Saturday 22 October 2016

കാസ്പർ ഷുൾട്സ് – 21



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു.



തുടർന്ന് വായിക്കുക...


പിന്നെ ഒന്നിനും വേണ്ടി കാത്തു നിന്നില്ല ഷാവേസ്. ഔട്ട് ഹൌസിന്റെ ടെറസിൽ നിന്നും അദ്ദേഹം താഴേക്ക് ചാടി ഗേറ്റ് ലക്ഷ്യമാക്കി ഓടി.

ഗേറ്റ് കടന്ന് നടപ്പാതയിലൂടെ കാറിന് നേർക്ക് ഓടുമ്പോൾ അദ്ദേഹത്തിന്റെ കൈത്തണ്ട നന്നായി വേദനിക്കുന്നുണ്ടായിരുന്നു. ശ്വാസകോശങ്ങൾക്കുള്ളിൽ തീ പടർന്നത് പോലെ എരിയുന്നു... കാറിന്റെ ഡോർ തുറന്ന് ഉള്ളിൽ കയറി അത് വലിച്ചടച്ചു.

“ലെറ്റ്’സ് ഗെറ്റ് ഔട്ട് ഓഫ് ഹിയർ...!”   കിതച്ചുകൊണ്ട് അദ്ദേഹം അന്നയോട് പറഞ്ഞു.

“മാർക്ക് എവിടെ...?”  പരിഭ്രാന്തിയോടെ അന്ന അദ്ദേഹത്തെ നോക്കി.

“അന്നാ... തർക്കിക്കാതെ നീ വണ്ടിയെടുക്ക്... എത്രയും പെട്ടെന്ന് രക്ഷപെടണം...” ഷാവേസ് ശബ്ദമുയർത്തി.

ഒരു നിമിഷം അവൾ പ്രതിഷേധിക്കുവാനൊരുങ്ങുന്നത് പോലെ തോന്നി. പിന്നെ മനസ്സില്ലാ മനസ്സോടെ കാർ സ്റ്റാർട്ട് ചെയ്തു. ഏതാനും നിമിഷം കൊണ്ട് മെയിൻ റോഡിലെത്തിയ അവർ വേഗതയാർജിച്ച് ഹാംബർഗ് ലക്ഷ്യമാക്കി കുതിച്ചു.

“ആർ യൂ ഓൾ‌റൈറ്റ്...?” അല്പനേരത്തെ മൌനത്തിന് ശേഷം അവൾ ചോദിച്ചു.

ഷാവേസ് തല കുലുക്കി. “ആ മതിൽ ചാടിക്കടക്കുന്നതിനിടയിൽ എന്റെ കൈത്തണ്ട നന്നായി മുറിഞ്ഞു... എന്നാലും അത്ര സീരിയസ് ഒന്നുമല്ല...”

“മാർക്കിനെന്ത് സംഭവിച്ചു...?”

നടന്ന സംഭവങ്ങളെല്ലാം ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം അവളെ ധരിപ്പിച്ചു. എല്ലാം കേട്ട ശേഷം അവൾ ചോദിച്ചു. “എത്രത്തോളം മാരകമാണ് അദ്ദേഹത്തിന്റെ മുറിവ്...?”  അസാധാരണമാം വിധം ശാന്തമായിരുന്നു അവളുടെ സ്വരം.

“ചുമലിലാണ് വെടിയേറ്റതെന്നാണ് അയാൾ പറഞ്ഞത്... എങ്കിലും പേടിക്കാനൊന്നുമില്ലെന്ന് തോന്നുന്നു...” ഷാവേസ് പറഞ്ഞു.

“ഐ സീ.... നമ്മുടെ അടുത്ത നീക്കം എന്താണ്...?”

“ആദ്യം ഈ കൈത്തണ്ടയ്ക്ക് അല്പം ഫസ്റ്റ് എയ്ഡ് വേണം... വേദന സഹിക്കാൻ കഴിയുന്നില്ല...”

“അത് നമുക്ക് ശരിയാക്കാം... എന്റെ അപ്പാർട്ട്മെന്റിൽ ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ട്...” അവൾ പറഞ്ഞു.

നിശ്ശബ്ദയായി അവൾ ഡ്രൈവിങ്ങ് തുടർന്നു. സീറ്റ് പിന്നോട്ടാക്കി ചാരിക്കിടന്ന് ഷാവേസ് കണ്ണുകളടച്ചു.  എല്ലാം കൈവിട്ട് പോയി എന്ന് പറഞ്ഞാൽ മതി... ഷ്മിഡ്ടിനെ പോയി കണ്ട് സംസാരിച്ചു എന്ന് മനസ്സിലാക്കിയ നിമിഷം തന്നെ സ്റ്റെയ്നർ കണക്ക് കൂട്ടിക്കാണും താനും ഹാഡ്ടും കൂടി ക്ലിനിക്ക് സന്ദർശിക്കാതിരിക്കില്ല എന്ന്... അതല്ലാതെ വേറെന്ത് നീക്കമാണ് തങ്ങൾക്ക് നടത്തുവാൻ കഴിയുമായിരുന്നിരിക്കുക...?

കാർ നിർത്തി അന്നയുടെ അപ്പാർട്ടെമെന്റിലേക്കുള്ള പടവുകൾ കയറുമ്പോഴും ഷാവേസ് അതേക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഉള്ളിലെത്തി ലൈറ്റ് ഓൺ ചെയ്ത് അദ്ദേഹത്തെ വെളിച്ചത്തിൽ കണ്ടതും അവൾ ഭയം കൊണ്ട് നിലവിളിച്ചു പോയി.

ഷാവേസിന്റെ ജാക്കറ്റിന്റെ കൈകൾ പലയിടത്തും കുത്തിക്കീറി രക്തത്തിൽ കുതിർന്നിരിക്കുന്നു. തന്റെ കോട്ട് ഊരിമാറ്റി അവൾ ബാത്ത്‌റൂമിലേക്ക് നടന്നു. ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്ത് എല്ലാം തയ്യാറാക്കിയതിന് ശേഷം അദ്ദേഹത്തിനരികിലെത്തിയ അവൾ ഷാവേസിന്റെ ജാക്കറ്റ് ശ്രദ്ധാപൂർവ്വം ഊരിയെടുത്ത് ഒരു മൂലയിലേക്കെറിഞ്ഞു.

ഒരു കൈയിൽ ആഴമുള്ള മൂന്ന് മുറിവുകളുണ്ടായിരുന്നു. മറുകൈയിൽ നാലും. ആന്റിസെപ്റ്റിക് സൊലൂഷൻ കൊണ്ട് അവൾ അത് വൃത്തിയാക്കവെ ഷാവേസ് ചിരിച്ചു. “നിനക്കറിയുമോ... ശരിക്കും തീക്കളിയായിരുന്നു അവിടെ...  എല്ലാം അവസാനിച്ചു എന്ന് തന്നെ കരുതി ഒരു ഘട്ടത്തിൽ...”

മുഖമുയർത്തി അദ്ദേഹത്തെ ഒന്ന് നോക്കിയ അവളുടെ കണ്ണുകളിൽ ദൈന്യത നിറഞ്ഞിരുന്നു. സർജിക്കൽ ടേപ്പ് റോളിൽ നിന്നും മുറിച്ചെടുക്കുന്നതിനിടയിൽ അവൾ ചോദിച്ചു. “എന്നിട്ടും നിങ്ങൾ അത് ശരിക്ക് ആസ്വദിച്ചു അല്ലേ പോൾ...?”

ഇല്ല എന്ന് പറയാൻ തുനിഞ്ഞതായിരുന്നു ഷാവേസ്. എന്നാൽ അടുത്ത നിമിഷം അദ്ദേഹം തല കുലുക്കി. “എങ്ങനെ അത് വിശദീകരിക്കുമെന്ന് എനിക്കറിയില്ല... ആ സമയം എന്തെല്ലാമോ എന്റെ ശരീരത്തിലേക്ക് കയറിക്കൂടുന്നത് പോലെ... വല്ലാത്തൊരു ആവേശം... ഈ ദൌത്യത്തിന്റെ തന്നെ അനിശ്ചിതത്വം... എല്ലാം എല്ലാം...”

“ആന്റ് ദാറ്റ്‌സ് വൈ യൂ വിൽ നെവർ ചെയ്ഞ്ച്...”  ഒരു ദീർഘശ്വാസമെടുത്തിട്ട് അവൾ അദ്ദേഹത്തിന്റെ കൈയിലെ മുറിവുകൾ ഡ്രെസ്സ് ചെയ്ത് തീർത്തു.

തർക്കിക്കാൻ സമയമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. അവളുടെ കൈയിൽ നിന്നും കത്രിക പിടിച്ചു വാങ്ങി ഷാവേസ് തന്റെ ഷർട്ടിന്റെ കൈകളിലെ രക്തം പുരണ്ട ഭാഗങ്ങൾ മുറിച്ചു കളഞ്ഞു.

“മാർക്കിന്റെ ജാക്കറ്റുകളിലൊന്ന് എടുക്കാനുണ്ടാവുമോ ഇവിടെ...?” ഷാവേസ് ചോദിച്ചു.

അവൾ തല കുലുക്കി. “കാണും... എടുത്തു കൊണ്ട് വരട്ടേ...?”

അവളോടൊപ്പം ഷാവേസ് ലിവിങ്ങ് റൂമിലേക്ക് നടന്നു. ബെഡ്‌റൂമിൽ ചെന്ന് അന്ന ഒരു ചാര നിറമുള്ള ജാക്കറ്റ് എടുത്തു കൊണ്ടു വന്നു. അത് വാങ്ങി അണിഞ്ഞ് ബട്ടൺസ് ഇട്ടുകൊണ്ടിരിക്കെ അദ്ദേഹം പുഞ്ചിരിച്ചു. “അല്പം ചെറുതാണ്... സാരമില്ല... തൽക്കാലത്തെ ആവശ്യത്തിന് ഇത് മതി...”

ബാത്ത്‌റൂമിൽ ചെന്ന് രക്തം പുരണ്ട തന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും അദ്ദേഹം മോസർ പുറത്തെടുത്തു. പിന്നെ തിരിച്ചു വന്ന് ലിവിങ്ങ് റൂമിന്റെ വാതിലിന് പിന്നിൽ കൊളുത്തിയിരുന്ന റെയിൻ കോട്ടും ഹാഡ്ട് നൽകിയിരുന്ന ഹരിത നിറമുള്ള ഹാറ്റും എടുത്തു.

“നിങ്ങളെങ്ങോട്ടാണ് പോകുന്നത്...?” റെയിൻ കോട്ടിന്റെ ബട്ടൺസ് ഇടുന്ന ഷാവേസിനെ അന്ന സംശയത്തോടെ നോക്കി. 

“ഹാഡ്ടിന് എന്ത് സംഭവിച്ചു എന്നറിയാൻ... അയാളെ ഇന്ന് രാത്രി അവിടെ നിന്ന് മാറ്റുമെന്ന് എനിക്കൊരു തോന്നൽ... അതെങ്ങോട്ടാണെന്ന് അറിയണം...” ഷാവേസ് പറഞ്ഞു.

“ഞാനും വരുന്നു...” അവൾ തന്റെ കോട്ട് എടുക്കുവാനായി നീങ്ങി.

അവളുടെ കൈയിൽ നിന്നും ആ കോട്ട് വാങ്ങി അദ്ദേഹം വാതിലിന് പിന്നിൽ കൊളുത്തിയിട്ടു.  “ഇല്ല... നീ വരുന്നില്ല... ഇത്തരം ജോലിയ്ക്ക് നമ്മളിൽ ഒരാൾ മതി...”

അവൾ ചുമൽ വെട്ടിച്ചു. “ഓൾ റൈറ്റ്... എന്നാൽ പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത്...?”

ഷാവേസ് പുഞ്ചിരിച്ചു. “പറ്റുമെങ്കിൽ അത്താഴത്തിന് എന്തെങ്കിലും നല്ല വിഭവമുണ്ടാക്കൂ... ഏറിയാൽ ഒരു മണിക്കൂറിനുള്ളിൽ ഞാൻ തിരിച്ചെത്തും...”

ഒന്നും ഉരിയാടാതെ അവൾ തിരിഞ്ഞു. വാതിൽ തുറന്ന് പടികളിറങ്ങി ഷാവേസ് കാറിനരികിലെത്തി. വണ്ടി സ്റ്റാർട്ട് ചെയ്ത് അദ്ദേഹം നേരെ ബ്ലാങ്കെനീസിലേക്ക് ഡ്രൈവ് ചെയ്തു. ക്ലിനിക്കിലേക്കുള്ള റോഡിന്റെ കോർണറിൽ പാർക്ക് ചെയ്തിട്ട് മെയിൻ ഗേറ്റിൻ എതിരെയുള്ള ബാറിനുള്ളിൽ കയറി അദ്ദേഹം ഒരു ബിയർ ഓർഡർ ചെയ്തു.

ബാർ വിജനമാണ്.  കൌണ്ടറിന് പിറകിൽ നിൽക്കുന്ന ബാർ ഉടമ അല്പം മുന്നോട്ടാഞ്ഞ് തന്റെ പത്രവായന തുടർന്നു. കർട്ടനിട്ട ജാലകത്തിനരികിൽ ഇരിപ്പിടം കണ്ടെത്തിയ ഷാവേസ് ക്ലിനിക്കിന്റെ മെയിൻ ഗേറ്റിന്റെ പരിസരം നിരീക്ഷിച്ചു.

നോക്കിക്കൊണ്ടിരിക്കെ ആ ഗേറ്റ് ഇരുവശത്തേക്കും മലർക്കെ തുറന്നു കൊണ്ട് യൂണിഫോമും ക്യാപ്പും ധരിച്ച ഒരാൾ പ്രത്യക്ഷപ്പെട്ടു. പിന്നെ റോഡ് മുറിച്ചു കടന്ന് അയാൾ ബാറിനുള്ളിലേക്ക് പ്രവേശിച്ചു.

അയാളെ നോക്കി പുഞ്ചിരിച്ചിട്ട് ബാർ ഉടമ പത്രം താഴെ വച്ചു.  “ഈ രാത്രിയിൽ അവർ വീണ്ടും നിങ്ങളെ പുറത്തേക്ക് അയയ്ക്കുകയാണെന്ന് മാത്രം പറഞ്ഞേക്കരുത്...”

യൂണിഫോംധാരി തല കുലുക്കി. “അത് തന്നെ സംഭവം... ആ തന്തയില്ലാത്തവന്മാർ ഇതൊരു പതിവാക്കിയിരിക്കുകയാണിപ്പോൾ...” നീരസത്തോടെ അയാൾ പറഞ്ഞു. “ഒരു പാക്കറ്റ് സിഗരറ്റ് തരുമോ, പ്ലീസ്...?”

“ഇത്തവണ എങ്ങോട്ടാണ്...?”  സിഗരറ്റ് പാക്കറ്റ് നൽകിക്കൊണ്ട് ബാർ ഉടമ ആരാഞ്ഞു.

“വീണ്ടും ബേൺ‌ഡോർഫിലേക്ക് തന്നെ...” അയാൾ മുരണ്ടു. “ആ നാട്ടുപാതയിലൂടെ പകൽ തന്നെ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ്... പിന്നെയാണ് ഈ രാത്രിയിൽ...”  വാതിൽ വലിച്ചടച്ച് പുറത്തിറങ്ങിയ അയാൾ റോഡ് മുറിച്ചു കടന്ന് അപ്പുറത്തെ ഗേറ്റിനുള്ളിലേക്ക് മറഞ്ഞു.
    
(തുടരും)

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...

43 comments:

  1. ആരാണയാൾ...? എന്താണയാളുടെ ദൌത്യം...? അറിയണ്ടേ...?

    ReplyDelete
  2. 'ഗെറ്റ് ഔട്ട് ഹൗസ്!!'

    കാര്യങ്ങളൊക്കെ നല്ല ഞെരിപ്പായി മുന്നേറുവാണല്ലോ..

    ആരാണയാൾ??

    ReplyDelete
    Replies
    1. ദതവിടെ നിക്കട്ടെ ...
      പാതി രാത്രി ബാറും തുറന്നു വച്ച് പത്രം വായിച്ചോണ്ടിരിക്കുന്ന പുള്ളി കുഴപ്പക്കാരൻ ആണോ

      Delete
    2. ജിസേല ഞെട്ടിയതിനേക്കാളും വലിയ ഞെട്ടലിലാ ഞാൻ... നമ്മുടെ ഉണ്ടാപ്രി തിരിച്ചെത്തിയേ.....

      Delete
    3. ഓ നുമ്മടെ ജിസേല...
      എന്നാ ചെയ്യാനാ എറിയാൻ അറിയുന്നവന്റെ കൈയ്യിൽ കർത്താവു വടി തരികേലല്ലോ ...

      Delete
  3. ആരായിരിക്കും??

    ReplyDelete
    Replies
    1. അത് നമുക്ക് ഇപ്പം അറിയാം മുബീ....

      Delete
  4. അതാരായാലും നമുക്ക് പിന്തുടരാതെ വഴിയില്ലല്ലോ...

    ഓപ്പറേഷൻ ഹാഡ്ടിൻ...

    ReplyDelete
    Replies
    1. ഓപ്പറേഷൻ ചെയ്യാൻ വല്ലോം ബാക്കിയുണ്ടോ ആവോ.

      Delete
    2. അതു കൊണ്ടല്ലേ ഓപ്പറേഷൻ ഹാഡ്ട് എന്ന് ശ്രീ പറഞ്ഞത്.... :)

      Delete
  5. ഇതെവിടുന്ന് വന്നു.ഇത്രേം പേരൂടെ പോകേണ്ട കാര്യമുണ്ടോ???

    ReplyDelete
    Replies
    1. എന്തിന്... ഞാനേതായാലും പോകുന്നില്ല...അന്നക്കുട്ടി എന്തായാലും ചോറും കറീം വച്ച് കാണും..

      Delete
    2. ഹൊ... ! ഇങ്ങനെയൊരു കൊതിയൻ....

      Delete
    3. @ സുധി : എവിടെ എത്രേം പേര് പോകുന്ന കാര്യമാ?

      Delete
  6. ലവൻ ട്രാൻസ്പോർട്ടർ ആണെന്ന് തോന്നുന്നു.എന്തായാലും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു മനസ്സിലായല്ലോ.

    ReplyDelete
    Replies
    1. ജാക്ക് ഹിഗിൻസിന്റെ നോവലുകളൊക്കെ വായിച്ച് വായിച്ച് ഇപ്പോൾ കാര്യങ്ങളൊരു വിധം ഊഹിച്ചെടുക്കാൻ പറ്റുന്നുണ്ടല്ലേ ശ്രീജിത്തേ?

      Delete
  7. ലവൻ ട്രാൻസ്പോർട്ടർ ആണെന്ന് തോന്നുന്നു.എന്തായാലും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു മനസ്സിലായല്ലോ.

    ReplyDelete
    Replies
    1. 1. ലവൻ അത്തരക്കാരൻ അല്ല ( വിനുവേട്ടൻ സാക്ഷി )
      2. ഒരേ കാര്യം രണ്ടു തവണ പറയാൻ പാടില്ല

      Delete
    2. ലവൻ പാവാ.... ലവൻ പാവാ.... (വാസന്തിയും ലക്ഷ്മിയും...)

      Delete
  8. ഹഡ്ടിനെ അവിടന്ന് മാറ്റാനുള്ള പോക്കാ അവറേത്.. പിന്നാലെ വിട്ടോടാ ഷാവേ സേ....(തോമസുകുട്ടി സ്റ്റൈൽ) ... ഷാവേസ് പിന്നാലെ വിട്ടോ:

    ReplyDelete
    Replies
    1. അശോകേട്ടനും ഒട്ടും മോശമല്ല കാര്യങ്ങൾ ഊഹിച്ചെടുക്കുന്നതിൽ....

      Delete
  9. ഹഡ്ടിനെ അവിടന്ന് മാറ്റാനുള്ള പോക്കാ അവറേത്.. പിന്നാലെ വിട്ടോടാ ഷാവേ സേ....(തോമസുകുട്ടി സ്റ്റൈൽ) ... ഷാവേസ് പിന്നാലെ വിട്ടോ:

    ReplyDelete
    Replies
    1. ഈ ശ്രീജിത്ത് എല്ലാരേം വഴി തെറ്റിച്ചു എന്ന തോന്നുന്നേ..
      രണ്ടാം വട്ടം കണ്ടപ്പോ....

      Delete
    2. ഒരു സംശയവും വേണ്ട.... ദേ, നോക്ക് ... ഗീതാജിക്ക് വരെ വഴി തെറ്റി...

      Delete
  10. ഈ ഷാവേസിന്റെ ഒരു കാര്യം....വീണ്ടും ആ ക്ലിനിക്കിലേക്ക് അപ്പോ തന്നെ !!!

    ReplyDelete
    Replies
    1. അതാണ് ഷാവേസിന് തന്നെ മനസ്സിലാകാത്തത് മാഷേ...

      Delete
  11. ഒരപകടത്തീന്ന് കഷ്ടിച്ച് രക്ഷപെട്ടു......പിന്നേം ദാണ്ടെ കിടക്കുന്നു.......

    ReplyDelete
    Replies
    1. കാത്തിരിക്കാം ഗീതാജീ....

      Delete
  12. ഒരപകടത്തീന്ന് കഷ്ടിച്ച് രക്ഷപെട്ടു......പിന്നേം ദാണ്ടെ കിടക്കുന്നു.......

    ReplyDelete
  13. ഉണ്ടാപ്രിയേ.... പെരുത്ത് നന്ദി.... വന്ന് പൊലിപ്പിച്ചതിന്....

    ReplyDelete
    Replies
    1. നന്ദ്രി നോം വരവ് വച്ചിരിക്കുന്നു :)

      Delete
  14. നമ്മളും എത്തിയേ..എന്താവും എന്നറിയാന്‍

    ReplyDelete
    Replies
    1. ഇനി എല്ലാ ലക്കത്തിലും ഉണ്ടാവില്ലേ സുകന്യാജീ?

      Delete
  15. എന്നാലും അതാരായിരിക്കും ? ചില സംശയങ്ങള്‍ ഉണ്ട് ..പറഞ്ഞാല്‍ അബദ്ധമാവും അതോണ്ട് കാത്തിരിക്കാം :)

    ReplyDelete
    Replies
    1. ധൈര്യമായിട്ട് ചോദിക്ക് ഫൈസൽഭായ്...

      Delete
    2. ഊഹിക്കാൻ ഇനി ഒന്നുമില്ല.

      Delete
  16. ഈ എപ്പിസോഡ് എന്തോ ഒരു വ്യത്യാസം ആയിരുന്നു. വായന നന്നായി ആസ്വദിച്ചു. വിവരണം കുറഞ്ഞത് കൊണ്ടാണോ? അതോ ആക്ഷൻ ആയതു കൊണ്ടാണോ?

    ഇനി അയാളെ പിന്തുടരാം.

    ReplyDelete
  17. vk paranjathu thanne..shavez vittoda ivante pirake...:)

    ReplyDelete
  18. വേഗം ബിയര്‍ അകത്താക്കി അടുത്ത നീക്കത്തിന്ന് ഒരുങ്ങ്.

    ReplyDelete
    Replies
    1. എപ്പോ എന്ന് ചോദിച്ചാൽ മതി കേരളേട്ടാ....

      Delete
  19. ഷാവേസിന്റെ ഇടികൊണ്ട്‌ വീഴാന്‍പോകുന്ന ഒരു പാവം ഡ്രൈവര്‍

    ReplyDelete
  20. ലേറ്റായിട്ട് വരുന്ന വായനക്കാർക്ക് പിന്നെ ടെമ്ഷൻ ആകേണ്ട കാര്യമില്ലല്ലോ. ആ അജ്ഞാതൻ ആരാനെന്നും എന്താണയാളുടെ മിഷൻ എന്നും അറിയാൻ ഞാൻ ഇതാ അടുത്ത അദ്ധ്യായത്തിലേക്ക് പോകുന്നു

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...