Friday 20 January 2017

കാസ്പർ ഷുൾട്സ് – 32



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു. കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുവാനായി മറ്റൊരു മുറിയിൽ തടങ്കലിൽ കഴിയുന്ന മുള്ളറിനരികിലേക്ക് ഷാവേസിനെ സംഘം അയക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കാസ്പർ ഷുൾട്സ് മരണമടഞ്ഞുവെന്നും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഇപ്പോൾ തന്റെ സഹോദരിയുടെ കൈവശമാണുള്ളതെന്നും പറഞ്ഞിട്ട് മുള്ളർ അന്ത്യശ്വാസം വലിക്കുന്നു. തന്ത്രത്തിൽ ഹാൻസിനെ മുറിയിലേക്കെത്തിച്ച ഷാവേസ് അയാളെ കൊലപ്പെടുത്തിയിട്ട് പുറത്ത് കടന്ന് തന്റെ കൂട്ടാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്നു. അന്നയെയും ഹാഡ്ടിനെയും സ്വതന്ത്രരാക്കി തടാകത്തിൽ ചാടി നീന്തി കരയിലെത്തിയ മൂവരെയും തേടി സ്റ്റെയ്നറും സംഘവും വേട്ടനായ്ക്കളോടൊപ്പം എത്തുന്നു. ജർമ്മൻ നവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഹോപ്റ്റ്മാന് നേർക്കുള്ള വധശ്രമം തടയുന്നതിനായി അവരിലൊരാളെങ്കിലും ഹാംബർഗിൽ എത്തിയേ തീരൂ എന്നത് കൊണ്ട് രണ്ട് ഗ്രൂപ്പുകളായി നീങ്ങുവാൻ അവർ തീരുമാനിക്കുന്നു. വേട്ടനായ്ക്കളോടൊപ്പമുള്ള സ്റ്റെയ്നറെയും സംഘത്തെയും വഴി തെറ്റിക്കാനായി ഹാഡ്ട് ഒറ്റയ്ക്ക് ഇറങ്ങിപ്പെടുന്നു.



തിരികെ സത്രത്തിൽ എത്തിയ ഷാവേസും അന്നയും സഹായത്തിനായി സർ ജോർജ്ജിനെ ഫോണിൽ ബന്ധപ്പെടുന്നു. സർ ജോർജിന്റെ കാറിൽ ഹാംബർഗിൽ എത്തിയ ഷാവേസ് അന്നയെ അവളുടെ താമസസ്ഥലത്ത് വിട്ടിട്ട് സർ ജോർജിന്റെ ഹോട്ടലിലേക്ക് പോകുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി മുള്ളറുടെ സഹോദരി തപാൽ വഴി എത്തിച്ച വിവരം അന്ന ഹോട്ടലിലേക്ക് വിളിച്ച് ഷാവേസിനെ അറിയിക്കുന്നു. ഹോപ്റ്റ്മാൻ വിഷയം ചർച്ച ചെയ്യുവാനായി ജർമ്മൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വോൺ ക്രോളിനെ കാത്ത് ഷാവേസ് ഹോട്ടലിൽ ഇരിക്കുന്നു.



ഷാവേസിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച വോൺ ക്രോൾ അദ്ദേഹത്തെയും കൂട്ടി ഹോപ്റ്റ്മാനെ രക്ഷിക്കാനായി പുറപ്പെടുന്നു. പോകുന്ന വഴിയിൽ അന്നയുടെ അപ്പാർടെമെന്റിൽ കയറിയ ഷാവേസ് അവളെ ആരോ തട്ടിക്കൊണ്ടു പോയി എന്നറിയുന്നു.



തുടർന്ന് വായിക്കുക...

“താങ്കളെ കാണാത്തതു കൊണ്ട് വന്ന് നോക്കിയതാണ്...” നിലത്ത് കിടന്നിരുന്ന ടെലിഫോൺ എടുത്ത് മേശമേൽ വച്ചിട്ട് വോൺ ക്രോൾ പറഞ്ഞു. “താങ്കളുടെ ഗേൾ ഫ്രണ്ട് പുറത്ത് പോയി എന്ന് തോന്നുന്നു...?”

ഷാവേസ് പതുക്കെ തല കുലുക്കി. “അതെ... മാത്രമല്ല, അവൾ ഇനി തിരികെയെത്തില്ല എന്നും ഞാൻ ഭയക്കുന്നു...”

“ഇവിടെയൊരു മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണമുണ്ടല്ലോ...” വോൺ ക്രോൾ പറഞ്ഞു. “സുഹൃത്തേ... ഇനിയെങ്കിലും മുഴുവൻ വിവരങ്ങളും എന്നോട് പറയുന്നതല്ലേ നല്ലത്...? ഒരു പക്ഷേ, ഹോപ്റ്റ്മാൻ വധശ്രമവുമായി ഈ സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടെങ്കിലോ...?”

മനോവേദനയോടെ തല കുമ്പിട്ട് ഷാവേസ് അവിടെ ഇരുന്നു. രണ്ട് നിമിഷം കഴിഞ്ഞ് തലയുയർത്തി അദ്ദേഹം പറഞ്ഞു. “മറച്ചു വയ്ക്കുന്നതിൽ ഇനി അർത്ഥമില്ല എന്ന് തോന്നുന്നു...”

“അതെ... ഒരു പക്ഷേ, താങ്കളെ സഹായിക്കാൻ എനിക്ക് കഴിഞ്ഞേക്കും...” വോൺ ക്രോൾ പറഞ്ഞു.

“എന്നെനിക്ക് തോന്നുന്നില്ല...” ഷാവേസ് എഴുന്നേറ്റ് ജാലകത്തിനരികിൽ ചെന്ന് ഇരുൾ വീണു തുടങ്ങിയ തെരുവിലേക്ക് തുറിച്ചു നോക്കി. “കാസ്പർ ഷുൾട്സിനെ കണ്ടെത്തുവാനാണ് ഞാൻ ജർമ്മനിയിലെത്തിയത്... അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ടെന്നായിരുന്നു ഞങ്ങൾ കേട്ടത്. അദ്ദേഹം എഴുതിയ ഓർമ്മക്കുറിപ്പുകൾ കൈക്കലാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം...”

വോൺ ക്രോളിന്റെ കണ്ണുകൾ ഒന്ന് ചെറുതായത് പോലെ തോന്നിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഭാവമാറ്റവും പ്രകടമായില്ലെങ്കിലും വാക്കിങ്ങ് സ്റ്റിക്കിന്റെ പിടിയിൽ വിരലുകൾ മുറുകുന്നത് ഷാവേസ് ശ്രദ്ധിക്കുക തന്നെ ചെയ്തു. താൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിൽ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു എന്നത് വ്യക്തം.

“എന്നിട്ട് നിങ്ങൾ കേട്ടതെല്ലാം സത്യമായിരുന്നുവോ...?”

ഷാവേസ് തല കുലുക്കി. “ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഹാർസിലെ ഒരു ഗ്രാമത്തിൽ വച്ച് ഷുൾട്സ് മരണമടഞ്ഞത്... യുദ്ധാനന്തരമുള്ള ജീവിതത്തിൽ ഭൂരിഭാഗവും പോർച്ചുഗലിൽ ആയിരുന്നു... സ്വാഭാവികമായും ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ അദ്ദേഹത്തിന്റെ ഭൃത്യനായിരുന്ന മുള്ളറിന്റെ കൈകളിലാണ് എത്തിയത്... അല്പം പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ ആ കൈയെഴുത്തു പ്രതിയുമായി അയാൾ ഒരു ജർമ്മൻ പബ്ലിഷറെ സമീപിച്ചു. അതോടെ അയാളുടെ മേൽ നാസി അധോലോകം നോട്ടമിട്ടു. അത് മനസ്സിലാക്കിയ അയാൾ പിന്നെ ബന്ധപ്പെട്ടത് ഒരു ബ്രിട്ടീഷ് പ്രസാധക സ്ഥാപനത്തെയാണ്... അങ്ങനെയാണ് ഞങ്ങൾ ഇതിലേക്ക് എത്തുന്നത്...”

“എന്നിട്ട് ഈ പറയുന്ന മുള്ളർ എന്ന വ്യക്തിയെ കണ്ടുമുട്ടുവാൻ സാധിച്ചുവോ താങ്കൾക്ക്...?”

ഷാവേസ് തല കുലുക്കി. “നാഗെലിന്റെ ബേൺ‌ഡോർഫിലുള്ള കൊട്ടാരത്തിൽ വച്ച് സ്റ്റെയ്നറുടെയും സഹായിയുടെയും മർദ്ദനമേറ്റ്  മുള്ളർ കൊല്ലപ്പെടുന്ന സമയത്ത് ഞാൻ അരികിലുണ്ടായിരുന്നു...”

“ഉന്നതന്മാർ ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നത് തെളിഞ്ഞു വരുന്നു...” വോൾ ക്രോൾ പറഞ്ഞു. “ആട്ടെ, ഇവിടെ വച്ച് സന്ധിക്കാമെന്ന് താങ്കൾ കരുതിയ ആ ചെറുപ്പക്കാരി എങ്ങനെയാണ് ഈ വിഷയത്തിൽ ഭാഗഭാക്കാവുന്നത്...?”

“ഒരു അനൌദ്യോഗിക ഇസ്രയേലി സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൾ... ഐക്മാനെ അർജന്റീന വരെ പിന്തുടർന്ന് തിരികെ ഇസ്രയേലിൽ എത്തിച്ച സംഭവം ഓർക്കുന്നില്ലേ... ഏതാണ്ട് അതുപോലത്തെ ഒരു സംഘടന...”

“അത് ശരി... അപ്പോൾ അവളുടെ സംഘടനയും ഷുൾട്സിന് പിന്നാലെ തന്നെ ആയിരുന്നുവെന്ന് വ്യക്തം... സകലരും ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നു... എന്നിട്ടും ഞങ്ങൾ ജർമ്മൻ ഇന്റലിജൻസ് മാത്രം ഒന്നും അറിഞ്ഞില്ല...!”

“ഏതാണ്ട് ഒരു മണിക്കൂർ മുമ്പ് അവൾ എന്നെ ഹോട്ടലിലേക്ക് ഫോൺ ചെയ്തിരുന്നു...  വൈകുന്നേരം വീട്ടിലെത്തിയ അവളെ കാത്തു കിടന്നത് ഷുൾട്സിന്റെ കൈയെഴുത്തുപ്രതി ആയിരുന്നുവത്രെ... തപാൽ മാർഗ്ഗമാണത്രെ അത് എത്തിയത്...” ഷാവേസ് പറഞ്ഞു.

“അപ്പോൾ അത് തേടിയായിരിക്കണം എതിരാളികൾ ഇവിടെ എത്തിയത്...” വോൺ ക്രോൾ പറഞ്ഞു.

ഷാവേസ് തലയാട്ടി. “എനിക്ക് തോന്നുന്നത് അവരെത്തിയത് അന്നയെ തേടി ആയിരിക്കുമെന്നാണ്... ഒപ്പം ആ കൈയെഴുത്തുപ്രതി കൂടി കൈക്കലാക്കാൻ സാധിച്ചത് അവരുടെ ഭാഗ്യം എന്ന് മാത്രം കരുതിയാൽ മതി...”

“എന്തായാലും നല്ല ഒരു വായനക്കുള്ള സംഗതി തന്നെയായിരിക്കും അതെന്ന് തോന്നുന്നു...”

ഷാവേസ് തലകുലുക്കി ശരി വച്ചു. “ഞാൻ മനസ്സിലാക്കുന്നത് ഈ ഓർമ്മക്കുറിപ്പുകളിൽ ധാരാളം വിഴുപ്പലക്കൽ ഉണ്ടെന്നാണ്... പല ഉന്നതന്മാരുടെയും പേരുകൾ പരാമർശിച്ചു കാണണം... ഹിറ്റ്‌ലറെ ഒരിക്കലും അനുകൂലിച്ചിരുന്നില്ല എന്ന് അഭിനയിച്ചിരുന്നവർ... സുപ്രധാന വ്യക്തികൾ...”

“ഒരു പക്ഷേ നാഗെലും അതിൽ ഉണ്ടായിരിക്കാം...” വോൺ ക്രോൾ പറഞ്ഞു.

“ചിലപ്പോൾ ഒരു അദ്ധ്യായം തന്നെ അയാളെക്കുറിച്ച് കണ്ടേക്കാം...” ഷാവേസ് പറഞ്ഞ ആ നിമിഷമാണ് ടെലിഫോൺ റിങ്ങ് ചെയ്തത്.

“യെസ്... ആരാണിത്...?”  ആരായിരിക്കും അത് എന്ന് അറിഞ്ഞുകൊണ്ട് തന്നെ റിസീവർ എടുത്ത ഷാവേസ് ചോദിച്ചു.   

പരിഹാസ രൂപേണയുള്ള സ്റ്റെയ്നറുടെ സ്വരമായിരുന്നു അപ്പുറത്ത്. “ഇത് അനാവശ്യമായ ചോദ്യമല്ലേ... എന്നെത്തന്നെയല്ലേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നത്...?”

“ഞാനിവിടെയുണ്ടായിരിക്കുമെന്ന് നിങ്ങളെങ്ങനെ അറിഞ്ഞു...?”

“അവിടെ നിന്നും തിരിച്ചതിന് ശേഷം ആ പ്രദേശം ഞങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നതു കൊണ്ട് തന്നെ...” സ്റ്റെയ്നറുടെ സ്വരത്തിൽ തികഞ്ഞ ആത്മാവിശ്വാസമുണ്ടായിരുന്നു.

“തമാശ കളഞ്ഞിട്ട് കാര്യത്തിലേക്ക് വരൂ...” ഷാവേസ് പറഞ്ഞു. “ആ പെൺകുട്ടിയെ നിങ്ങൾ എന്ത് ചെയ്തു...?”

സ്റ്റെയ്നർ ഉറക്കെ ചിരിച്ചു. “ഷാവേസ്... എന്റെയത്രയും ബുദ്ധിമാനല്ല നിങ്ങൾ... ബേൺ‌ഡോർഫിൽ നിന്നും അവളുടെ അപ്പാർട്മെന്റ് വരെ പിന്തുടരുവാൻ നിങ്ങൾ ഞങ്ങളെ അനുവദിച്ചു... ഇത്രയും അശ്രദ്ധ കാണിക്കാൻ പാടില്ലായിരുന്നു നിങ്ങൾ... കഷ്ടം...”

“ആ കൈയെഴുത്തുപ്രതി നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞല്ലോ... ഇനിയെന്താണ് നിങ്ങൾക്ക് വേണ്ടത്...?” ഷാവേസ് ചോദിച്ചു.

“അതെയതെ... ആ കൈയെഴുത്തുപ്രതി... അത് അവളുടെ കൈവശം ഉണ്ടായിരുന്നുവെന്നത് ഞങ്ങളുടെ ഭാഗ്യം എന്ന് വേണം പറയാൻ... ഞാൻ ഇപ്പോൾ ഇരിക്കുന്ന ഈ മുറിയിലെ ചൂളയിൽ അത് വെറും ചാരമായി മാറി എന്ന് കേൾക്കുമ്പോൾ എന്ത് തോന്നുന്നു നിങ്ങൾക്ക്...? നല്ല രസമായിരുന്നു അത് കത്തിയമരുന്നത് കാണാൻ...”

ഷാവേസ് ക്ഷീണിതനായി കസേരയിലേക്ക് ഇരുന്നു. അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്നും വിയർപ്പ് കണങ്ങൾ പൊഴിയുന്നുണ്ടായിരുന്നു. അന്തരീക്ഷത്തിലെ താപനില ഉയർന്നത് പോലെ തോന്നി അദ്ദേഹത്തിന്.

“നിങ്ങൾക്ക് വേണ്ടത് ലഭിച്ചു കഴിഞ്ഞല്ലോ... ഇനിയെങ്കിലും ആ പെൺകുട്ടിയെ വെറുതെ വിട്ടു കൂടേ...? അവളെക്കൊണ്ട് നിങ്ങൾക്കിനി ഒരു ശല്യവുമില്ലല്ലോ...” ഷാവേസ് ചോദിച്ചു.

“അതെ... അത് തന്നെയാണ് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നതും... പക്ഷേ, നിങ്ങളുടെ സഹകരണം കൂടി വേണമെന്ന് മാത്രം...” സ്റ്റെയ്നർ പറഞ്ഞു.

റിസീവറിനോട് കഴിയുന്നതും  തല അടുപ്പിച്ച് പിടിച്ച് വോൺ ക്രോൾ ഷാവേസിന് അരികിൽ തന്നെ ഉണ്ടായിരുന്നു.  അദ്ദേഹം മുഖമുയർത്തി ഷാവേസിനെ നോക്കി.

ഷാവേസ് ചുണ്ടുകൾ നനച്ചു. “ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്...?”

“കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാവുന്നു എന്നറിഞ്ഞതിൽ സന്തോഷം...” സ്റ്റെയ്നർ പറഞ്ഞു. “സത്യം പറയാമല്ലോ... നിങ്ങൾ ഞങ്ങൾക്ക് വല്ലാത്തൊരു ശല്യം തന്നെയാണ്... നിങ്ങൾ ജർമ്മനിയിൽ നിന്നും പുറത്ത് പോയിക്കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു... ഷുൾട്സ് വിഷയം അവസാനിച്ച നിലയ്ക്ക് നിങ്ങളിനി ഇവിടെ തുടരുന്നതിൽ യാതൊരു സാംഗത്യവും ഞങ്ങൾ കാണുന്നില്ല...  പത്ത് മണിക്ക് ലണ്ടനിലേക്ക് ഒരു ഫ്ലൈറ്റ് പുറപ്പെടുന്നുണ്ട്... ഇനിയും ഞങ്ങളെ ശല്യപ്പെടുത്തില്ല എന്ന് വാക്ക് തരാമെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ പെണ്ണിനും കൂടി ആ ഫ്ലൈറ്റിൽ സ്ഥലം കാലിയാ‍ക്കാം...”

“നിങ്ങളെ വിശ്വസിക്കാമെന്നുള്ളതിന് എന്താണുറപ്പ്...?”  ഷാവേസ് ചോദിച്ചു.

“നിങ്ങൾ വിശ്വസിക്കണ്ട...” സ്റ്റെയ്നർ പറഞ്ഞു. “പക്ഷേ, വേണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് വരാം... ഒമ്പത് മണിക്ക് ആൾട്ടോണ സ്റ്റേഷന് മുന്നിൽ... അവിടെ വരുന്ന കാർ നിങ്ങളെ അന്നയുടെ അടുത്ത് എത്തിക്കും...”

“അന്നയുടെ അടുത്ത്...! ശവപ്പറമ്പിലേക്കായിരിക്കും നിങ്ങൾ എന്നെ കൊണ്ടുപോകുന്നത്...” ഷാവേസ് പറഞ്ഞു.

“നിങ്ങളുടെ ഇഷ്ടം പോലെ... പക്ഷേ, തീരുമാനം പെട്ടെന്നായിരിക്കണം... ഞങ്ങൾക്ക് ഒട്ടും സമയമില്ല പാഴാക്കാൻ...” സ്റ്റെയ്നർ പരുഷസ്വരത്തിൽ പറഞ്ഞു.

ഷാവേസ് മുഖമുയർത്തി വോൺ ക്രോളിനെ നോക്കി. ആ കണ്ണുകളിൽ ഷാവേസിനോടുള്ള സഹതാപം തെളിഞ്ഞു കാണാമായിരുന്നു. നെറ്റിയിൽ നിന്നും വിയർപ്പുകണങ്ങൾ തുടച്ചു മാറ്റിയിട്ട് ഷാവേസ് ചോദിച്ചു. “അവൾ ജീവിച്ചിരിക്കുന്നു എന്നതിന് എന്താണുറപ്പ്...?”

“അത് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ...”

അങ്ങേ തലയ്ക്കൽ ആരൊക്കെയോ തമ്മിൽ തമ്മിൽ സംസാരിക്കുന്ന സ്വരം കേട്ടു. പിന്നെ ദൂരെ നിന്ന് എന്ന പോലെ അന്നയുടെ സ്വരം കേൾക്കാറായി.  “ഈസ് ദാറ്റ് യൂ, പോൾ...?”

ഒരു നിമിഷത്തേക്ക് തന്റെ സംസാര ശേഷി നഷ്ടമായത് പോലെ തോന്നി ഷാവേസിന്. പിന്നെ വിഷമിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. “ഐ ആം സോറി അന്നാ... കാര്യങ്ങൾ കൈവിട്ടു പോയി...”

“ഇവർ പറയുന്നത് കേൾക്കാൻ നിൽക്കല്ലേ ഡാർലിങ്ങ്... നിങ്ങളെ വകവരുത്തുകയാണ് ഇവരുടെ ഉദ്ദേശ്യം...” അവൾ പറഞ്ഞു.

പെട്ടെന്നാണ് അപ്പുറത്ത് ഒരു ബഹളം കേട്ടതും അവളുടെ കൈയിൽ നിന്ന് റിസീവർ വലിച്ച് മാറ്റപ്പെട്ടതും. ഒരു മൽപ്പിടുത്തത്തിന്റെ ശബ്ദം റിസീവറിലൂടെ ഷാവേസ് കേൾക്കുന്നുണ്ടയിരുന്നു. തൊട്ടു പിന്നാലെ സ്റ്റെയ്നറുടെ അലർച്ചയും. “സ്റ്റോപ്പ് ഹെർ, യൂ ഫൂൾ...! ജനലിനടുത്തേക്കാണവൾ ഓടുന്നത്...”

ജനാലയുടെ ചില്ല് തകരുന്ന ശബ്ദവും തൊട്ടു പിന്നാലെ തുരുതുരെ മൂന്ന് വെടിയൊച്ചയും ഷാവേസിന്റെ ചെവിയിൽ മുഴങ്ങി.

ഞെട്ടലോടെ റിസീവർ കാതോട് ചേർത്ത് വച്ചു കൊണ്ട് അദ്ദേഹം എഴുന്നേറ്റു. സിരകളിൽ രക്തം ഉറയുന്നത് പോലെ...  അടുത്ത നിമിഷം സ്റ്റെയ്നറുടെ സ്വരം വീണ്ടും കേൾക്കാറായി. “എല്ലാം അവസാനിച്ചിരിക്കുന്നു ഷാവേസ്... ഇനി നമ്മൾ  തമ്മിൽ ചർച്ച ചെയ്യാൻ വിഷയങ്ങൾ ഒന്നും തന്നെയില്ല...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

44 comments:

  1. Replies
    1. അമ്പട കള്ളാ...സണ്ണിക്കുട്ടാാ..
      അന്നെ തിരിച്ചൂ താ..

      Delete
    2. ഇല്ല ഉണ്ടാപ്രീ... ഇനിയൊരിക്കലും തിരികെയെത്താനാകാത്ത ഇടത്തേക്ക് അന്ന യാത്രയായി... ഇനി എല്ലാം ഓർമ്മകകൾ മാത്രം...

      Delete
  2. അപ്പൊ ഇനിയാണ് ഷാവേസിന് പണി തുടങ്ങാൻ ഉള്ളത്...

    അവസാന ഭാഗങ്ങളിലേയ്ക്ക്...?

    ReplyDelete
    Replies
    1. അതെ... അവസാന ഭാഗങ്ങളിലേക്ക്....

      Delete
  3. എല്ലാം കൈവിട്ട് പോയോ :(

    വിട്ടു പോയ പത്തു ഭാഗങ്ങള്‍ ബോസിന്റെ ചിലവില്‍ വായിച്ച് ഞാന്‍ വീണ്ടും കൂടെ കൂടി :)

    ReplyDelete
    Replies
    1. അതെ... അപ്രതീക്ഷിതമായ ദുരന്തം...

      Delete
  4. രസകരം തന്നെ ഈ നോവൽ. അനാവശ്യങ്ങളായ വെടിവെപ്പോ ബഹളങ്ങളോ ഇല്ല. ഗൂഡാലോചനയുടെ സാന്ദ്രമായ അന്തരിക്ഷം :)

    ReplyDelete
    Replies
    1. അരുൺ അപ്പോൾ ഇതിന്റെ വായനക്കാരനായിരുന്നോ.... ! അറിയില്ലായിരുന്നൂ... എനിക്കറിയില്ലായിരുന്നൂ....

      Delete
  5. Replies
    1. സങ്കടം സഹിക്കാൻ പറ്റണില്ല അല്ലേ...?:(

      Delete
  6. വിനുവേട്ടാ... അന്നയെ കൊല്ലേണ്ടായിരുന്നു..... ��

    ReplyDelete
    Replies
    1. എനിക്കും ഇതേ അഭിപ്രായം തന്നെ പ്രകാശ്... പക്ഷേ നമ്മുടെ കഥാകാരൻ നമ്മുടെ ഹൃദയം കീറിമുറിച്ചു കളഞ്ഞു...

      Delete
  7. ഷാവേസിന് മുന്നില്‍ ഇനിയെന്താണ് വഴികള്‍...?

    ReplyDelete
    Replies
    1. ഇനി എന്ത് വഴി സുധീർഭായ്.... എല്ലാം അവസാനിച്ചില്ലേ... :(

      Delete
  8. സഹിക്കാൻ പറ്റണില്ലാ.....

    ReplyDelete
    Replies
    1. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു.... :(

      Delete
  9. പ്രതികാരം ചെയ്യാതെ ഷാവേസ് മടങ്ങുകയില്ല.

    ReplyDelete
    Replies
    1. അത് മാത്രമാണിയൊരു പ്രതീക്ഷ...

      Delete
  10. :(
    Never expected this end......what can shavez do????

    ReplyDelete
    Replies
    1. എന്ത് ചെയ്യാം വിൻസന്റ് മാഷേ... കാലം ഷാവേസിന്റെ വേദന മായ്ക്കട്ടെ...

      Delete
  11. സ്‌റ്റെയിനറെ ശവമാക്കാതെ ഇനി ഷാവേസിനൊരു മടക്കമില്ല. ഇല്ലെങ്കിൽ അന്നയുടെ ആത്മാവും ഞാനും പൊറുക്കില്ല, കട്ടായം.....!!

    ReplyDelete
    Replies
    1. അതെ അശോകേട്ടാ... അന്നയുടെയും അശോകേട്ടന്റെയും ആത്മാക്കൾക്കൊപ്പം ഞങ്ങളുടെ ആത്മാക്കളുംചേരുന്നു...

      Delete
  12. മുപ്പത്തൊന്നാം ലക്കത്തിൽ നിന്ന് മുപ്പത്തിരണ്ടിലോട്ടു ഓടി വന്നിട്ട് അന്ന.....പാവം അന്ന.... ഇത് വല്യ സങ്കടമായിപ്പോയല്ലോ. ഭയങ്കര സങ്കടായി.

    ReplyDelete
  13. അശ്രുപുഷ്പങ്ങൾ... :(

    ReplyDelete
  14. അതെ പാവം അന്നക്കുട്ടി. :(

    ReplyDelete
    Replies
    1. ഇസ്രാ‌യേലിൽ കുന്നിൻമുകളി‌ലെ കൃഷിയിടത്തിൽ ഗലീലി കടലിലേക്ക് നോക്കി വർത്തമാനം പറഞ്ഞുകൊണ്ട് മണിക്കൂറുകളോളം ഇരിക്കുക.... അവളുടെ സ്വപ്നങ്ങളെല്ലാം വെറും സ്വപ്നങ്ങളായി അവശേഷിച്ചു... :(

      Delete
  15. Replies
    1. അറം പറ്റിയ വാക്കുകൾ.... എല്ലാം പണ്ടെങ്ങോ നടന്ന സംഭവങ്ങളുടെ ഓർമ്മകളായി അവശേഷിക്കും പോൾ.... :(

      Delete
  16. രണ്ടു മൂന്നു ഭാഗങ്ങള്‍ വായിക്കാന്‍ പറ്റിയിരുന്നില്ല.. എല്ലാം ഒന്നിച്ചു വായിച്ചു. അന്ന പോയി. ഇനിയെന്ത്?

    ReplyDelete
    Replies
    1. ഇനി എല്ലാം ഓർമ്മകൾ മാത്രം ശ്രീജിത്തേ.... :(

      Delete
  17. അന്നക്ക് ആദരാഞ്ജലി ...
    അന്നയുടെ അന്നം മുട്ടിച്ച് ,അവളെ
    പടമാക്കിയവനോടുള്ള പ്രതികാരം കൂടി
    ഷാവോസിനു ഇനി നിറവേറ്റേണ്ടി വരും...

    ReplyDelete
    Replies
    1. തീർച്ചയായും മുരളിഭായ്....

      Delete
  18. ആകാംക്ഷകൾ അവസാനിക്കുന്നില്ല..

    ReplyDelete
  19. ആകാംക്ഷകൾ അവസാനിക്കുന്നില്ല..

    ReplyDelete
  20. എല്ലാം കഴിഞ്ഞു. പ്രതികാരദാഹിയായ നായകന്‍ പക തീര്‍ക്കാതിരിക്കില്ല....

    ReplyDelete
  21. ശ്ശോ.പാവം അന്നയെ കൊന്നോ ആവോ?!?!?!?"?

    ReplyDelete
  22. കാണട്ടെ...ഇനി പുലിമുരുകന്റെ പടയോട്ടം.

    ReplyDelete
  23. അന്നക്ക് ആദരാഞ്ജലികൾ

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...