവുകഴിവുകൾ പറഞ്ഞൊഴിയാതെ ഇത്തവണ പോസ്റ്റിംഗ് തുടരുന്നതിന് അഭിനന്ദനങ്ങൾ.. :)
അതേ വിനുവേട്ടാ നന്ദ്രി :)
DeleteBTW , ഇപ്പോഴല്ലേ ശരിക്കും മുൾമുനയിൽ ആയേ
Deleteചിരിപ്പിക്കല്ലേ ഉണ്ടാപ്രീ... :)
Deleteഹഹ... ഉണ്ടാപ്രിച്ചായാ... ഇനി കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ വിനുവേട്ടൻ നമ്മളെ ക്ലാസ്സിൽ നിന്നും ഇറക്കി വിടും..
Delete“നിനക്ക് വിരോധമൊന്നുമില്ലെങ്കിൽ പിന്നെ ഞാനിതൊന്ന് ശരിക്കും ആസ്വദിച്ചോട്ടെ...”
ReplyDeleteആയിക്കോട്ടെ.... ഒരു വിരോധവുമില്ല...
അപ്പറഞ്ഞത് ആത്മാര്‍ത്ഥമായിത്തന്നെ ആണോ ജിമ്മിച്ചാ ;)
Delete"ഒരു കൈ തന്റെ കഴുത്തിലൂടെ ചുറ്റി ചുമലിൽ തല ചായ്ച്ച് ഒട്ടിച്ചേർന്ന് ചുവട് വയ്ക്കവെ അവളുടെ ശരീരത്തിലെ നിമ്നോന്നതങ്ങൾ തന്റെ ദേഹത്ത് അമരുന്നത് ഷാവേസ് അറിഞ്ഞു."
Deleteഇതിനപ്പുറം ഒന്നും വിനുവേട്ടൻ പറയില്ല ജിമ്മികുട്ടാ... ഇതു തന്നെ വല്യ കാര്യം.
വെറുതെ പ്രോത്സാഹിപ്പിച്ചിട്ടു ഒരു കാര്യോം ഇല്ല .
ജാക്ക് ഹിഗ്ഗിൻസും ഞാനും ഡീസന്റ് പാർട്ടീസാ ഉണ്ടാപ്രീ... :)
Deleteജിമ്മിക്കുട്ടന്റെ ഗദ്ഗദം നമുക്ക് മനസ്സിലാകാവുന്നതല്ലേയുള്ളൂ ശ്രീ... :)
Deleteഅഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ... @ശ്രീ ;)
Deleteനിങ്ങളൊക്കെ ഇത്രവേഗം ഡീസന്റ് ആയോ?
Deleteജിമ്മിയേ... ഓടിക്കോ... മുബി ഇവിടെ ക്യാമറ വച്ചിട്ടുണ്ട്... :)
Deleteജിമ്മിയേ... ഓടിക്കോ... മുബി ഇവിടെ ക്യാമറ വച്ചിട്ടുണ്ട്... :)
Deleteകസ്റ്റമേര്സിനോട് അല്പം കൂടി കരുണ കാട്ടാം. ഇനി വരുന്ന അധ്യായങ്ങളില്‍ പരിഭാഷകന്‍ ഉദാരത കാണിക്കും എന്ന്‍ കരുതാം.
Deleteഅപ്പൊ ഇനി നായികയുമൊത്താണല്ലേ യാത്ര?
ReplyDeleteഅതെ... തീർച്ചയായും...
Deleteഷാവോസ് പാവം നായികയുമായി
ReplyDeleteഒന്ന് ത്രില്ലടിക്കുവാൻ തുടങ്ങുന്ന സമയയത്ത്
വിനുവേട്ടൻ ഒഴിവുകാലത്തിന്റെ ഒഴിവുകഴിവുകൾ
പറഞ്ഞിരുന്നാൽ മ്ല് വായനക്കാര് ഇരിക്കപ്പൊറുതി
തരില്ല്യാന്ന് അറിയാവുന്നത് കൊണ്ടാണ് ഈ പൊളപ്പൻ
അദ്ധ്യായം പങ്കുവെച്ചത് അല്ലേ
തീർച്ചയായും മുരളിഭായ്... ഇനി അടുത്ത ലക്കം എവിടെ എന്ന് ചോദിച്ച് എല്ലാവരും ഇങ്ങോട്ട് വന്നോളുമല്ലോ...
Deleteഅങ്ങനെ അന്നക്കുട്ടിയെ കണ്ടെത്തിയല്ലേ??
ReplyDeleteപ്രണയം പൊട്ടിമുളയ്ക്കുന്ന ലക്ഷണമാണല്ലോ.വിനുവേട്ടാ.കൈയ്യീന്നിടുന്നതാണോ???
അയ്യേ... ഞാനാ ടൈപ്പല്ല...
Deleteപിന്നെ നമ്മുടെ ജാക്കേട്ടൻ എഴുതി വച്ചത് വിട്ടുകളയാൻ തോന്നിയില്ല സുധീ...
അങ്ങനെ ഞങ്ങളെ ഒന്നു ചൂടാക്കാൻ തന്നെ വിനുവേട്ടൻ തീരുമാനിച്ചല്ലെ. ഇനി അടുത്ത ലക്കത്തിനു വേണ്ടി മുറവിളി കൂട്ടുമല്ലൊ അല്ലെ... അമ്പട വില്ലാ...!
ReplyDeleteഎന്നാപ്പിന്നെ ബാക്കി കൂടി വേഗമിങ്ങു പോന്നോട്ടെ... ആശംസകൾ...
ആരോടും പറയല്ലേ അക്കോസേട്ടാ... നമ്മൾ രണ്ടുപേർ മാത്രം അറിഞ്ഞാൽ മതി... :)
Deleteനൃത്തം പൊടിപൊടിക്കട്ടെ. അതിനുശേഷം ദൌത്യത്തിന്‍റെ അടുത്ത പടവിലേക്ക്.
ReplyDeleteഅതെ.. ഒരാഴ്ച്ച അവരങ്ങനെ നൃത്തം ചെയ്യട്ടെ...
Deleteകഴിഞ്ഞ ലക്കം കമന്റ് ഇടാന്‍ പറ്റിയില്ല.
ReplyDeleteഎന്തായാലും നൃത്തം നടക്കട്ടെ.. ബാകി വേഗം പോന്നോട്ടെ.
ബാക്കി ഇത്തിരി വൈകിയാലോ ശ്രീജിത്തേ? :)
Deleteവിനുവേട്ടന്‍, നാട്ടില്‍ എത്തിയോ.. വിളിക്കൂ.. 9562089167
Deleteനടനം പെട്ടെന്ന് അവസാനിച്ചെങ്കില്‍..! കഥയിലേക്ക് എത്തുന്നതും കാത്തിരിക്കുന്നു..
ReplyDeleteനടനം അവസാനിപ്പിക്കാനോ? ഉണ്ടാപ്രിയും ജിമ്മിയും കൂടി എന്നെ എടുത്തിട്ടിടിക്കും... :)
Deleteഒഴിവുകാലത്തിരക്കായിട്ടും വേഗം വേഗം അടുത്ത പോസ്റ്റു വന്നല്ലോ. വായനക്കാരെല്ലാം വളരെ ഉദ്വേഗത്തിലുമാണ് . തിരക്കും , നെറ്റ് പ്രോബ്ളവും ഒക്കെയുണ്ടെങ്കിലും ഞാനും വായനയിൽ കൂടെയുണ്ട്.
ReplyDeleteആശംസകളോടെ
സന്തോഷം ഗീതാജി...
Deleteഅവർ മെല്ലെ നൃത്തം ചെയ്യട്ടെ.... വിനുവേട്ടൻ ഒഴിവുകാലവും ആസ്വദിക്കൂ....
ReplyDeleteആ പറഞ്ഞത് ന്യായം... :)
Deleteഡാന്‍സ്... ഡാന്‍സ്!!!
ReplyDeleteതമിഴ് സിൽമേലെ നായകമ്മാരെപ്പോലെയാ ഈ പാശ്ചാത്യൻസ്. എല്ലാർക്കും ഡാൻസ് അറിയാം. ഹോ, നമ്മളൊക്കെ ഈ ഗൾഫിലായത് നന്നായി. വല്ല ബ്രിട്ടനിലോ അമേരിക്കേലോ ജർമ്മനീലോമറ്റോ ആരുന്നെങ്കി ഡാൻസ് കളിച്ച് തെണ്ടിപ്പോയേനെ
ReplyDelete(ബിലാത്തിപട്ടണംകാരനോട് ഒന്ന് ചോദിക്കട്ടെ എങ്ങനെ ഇതൊക്കെ മാനെജ് ചെയ്യുന്നൂന്ന് ;) )
ബിലാത്തിപ്പട്ടണവും ഒരു ചാരൻ തന്നെയാണല്ലോ... ഹൊ...! എന്തോരം നൃത്തം ചെയ്തിട്ടുണ്ടാവും...
Deleteഊം... ഊം...!!
Deleteവല്ല സംശയവുമുണ്ടോ അശോകേട്ടാ അക്കാര്യത്തിൽ? :)
Deletejuscame back after vacation..pending lakkam nokkatte...
ReplyDeleteഒന്ന് ഡാന്‍സ് ചെയ്തു റിലാക്സ് ആയി പോവാമല്ലേ :)
ReplyDeleteഡാൻസ് പൊടിപൊടിയ്ക്കട്ടെ സൗന്ദര്യം പൊടിയ്ക്ക് വിനുവേട്ടൻ കൂട്ടിയോ ഫ്രോലിൻ ഹാർട്ട്മാന് കാണാൻ അത്ര ബ്യൂട്ടിയൊന്നുമല്ല
ReplyDelete