Friday 2 December 2016

കാസ്പർ ഷുൾട്സ് – 26



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു.





തുടർന്ന് വായിക്കുക...

പരിക്ഷീണനായി കാണപ്പെട്ട ഹാഡ്ടിന്റെ വലത് കൈയിൽ സ്ലിങ്ങ് ഇട്ടിട്ടുണ്ടായിരുന്നു. വേദന നിറഞ്ഞ മുഖത്തോടെ അയാൾ ഷാവേസിനെ തുറിച്ചു നോക്കി. പിന്നെ ആ മുഖത്ത് ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.

“അങ്ങനെ നിങ്ങളെയും പിടി കൂടി അല്ലേ പോൾ...?”

“അതെ...” ഷാവേസ് തല കുലുക്കി. “ആർ യൂ ഓൾ റൈറ്റ്...?”

ക്രൂഗർ മുന്നോട്ട് വന്നു. “തികച്ചും സുഖമായിരിക്കുന്നു... അല്ലേ ഹെർ ഹാഡ്ട്...? ചുമലിൽ ചെറിയൊരു മുറിവ്... അത് ഞാൻ തന്നെ അറ്റന്റ് ചെയ്തു...”

“അതെ... അനസ്തേഷ്യ പോലും തരാതെ...” ഹാഡ്ട് പറഞ്ഞു. “ഇയാളിനിയും വളർന്നിട്ടില്ല ഷാവേസ്... ഈച്ചയുടെ ചിറക് പറിക്കുന്നത് പോലെയുള്ള നിസ്സാര കാര്യങ്ങളിലൊക്കെയാണ് ആനന്ദം കണ്ടെത്തുന്നത്...”

ക്രൂഗർ, ഹാഡ്ടിന്റെ മുറിവേറ്റ ചുമലിൽ കൈ വച്ച് നന്നായി ഒന്നമർത്തി. ഹാഡ്ടിന്റെ നെറ്റിയിൽ നിന്നും വിയർപ്പു കണങ്ങൾ താഴോട്ട് വീണു. വേദന കൊണ്ട് പുളഞ്ഞ അയാൾ ബെഡിലേക്ക് മലർന്ന് വീണു.

“കുറച്ച് കഴിയട്ടെ... ഒന്നുകൂടി ഞാൻ വരുന്നുണ്ട്... എന്റെ ചികിത്സ കഴിയുന്നതോടെ നിങ്ങൾ മനസ്സിലാക്കും എങ്ങനെയാണ് നാവിനെ നിയന്ത്രിക്കേണ്ടതെന്ന്...”  ക്രൂഗർ പറഞ്ഞു.

അയാൾ തിരിഞ്ഞ് ഷാവേസിനെ വാതിലിന് പുറത്തേക്ക് തള്ളി. സ്റ്റെയനറോട് ഡോർ ലോക്ക് ചെയ്യാനാവശ്യപ്പെട്ടിട്ട് ഷാവേസിനെയും കൊണ്ട് മുന്നോട്ട് നടന്ന അവർ ഗ്യാലറിയുടെ അറ്റത്തുള്ള വാതിലിന് മുന്നിൽ ചെന്ന് നിന്നു.

“നിങ്ങൾക്ക് അഞ്ച് മിനിറ്റ് തരുന്നു ഹെർ ഷാവേസ്... മുള്ളറിന് സ്വന്തം ജീവനിൽ കൊതിയുണ്ടെങ്കിൽ നിങ്ങളോട് സംസാരിക്കുമെന്ന് പ്രതീക്ഷിക്കാം...”  നാഗെൽ പറഞ്ഞു.

ക്രൂഗർ തുറന്നു കൊടുത്ത മുറിയ്ക്കുള്ളിലേക്ക് സ്റ്റെയ്നർ ഷാവേസിനെ ആഞ്ഞു തള്ളി. അദ്ദേഹത്തിന് പിന്നിൽ വാതിൽ അടഞ്ഞു. പതുക്കെ ഷാവേസ് മുന്നോ‍ട്ട് നീങ്ങി.

ഫർണീച്ചർ ഒന്നുമില്ലാത്ത ഒരു റൂമായിരുന്നു അത്. മുറിയുടെ മദ്ധ്യത്തിലായി ഒരു ഓപ്പറേഷൻ ടേബിൾ തറയിൽ ബോൾട്ട് കൊണ്ട് ഉറപ്പിച്ചിരിക്കുന്നു. ടേബിളിൽ നിന്നും വശങ്ങളിലേക്ക് തൂങ്ങിക്കിടക്കുന്ന ലെതർ സ്ട്രാപ്പുകൾ ഒരു പക്ഷേ രോഗികൾ ചലിക്കാതിരിക്കുവാൻ വേണ്ടി ബന്ധിക്കുന്നതിനാവാം.

മുറിയുടെ മൂലയ്ക്കുള്ള ജനാലയുടെ അരികിൽ ഒരു വീൽക്കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു മുള്ളർ. അങ്ങോട്ട് നീങ്ങിയ ഷാവേസ് ആ കട്ടിലിന്റെ അരികിൽ പതുക്കെ ഇരുന്നു. അൽപ്പനേരം കഴിഞ്ഞ് ആയാസപ്പെട്ട് കണ്ണ് തുറന്ന മുള്ളർ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി.

നന്നെ മെലിഞ്ഞ് ഒട്ടിയ മുഖമുള്ള അയാൾക്ക് പ്രായം ഏതാണ്ട് നാല്പതോ നാല്പത്തിരണ്ടോ മാത്രമേ വരൂ എന്ന് ഷാവേസ് ഊഹിച്ചു. അയാൾക്ക് മേൽ ഇട്ടിരുന്ന ഷീറ്റ് ഷാവേസ് പതുക്കെ ഉയർത്തി. പൂർണ്ണ നഗ്നമായിരുന്ന അയാളുടെ ശരീരത്തിലെമ്പാടും ക്രൂര മർദ്ദനത്തിന്റെ മുറിവും ചതവുമായിരുന്നു.  

നിർവ്വികാരതയോടെ ഷാവേസിന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്ന മുള്ളറുടെ മുഖത്ത് ഭീതി പടർന്നത് പെട്ടെന്നായിരുന്നു. ഞരങ്ങലോടെ ഒതുങ്ങിക്കൂടുവാൻ ശ്രമിച്ച അയാളോട് സൌ‌മ്യതയോടെ ഷാവേസ് മൊഴിഞ്ഞു.  “ഭയപ്പെടേണ്ട മുള്ളർ... അവരുടെ കൂട്ടത്തിലുള്ള ആളല്ല ഞാൻ...”

“ആരാണ് നിങ്ങൾ...?”  പതുക്കെ ചുണ്ട് നനച്ചു കൊണ്ട് മുള്ളർ ചോദിച്ചു.

“പോൾ ഷാവേസ്... നോർത്ത് വെസ്റ്റ് എക്സ്പ്രസിൽ ഓസ്നബ്രൂക്കിൽ വച്ച് നിങ്ങളെ സന്ധിക്കേണ്ടിയിരുന്ന ആൾ...”

ക്ഷീണഭാവത്തിൽ മുള്ളർ തലയാട്ടി. “എങ്ങനെ ഞാൻ നിങ്ങളെ വിശ്വസിക്കും...?”

അല്പം കൂടി അടുത്തേക്ക് ചേർന്ന് ഇരുന്നിട്ട് ഷാവേസ് തന്റെ മുഖത്തെ മുറിവ് അയാളെ കാണിച്ചു. “ഇത് ആര് സമ്മാനിച്ചതാണെന്നാണ് നിങ്ങൾ കരുതുന്നത്...?”

മുള്ളറിന് പകുതി വിശ്വാസം വന്നത് പോലെ കാണപ്പെട്ടു. ഷാവേസ് തുടർന്നു. “എനിക്ക് നിങ്ങളുടെ സഹോദരിയെയും അറിയാം... പക്ഷേ, ഈ കിരാതന്മാർക്ക് അക്കാര്യം അറിയില്ല... കാത്തി ഹോൾട് എന്ന പേരിൽ താജ് മഹൽ ക്ലബ്ബിൽ ജോലി നോക്കുകയായിരുന്നില്ലേ അവൾ...?”

മുള്ളറുടെ മുഖം ഭീതി കൊണ്ട് വികൃതമായി. ആയാസപ്പെട്ട് അയാൾ ഷാവേസിന്റെ കൈകളിൽ പിടിച്ചു. “ദൈവത്തെയോർത്ത്... ഇക്കാര്യം അവരോട് പറയരുതേ... എന്റെ അപേക്ഷയാണ്...” അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. “അവളെ ഓർത്ത് മാത്രമാണ് ഈ നിമിഷം വരെയും ആ കൈയെഴുത്തുപ്രതിയെക്കുറിച്ച് ഒരു വാക്ക് പോലും ഞാൻ അവരോട് വെളിപ്പെടുത്താതിരുന്നത്... എന്തെങ്കിലും ഒരു സൂചന മതി... അവളുടെ ജീവൻ പിന്നെ അപകടത്തിലായിരിക്കും...”

ഷാവേസ് പതുക്കെ അയാളെ പിടിച്ചെഴുന്നേൽപ്പിച്ച് തലയിണയിൽ ചാരിയിരുത്തി. “അതേക്കുറിച്ചോർത്ത് നിങ്ങൾ വിഷമിക്കേണ്ട... നിങ്ങളുടെ സഹോദരിയെക്കുറിച്ച് ഒരക്ഷരം പോലും ഞാൻ പറയാൻ പോകുന്നില്ല... ആട്ടെ, ഈ കൈയെഴുത്തുപ്രതി ഇപ്പോൾ അവളുടെ കൈവശമാ‍ണോ ഉള്ളത്...?”

മുള്ളർ തല കുലുക്കി. “അവൾ ജീവിച്ചിരിക്കുന്ന കാര്യം തന്നെ ആർക്കും അറിയില്ലെന്നായിരുന്നു ഞാൻ കരുതിയത്... 1943 ലെ ബോംബിങ്ങിൽ കൊല്ലപ്പെട്ടതായിട്ടാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്...”

“അപ്പോൾ ഈ കാസ്പർ ഷുൾട്സ്... അദ്ദേഹമിപ്പോൾ എവിടെയാണ്...?” ഷാവേസ് ആരാഞ്ഞു.

“അതാണ് ഏറ്റവും വലിയ തമാശ...” മുള്ളർ പറഞ്ഞു. “മൂന്ന് മാസങ്ങൾക്ക് മുമ്പ് ഹാർസ് മലനിരകളിലെ ഒരു കൊച്ചു ഗ്രാമത്തിൽ വച്ച് മരണമടഞ്ഞു...”

“യുദ്ധകാലത്ത് അദ്ദേഹത്തിന്റെ ഓർഡർലി ആയിരുന്നു നിങ്ങൾ എന്ന് അറിഞ്ഞു... പിന്നീടെന്ത് സംഭവിച്ചു...?”

മുള്ളർ വീണ്ടും തന്റെ ചുണ്ടുകൾ നനച്ചു. “ഷുൾട്സ് തന്റെ പണമെല്ലാം പോർച്ചുഗലിലേക്ക് കടത്തിയിരുന്നു... അപരനാമങ്ങൾ സ്വീകരിച്ച് ഞങ്ങൾ ഇരുവരും അവിടെ സുഖമായി കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ഞാനായിരുന്നു... മാറാരോഗം ബാധിച്ച് മരണം തീർച്ചയാണെന്ന് മനസ്സിലാക്കിയ നിമിഷം ജർമ്മനിയിലേക്ക് മടങ്ങുവാൻ അദ്ദേഹം തീരുമാനിച്ചു. ജീവിതത്തിന്റെ അവസാന വർഷം ഓർമ്മക്കുറിപ്പുകൾ എഴുതുവാനാണ് അദ്ദേഹം വിനിയോഗിച്ചത്... തന്റെ മരണപത്രം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്...”

മുള്ളറുടെ കണ്ഠത്തിൽ എന്തോ തടഞ്ഞത് പോലെ ശബ്ദം ചിലമ്പിച്ചു. അയാൾ കണ്ണുകളടച്ചു. ഷാവേസ് എഴുന്നേറ്റു. അതേ നിമിഷം തന്നെയാണ് വാതിൽ തുറന്ന് അവർ പ്രവേശിച്ചത്. ചുണ്ടിൽ എരിയുന്ന പൈപ്പിൽ നിന്നും പുകച്ചുരുളുകൾ പുറത്തേക്ക് വിട്ടുകൊണ്ട് നാഗെൽ ഷാവേസിനെ നോക്കി.

“ഹാവ് യൂ എനി തിങ്ങ് റ്റു റ്റെൽ മീ, ഹെർ ഷാവേസ്...?”

“നോട്ട് എ തിങ്ങ്...” ഷാവേസ് തലയാട്ടി.

“കഷ്ടം എന്നല്ലാതെ എന്ത് പറയാൻ...” നാഗെൽ നെടുവീർപ്പിട്ടു.

അയാൾ ഹാൻസിന് നേർക്ക് ആംഗ്യം കാണിച്ചു. പിന്നിലെത്തിയ ഹാൻസ്, ഷാവേസിന്റെ കൈകൾ രണ്ടും പിന്നോട്ടാക്കി കൂട്ടിപ്പിടിച്ചു. മുഷ്ടി ചുരുട്ടിക്കൊണ്ട് സ്റ്റെയ്നർ മുന്നോട്ട് കുതിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. “നിങ്ങൾക്ക് തരാനുള്ളതിന്റെ ബാക്കി ഇതാ ഇരിക്കട്ടെ...” സ്റ്റെയ്നറുടെ പ്രഹരമേറ്റ് ഷാവേസ് പിന്നിൽ നിന്ന ഹാൻസിന്റെ ദേഹത്തേക്ക് ചാഞ്ഞു. മുഖത്തെ മുറിവിൽ തന്നെ വീണ്ടുമൊരു താഡനമേറ്റതിന്റെ വേദനയിൽ അദ്ദേഹം പുളഞ്ഞു.

വീണ്ടും ഇടിക്കുവനായി സ്റ്റെയ്നർ മുന്നോട്ടാഞ്ഞതും ഹാൻസിന്റെ ദേഹത്ത് ചാരി നിന്ന ഷാവേസ് ഇരുകാലുകളുമുയർത്തി അയാളുടെ അടിവയറ്റിൽ നല്ലൊരു തൊഴി വച്ചു കൊടുത്തു. പിറകോട്ട് തെറിച്ചു പോയ സ്റ്റെയ്നർ ഓപ്പറേഷൻ ടേബിളിൽ ചെന്ന് വീണു. ഒരു നിമിഷം അന്ധാളിച്ച് അവിടെ കിടന്നുപോയ അയാൾ എഴുന്നേറ്റ് പൂർവ്വാധികം കരുത്തോടെ മുന്നോട്ട് കുതിച്ചു.

ഹാൻസിന്റെ പിടിയിൽ നിന്നും കുതറി മാറുവാൻ നോക്കിയെങ്കിലും ഷാവേസിന് അതിനായില്ല. കഴുത്തിന് മുന്നിലൂടെ കൈ കോർത്ത് അയാൾ അമർത്തിയതോടെ ഷാവേസിന് ശ്വാസതടസം നേരിട്ടു തുടങ്ങിയിരുന്നു. സ്റ്റെയ്നറുടെ ആദ്യത്തെ പ്രഹരം ഷാവേസിന്റെ അടിവയറ്റിലാണ് കൊണ്ടത്. പിന്നെ ഒന്നിന് പിറകെ ഒന്നായി... ഷാവേസ് തളർന്ന് തറയിൽ വീഴുന്നത് വരെയും അത് തുടർന്നു.

വീണു കിടക്കുന്ന ഷാവേസിന്റെ കഴുത്തിന്റെ പാർശ്വത്തിൽ തൊഴിച്ചിട്ട് വീണ്ടും കാലുയർത്തവെ നാഗെൽ തടഞ്ഞു. “മതി... ഇത്രയും മതി... തൽക്കാലം ഇയാളെ നമുക്ക് ജീവനോടെ വേണം...”

കണ്ണുകളടച്ച് ഷാവേസ് ദീർഘശ്വാസമെടുത്തു. അസഹനീയമായ വേദനയോട് പൊരുതി ജയിക്കുവാൻ ശ്രമിച്ച് അദ്ദേഹം പരാജയപ്പെട്ടു. ബോധം മറയുന്നത് പോലെ... കട്ടിലിൽ നിന്നും മുള്ളറിനെ വലിച്ചിഴച്ച് ഓപ്പറേഷൻ ടേബിളിൽ കൊണ്ടു വന്ന് സ്ട്രാപ്പിടുകയായിരുന്നു സ്റ്റെയ്നറും ഹാൻസും കൂടി അപ്പോൾ. മുള്ളറിന്റെ ഞരക്കം നേരിയ ബോധത്തിലും ഷാവേസിന് കേൾക്കാമായിരുന്നു.

“മുള്ളർ... ഞാൻ ചോദിക്കുന്നത് കേൾക്കാൻ പറ്റുന്നുണ്ടോ നിങ്ങൾക്ക്...?” നാഗെൽ ചോദിച്ചു. മുള്ളറുടെ ഞരക്കം തുടർന്നു. “മുള്ളർ... ഇതു വരെയും ക്ഷമയോടെയാണ് നിങ്ങളോട് ഞാൻ പെരുമാറിയത്... പക്ഷേ, ഇനി അതിനുള്ള സമയമില്ല എനിക്ക്...”

“തുടങ്ങിയാലോ...?” സ്റ്റെയ്നർ ചോദിച്ചു.

ഷാവേസ് കണ്ണുകൾ തുറക്കുവാൻ ശ്രമിച്ചു. സ്റ്റെയ്നറും ഹാൻസും തങ്ങളുടെ ഷർട്ടുകൾ ഊരി മാറ്റിയിരുന്നു. ഇരുവരുടെയും കൈവശം റബ്ബർ കൊണ്ട് നിർമ്മിച്ച നീണ്ട ദണ്ഡുകളുണ്ടായിരുന്നു.

നാഗെൽ ഓപ്പറേഷൻ ടേബിളിനരികിലേക്ക് നീങ്ങി. “നിങ്ങളുടെ സഹോദരിയെക്കുറിച്ചുള്ള സകലവിവരങ്ങളും ഞങ്ങൾക്കറിയാം മുള്ളർ...” അയാൾ പറഞ്ഞു. “കാത്തി ഹോൾട് എന്നോ മറ്റോ ആണ് അവളുടെ പേര്... ആ കൈയെഴുത്തുപ്രതി ഇപ്പോൾ അവളുടെ കൈവശമാണുള്ളത്... എന്താ, ശരിയല്ലേ മുള്ളർ...? അവൾ എവിടെയാണിപ്പോൾ താമസിക്കുന്നത് പറയൂ... എനിക്ക് ആ കൈയെഴുത്തുപ്രതി മാത്രം മതി... അവൾക്ക് ഒന്നും തന്നെ സംഭവിക്കില്ല എന്നതിന് ഞാൻ ഉറപ്പു തരുന്നു...”

മുള്ളറുടെ കണ്ഠത്തിൽ നിന്നും നിഷേധരൂപേണയുള്ള ചിലമ്പിച്ച സ്വരം വീണ്ടും ഉയർന്നു. നാഗെൽ അസ്വസ്ഥതയോടെ പിന്നോട്ട് മാറി.  “എന്നാൽ പിന്നെ തുടങ്ങിക്കോളൂ...” സ്റ്റെയ്നറോടും ഹാൻസിനോടും ആജ്ഞാപിച്ചിട്ട് അയാൾ പുറത്തേക്ക് നടന്നു.

റബ്ബർ ദണ്ഡ് കൊണ്ടുള്ള ആദ്യ പ്രഹരത്തിന്റെ ശബ്ദം ഉയർന്നതും ഷാവേസ് വീണ്ടും കണ്ണുകൾ ഇറുക്കി അടച്ചു. അസ്ഥികളെയും മാംസത്തെയും ആ റബ്ബർ ദണ്ഡ് ചുറ്റി വരിയവെ മുള്ളർ വേദന കൊണ്ട് അലറി വിളിച്ചു. പ്രഹരത്തിന്റെയും നിലവിളിയുടെയും ശബ്ദങ്ങൾ പരസ്പരം കെട്ടുപിണഞ്ഞ് അന്തമില്ലാതെ അലയടിച്ചു തുടങ്ങിയതോടെ അതിൽ നിന്നും ഓടിയൊളിക്കുവാൻ പല്ല് കടിച്ച് പിടിച്ച് ഷാവേസ് വിഫല ശ്രമം നടത്തി. അധികം താമസിയാതെ അദ്ദേഹം അബോധാവസ്ഥയിലേക്ക് വഴുതി വീണു.

(തുടരും)

അടുത്ത ഭാഗത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

29 comments:

  1. "ക്രൂരവും പൈശാചികവു"മായ അധ്യായം..

    മർദ്ദനമുറകളിൽ നിന്നും രക്ഷപെട്ടുവരുന്ന ഷാവേസിനായി കാത്തിരിക്കുന്നു..

    ReplyDelete
  2. എന്നാ കഷ്ടമാണെന്ന് നോക്കണേ,ചുമ്മാ രണ്ടുമൂന്ന് പേരെ ഇടിച്ച്‌ പഞ്ചറാക്കുന്നു.ഷാവേസിനെ വേഗം രക്ഷിക്കോ!!!!!

    ReplyDelete
    Replies
    1. രക്ഷിക്കാൻ ആരു വരാനാണ് സുധീ...? എല്ലാവരും കെണിയിൽ പെട്ടിരിക്കുകയല്ലേ....

      Delete
  3. ക്രൂരമായ മർദ്ദനമുറകൾ....

    കഥ ചൂട് പിടിയ്ക്കുന്നു... വേഗം അടുത്ത ലക്കങ്ങൾ വരട്ടെ!!!

    ReplyDelete
    Replies
    1. നാസി മർദ്ദനമുറകൾ നമുക്ക് സുപരിചിതമല്ലേ ശ്രീ? ഗെസ്റ്റപ്പോയുടെ പ്രിൻസ് ആൽബസ്ട്രേസിലെ മൂന്നാം മുറകൾ ഓർമ്മയില്ലേ...?

      Delete
  4. ആരെങ്കിലും ഓടി വരൂ.. എല്ലാരേം രക്ഷിക്കൂ.. വിനുവേട്ടാ പെട്ടന്ന് വരൂ.. രക്ഷിക്കൂ..

    ReplyDelete
    Replies
    1. ഉണ്ടാപ്രിയിലാണൊരു പ്രതീക്ഷ....

      Delete
  5. സംഘട്ടന രംഗങ്ങള്‍ നേരില്‍ കാണുന്ന പോലെ... അയ്യോ അമ്മേ...

    ReplyDelete
    Replies
    1. വിവരണം ജാക്ക് ഹിഗിൻസിന്റെയല്ലേ സുകന്യാജീ.... മോശമാവില്ലല്ലോ.....

      Delete
  6. ഇനിപ്പൊ രാത്രി മ്മടെ ഷാവേസും ഹാഡ്‌ടും വില്ലൻമാരെ ഒരു സിനിമാ സ്റ്റെൽ സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തും .... A well planned escape: ... ഏന്താ ശരിയല്ലേ....

    ReplyDelete
    Replies
    1. എന്താ എന്റെ prediction ശരിയാണോ....?

      Delete
  7. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇതും ഇതിലപ്പുറവും ചെയ്യും. പീഢനങ്ങള്‍ക്ക് വിധേയനാവുന്നവരുടെ വിധി എന്നല്ലാതെ എന്തു പറയാന്‍ 

    ReplyDelete
  8. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനും ഇല്ലേ ആ കൊള്ള സങ്കേതത്തില്‍.

    ReplyDelete
    Replies
    1. അന്നൊക്കെ എന്ത് മനുഷ്യാവകാശം ജോസ്‌ലെറ്റ്....

      Delete
  9. ഹോ... എന്തൊരു ക്രൂരത... ചങ്കിടിപ്പോടെ ഈ അദ്ധ്യായം വായിച്ചു തീർത്തത്.

    ReplyDelete
    Replies
    1. രണ്ടാം ലോകമഹായുദ്ധകാലം... നാസി ഭീകരതയുടെ വിളയാട്ടം...

      Delete
  10. എന്നാലും സ്റ്റെയ്നര്‍ക്ക് ഒന്ന് അഡ്വാന്‍സ് കിട്ടി...ഇനിയല്ലേ ഇടിയുടെ തൃശൂര്‍ പൂരം വരാന്‍ പോകുന്നത്...ബീ പേഷ്യന്റ്!

    ReplyDelete
    Replies
    1. മാഷ് എല്ലാം മുൻകൂട്ടി കാണുന്നു...

      Delete
  11. ശരിക്കും ഒരു പീഡന
    പർവ്വമായി പോയല്ലോ ഈ അദ്ധ്യായം ..
    ഹും ...
    എന്തായാലും പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ലോ അല്ലെ
    വീണ്ടും പതിന്മടങ് വീര്യത്തോടെ കുതിച്ച് ചാടി പൊരുതാനല്ലേ ...!

    ReplyDelete
  12. :( joslet paranja pole ithonnum chodikkanum parayaanum aarumille..??!!:)

    ReplyDelete
    Replies
    1. പ്രതീക്ഷ വേണ്ട വിൻസന്റ് മാഷേ....

      Delete
  13. ഇതല്ല ഇതിലപ്പുറം സഹിക്കാൻ ട്രെയിനിംഗ് കിട്ടീട്ടൊള്ള ആളാണല്ലോ നമ്മടെ ഷാവെസ്. കഥ മുൻപോട്ട് പോട്ടെ

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...