Saturday 11 February 2017

കാസ്പർ ഷുൾട്സ് – 35



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു. കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുവാനായി മറ്റൊരു മുറിയിൽ തടങ്കലിൽ കഴിയുന്ന മുള്ളറിനരികിലേക്ക് ഷാവേസിനെ സംഘം അയക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കാസ്പർ ഷുൾട്സ് മരണമടഞ്ഞുവെന്നും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഇപ്പോൾ തന്റെ സഹോദരിയുടെ കൈവശമാണുള്ളതെന്നും പറഞ്ഞിട്ട് മുള്ളർ അന്ത്യശ്വാസം വലിക്കുന്നു. തന്ത്രത്തിൽ ഹാൻസിനെ മുറിയിലേക്കെത്തിച്ച ഷാവേസ് അയാളെ കൊലപ്പെടുത്തിയിട്ട് പുറത്ത് കടന്ന് തന്റെ കൂട്ടാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്നു. അന്നയെയും ഹാഡ്ടിനെയും സ്വതന്ത്രരാക്കി തടാകത്തിൽ ചാടി നീന്തി കരയിലെത്തിയ മൂവരെയും തേടി സ്റ്റെയ്നറും സംഘവും വേട്ടനായ്ക്കളോടൊപ്പം എത്തുന്നു. ജർമ്മൻ നവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഹോപ്റ്റ്മാന് നേർക്കുള്ള വധശ്രമം തടയുന്നതിനായി അവരിലൊരാളെങ്കിലും ഹാംബർഗിൽ എത്തിയേ തീരൂ എന്നത് കൊണ്ട് രണ്ട് ഗ്രൂപ്പുകളായി നീങ്ങുവാൻ അവർ തീരുമാനിക്കുന്നു. വേട്ടനായ്ക്കളോടൊപ്പമുള്ള സ്റ്റെയ്നറെയും സംഘത്തെയും വഴി തെറ്റിക്കാനായി ഹാഡ്ട് ഒറ്റയ്ക്ക് ഇറങ്ങിപ്പെടുന്നു.



തിരികെ സത്രത്തിൽ എത്തിയ ഷാവേസും അന്നയും സഹായത്തിനായി സർ ജോർജ്ജിനെ ഫോണിൽ ബന്ധപ്പെടുന്നു. സർ ജോർജിന്റെ കാറിൽ ഹാംബർഗിൽ എത്തിയ ഷാവേസ് അന്നയെ അവളുടെ താമസസ്ഥലത്ത് വിട്ടിട്ട് സർ ജോർജിന്റെ ഹോട്ടലിലേക്ക് പോകുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി മുള്ളറുടെ സഹോദരി തപാൽ വഴി എത്തിച്ച വിവരം അന്ന ഹോട്ടലിലേക്ക് വിളിച്ച് ഷാവേസിനെ അറിയിക്കുന്നു. ഹോപ്റ്റ്മാൻ വിഷയം ചർച്ച ചെയ്യുവാനായി ജർമ്മൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വോൺ ക്രോളിനെ കാത്ത് ഷാവേസ് ഹോട്ടലിൽ ഇരിക്കുന്നു.



ഷാവേസിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച വോൺ ക്രോൾ അദ്ദേഹത്തെയും കൂട്ടി ഹോപ്റ്റ്മാനെ രക്ഷിക്കാനായി പുറപ്പെടുന്നു. പോകുന്ന വഴിയിൽ അന്നയുടെ അപ്പാർടെമെന്റിൽ കയറിയ ഷാവേസ് അവളെ ആരോ തട്ടിക്കൊണ്ടു പോയി എന്നറിയുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി അഗ്നിക്കിരയാക്കിയതായും അന്നയെ കൊലപ്പെടുത്തിയതായും സ്റ്റെയ്നർ ഷാവേസിനെ ഫോണിൽ വിളിച്ചറിയിക്കുന്നു.



നാഗെലിന്റെ വസതിയിലെ പൂന്തോട്ടത്തിൽ എത്തിയ ഇരുവരും സ്റ്റെയ്നറെയും കാത്ത് ഇരിക്കുന്നു. ഹോപ്റ്റ്മാനെ വധിക്കുവാൻ എത്തിയ സ്റ്റെയ്നറെയും സ്റ്റെയ്നർക്ക് അടയാളം കൊടുക്കുവാനായി ടെറസിന് മുകളിൽ എത്തിയ നാഗെലിനെയും വോൺ ക്രോൾ വെടിവച്ച് കൊല്ലുന്നു. ശേഷം തോക്ക് സ്റ്റെയ്നറുടെ കൈകളിൽ പിടിപ്പിച്ചിട്ട് ഇരുവരും പുറത്ത് കടക്കുന്നു. തിരികെ അന്നയുടെ അപ്പാർട്മെന്റിൽ എത്തിയ ഷാവേസ്, ഹാഡ്ടിനെ അവിടെ കണ്ട് സ്ത്ബ്ധനാകുന്നു. അന്നയുടെ വിയോഗവാർത്തയറിഞ്ഞ് മനം തകർന്ന ഹാഡ്ടിനെ ആശ്വസിപ്പിക്കാനാവാതെ ഷാവേസ് പുറത്തിറങ്ങുന്നു.



തുടർന്ന് വായിക്കുക...


ഹോളണ്ടിന്റെ തെക്ക് പടിഞ്ഞാറൻ തുറമുഖമായ ഹുക്ക് ഓഫ് ഹോളണ്ടിൽ നിന്നും കപ്പൽ പുറപ്പെടുമ്പോൾ മൂടൽമഞ്ഞ് കനക്കുന്നുണ്ടായിരുന്നു. നോർത്ത് സീ യിൽ നിന്നും ഒഴുകിയെത്തുന്ന ഇളംകാറ്റിന് അസ്ഥികളിൽ അരിച്ചു കയറുന്ന തണുപ്പനുഭവപ്പെട്ടു.

ഡെക്കിലെ കൈവരിയിൽ പിടിച്ച് അൽപ്പം മുന്നോട്ട് കുനിഞ്ഞ് നിന്ന് ഷാവേസ് സിഗരറ്റ് ആഞ്ഞു വലിച്ചു. ഹാർബറിലെ ദീപങ്ങൾ സാവധാനം അകന്നു പോകുന്നതും നോക്കി നിൽക്കവെ ദൂരെ ഏതോ ഡച്ച് ആർമി ക്യാമ്പിൽ നിന്നും മുഴങ്ങിയ ബ്യൂഗിളിന്റെ അലകൾ നേർത്ത് അദ്ദേഹത്തിന്റെ കാതിലെത്തി. പൊടുന്നനെ അദ്ദേഹത്തിന്റെ മനസ്സിൽ വിഷാദം നിറഞ്ഞു. അന്നയെക്കുറിച്ചുള്ള ഓർമ്മകൾ... ബേൺ‌ഡോർഫിൽ നിന്നും രക്ഷപെട്ട് സർ ജോർജിനെ കാത്ത് ബിർച്ച് മരങ്ങൾക്കിടയിലെ ആ താവളത്തിൽ ഇരിക്കുമ്പോൾ അവൾ പറഞ്ഞ വാക്കുകൾ... നീളത്തിൽ മുഴങ്ങുന്ന ബ്യൂഗിളിന്റെ ശബ്ദം... ശേഷം അണയുന്ന വിളക്കുകൾ... കൂരാക്കൂരിരുട്ട്... ആ ഓർമ്മകൾ ഇപ്പോഴും വേട്ടയാടുന്നു...” ഹോളണ്ടിന്റെ തീരം ഇരുട്ടിൽ മറഞ്ഞ് കഴിഞ്ഞിരിക്കുന്നു. സിഗരറ്റ് കുറ്റി കടലിലേക്ക് വലിച്ചെറിഞ്ഞ് ഷാവേസ് താഴേക്ക് നടന്നു.

തനിക്ക് ലഭിച്ച ക്യാബിനിൽ ചെന്ന്  ഷേവ് ചെയ്ത് ദേഹം കഴുകി തുവർത്തി പതുക്കെ പുതിയ വസ്ത്രം ധരിച്ച് ബാറിലേക്ക് നടന്നു.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറായി തീരെ ഉറങ്ങിയിട്ടില്ല... ഒരു ഡബിൾ വിസ്കി അകത്ത് ചെന്നു കഴിഞ്ഞപ്പോൾ അല്പം ഉന്മേഷം തോന്നി. ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അദ്ദേഹം ചുറ്റും ഒന്ന് വീക്ഷിച്ചു. ബാറിന്റെ മറുഭാഗത്തെ മൂലയിൽ മറ്റ് രണ്ടു പേരോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കുന്ന സർ ജോർജ് അദ്ദേഹത്തെ കണ്ടതും കൈ ഉയർത്തി. ചെറുതായി ഒന്ന് തല കുലുക്കിയിട്ട് ഷാവേസ് തന്റെ ഗ്ലാസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

അനന്തതയിലേക്ക് കണ്ണും നട്ട് ഇരിക്കുമ്പോൾ, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അരങ്ങേറിയ സംഭവങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ചീഫിന് നൽകേണ്ട റിപ്പോർട്ട് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു ഏകദേശരൂപം തയ്യാറാക്കുവാൻ ഷാവേസ് ശ്രമിച്ചു. പക്ഷേ, അത്ര എളുപ്പമായിരുന്നില്ല അത്... ചീഫ് അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ പിന്തള്ളി മറ്റ് പലതും മുന്നിലേക്കെത്തുന്നു... എത്ര തന്നെ കിണഞ്ഞ് പരിശ്രമിച്ചിട്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല...
തല പെരുക്കുന്നത് പോലെ തോന്നിയപ്പോൾ ഒരു നെടുവീർപ്പോടെ ആ ശ്രമം അദ്ദേഹം ഉപേക്ഷിച്ചു. കണ്ണുകൾ രണ്ടും അടച്ച് അല്പനേരം ഇരുന്നപ്പോൾ അവളുടെ മുഖം ഇരുട്ടിൽ നിന്നും തന്റെ മുന്നിലേക്ക് തെളിഞ്ഞ് വന്നത് പോലെ... അവളുടെ ചുണ്ടുകളിൽ അന്ന് കണ്ട അതേ പുഞ്ചിരി... സർ ജോർജിനെയും കാത്ത് ബേൺ‌ഡോർഫിലെ ആ കൊച്ചു കൂരയിൽ ഇരിക്കുമ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന അതേ മന്ദഹാസം...

അന്നവൾ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ മനസ്സിൽ ഓടിയെത്തി. “നിങ്ങളും ഞാനും... ഇതാ, ഈ കെട്ടിടവും... കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയ സംഭവങ്ങളും എല്ലാം...  എല്ലാം മിഥ്യ ആയിരുന്നുവെന്ന് നിങ്ങൾ തിരിച്ചറിയും... എന്നെങ്കിലും ഒരിക്കൽ നിങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ ഇതെല്ലാം പണ്ടെങ്ങോ നടന്ന വെറും ഓർമ്മകളായി  അവശേഷിക്കും...” പിന്നെ അവൾ പറഞ്ഞത് മാർലോയുടെ നാടകത്തിലെ ഒരു ഡയലോഗ് ആയിരുന്നു... “പണ്ടെങ്ങോ ആയിരുന്നു അത്... അതും വേറെ ഏതോ ഒരു രാജ്യത്ത് വച്ച്...

കണ്ണുകളടച്ച് കുറേ നേരം ഷാവേസ് അങ്ങനെ ഇരുന്നു. പിന്നെ അദ്ദേഹത്തിന്റെ നെറ്റി ചുളിഞ്ഞു. ദേഹമാസകലം ഒരു വിറയൽ അനുഭവപ്പെടുന്നത് പോലെ...ആ ഡയലോഗിന്റെ പൂർണ്ണരൂപം ഇപ്രകാരമായിരുന്നു... പണ്ടെങ്ങോ ആയിരുന്നു അത്... അതും വേറെ ഏതോ ഒരു രാജ്യത്ത് വച്ച്... പക്ഷേ, അപ്പോഴേക്കും അവൾ യാത്രയായിക്കഴിഞ്ഞിരുന്നു... എന്നെന്നേക്കുമായി...

ഒരു പക്ഷേ, എല്ലാം അവൾ മുൻ‌കൂട്ടി കണ്ടിരുന്നുവോ...? എന്തായിരിക്കും ഇതിന്റെയെല്ലാം അന്ത്യമെന്ന്... മസ്തിഷ്കം പ്രവർത്തിക്കുവാൻ വൈമുഖ്യം പ്രകടിപ്പിക്കുന്നു... മേശപ്പുറത്തെ ഗ്ലാസ് എടുത്ത് അദ്ദേഹം ഒറ്റയിറക്കിന് കാലിയാക്കി.

എഴുന്നേൽക്കാൻ തുനിഞ്ഞതും സർ ജോർജ് അടുത്തെത്തി അരികിലെ സ്റ്റൂളിൽ ഇരുന്നു. “സമയമുണ്ടെങ്കിൽ നമുക്ക് അൽപ്പം കഴിച്ചാലോ...?”

തല കുലുക്കിയിട്ട് ഷാവേസ് വീണ്ടും ഇരുന്നു. “ഒരു ഡ്രിങ്ക് മാത്രം... ഞാൻ വല്ലാതെ തളർന്നിരിക്കുന്നു... ഉറങ്ങിയിട്ട് രണ്ട് ദിവസമാകുന്നു...”

സഹതാപപൂർവ്വം സർ ജോർജ്ജ് തലകുലുക്കി. “ഐ ആം സോറി... ട്രെയിനിൽ വച്ച് കാണാൻ സാധിച്ചില്ല... പെട്ടെന്നായിരുന്നു പീസ് കോൺഫറൻസ് പ്രതിനിധികൾ തീരുമാനിച്ചത്, ഒന്നോ രണ്ടോ ദിവസം ലണ്ടനിൽ ചെലവഴിക്കണമെന്ന്... സ്വാഭാവികമായും അവരെ വിട്ട് നിങ്ങളുടെയടുത്തേക്ക് വരാൻ കഴിഞ്ഞില്ല...”

“ദാറ്റ്സ് ഓൾ റൈറ്റ്...” ബാർ അറ്റൻഡർ കൊണ്ടു വന്ന് വച്ച ലാർജ് വിസ്കിയിലേക്ക് നോക്കിയിട്ട് ഷാവേസ് പറഞ്ഞു.

ഒരു സിഗരറ്റ് നീട്ടിയിട്ട് സർ ജോർജ് പറഞ്ഞു. “പക്ഷേ, എനിക്കതിൽ വിഷമം തോന്നി... ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടായിരുന്നു നിങ്ങളോട്...”

“ചർച്ച ചെയ്യാനും മാത്രമുള്ള വിഷയങ്ങൾ ഒന്നും തന്നെയില്ലല്ലോ ഇനി...” ഷാവേസ് പറഞ്ഞു.

“ഉണ്ട്... തീർച്ചയായും ഉണ്ട്...” സർ ജോർജ് പറഞ്ഞു. “നിങ്ങളുടെ വികാരം ഞാൻ മനസ്സിലാക്കുന്നു... പരാജയപ്പെട്ട ദൌത്യം... മിസ് ഹാർട്മാന്റെ ദാരുണ അന്ത്യം... പക്ഷേ, ഇതിനെല്ലാം ഒരു മറുവശം കൂടിയുണ്ട്... ഒന്നുമില്ലെങ്കിൽ ഹോപ്റ്റ്മാന്റെ ജീവൻ രക്ഷിക്കുവാൻ നിങ്ങൾക്കായില്ലേ...? ജർമ്മനിയുടെ ഭാവിയിൽ എന്തെല്ലാം മാറ്റങ്ങൾ അതുകൊണ്ട് ഉണ്ടാകില്ല എന്ന് ആരറിഞ്ഞു...?”

ഷാവേസ് തല കുലുക്കി. “വേണമെങ്കിൽ അങ്ങനെയും ചിന്തിക്കാം...” അദ്ദേഹത്തിന്റെ തല പൊളിയുന്നത് പോലെ തോന്നി. “ഐ ഹോപ് യൂ വിൽ എക്സ്‌ക്യൂസ് മീ നൌ...” പതുക്കെ എഴുന്നേറ്റിട്ട് ഷാവേസ് പറഞ്ഞു. “വല്ലാത്ത ക്ഷീണം... ഞാനൊന്ന് ഉറങ്ങട്ടെ...”

തിടുക്കത്തിൽ ഗ്ലാസ് കാലിയാക്കിയിട്ട് ഉത്കണ്ഠയോടെ സർ ജോർജ് എഴുന്നേറ്റു. “സോറി ഷാവേസ്... ഞാനെന്തൊരു മണ്ടനാണ്... നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല...”

ബാറിൽ നിന്നും പുറത്ത് കടന്ന് ഇടനാഴിയുടെ അറ്റത്തെത്തിയപ്പോൾ സർ ജോർജ് പറഞ്ഞു. “കുറച്ച് നേരം കൂടി ഞാൻ ഡെക്കിൽ പോയി നിൽക്കട്ടെ... കടൽ യാത്രയിൽ എനിക്ക് ഒരിക്കലും ഉറങ്ങാൻ കഴിയാറില്ല...” അദ്ദേഹം കൈകൾ നീട്ടി.   “അപ്പോൾ ശരി... വീണ്ടും കാണുവാൻ സാധിച്ചില്ലെങ്കിൽ ഇപ്പോഴേ ഗുഡ് ലക്ക് പറയുന്നു... എന്നെങ്കിലും ഇതെല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കണമെന്ന് തോന്നിയാൽ എന്നെ വന്ന് കാണാൻ മടിക്കരുത്... ബിസിനസ് സർക്കിളിൽ എനിക്കുള്ള സ്വാധീനം അറിയാമല്ലോ...”

സർ ജോർജിന്റെ ഓഫറിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഷാവേസ് തന്റെ ക്യാബിനിലേക്ക് നടന്നു. ചീഫിന്റെ ഓഫീസിൽ കയറിച്ചെന്ന് ഷുൾട്സ് ദൌത്യത്തെക്കുറിച്ചുള്ള റിപ്പോർട്ടിനൊപ്പം തന്റെ രാജിക്കത്തും കൂടി സമർപ്പിച്ചാൽ എങ്ങനെയായിരിക്കുമെന്ന് ഒരു നിമിഷം അദ്ദേഹം ആലോചിച്ചു നോക്കി. തികച്ചും പ്രലോഭിപ്പിക്കുന്ന ചിന്ത തന്നെ...

ക്യാബിന്റെ വാതിൽ തുറന്ന് ഷാവേസ് ഉള്ളിലേക്ക് കടന്നു. ക്ഷീണം അതിന്റെ പാര‌മ്യതയിലെത്തിയിരിക്കുന്നു... ശരീരത്തിലെ ഓരോ സന്ധിയും വിശ്രമത്തിനായി കേഴുന്നു... കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് ടൈ ഊരി മാറ്റിയിട്ട് അല്പനേരം സ്വയം നോക്കി നിന്നു. അദ്ദേഹത്തിന്റെ മസ്തിഷ്കത്തിലൂടെ പല രൂപങ്ങളും ചിന്തകളും പരസ്പര ബന്ധമില്ലാതെ ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു. പെട്ടെന്നാണ് അബോധ മനസ്സിൽ എവിടെയോ ഒരു മിന്നൽപ്പിണർ ഉത്ഭവിച്ചതും നിശബ്ദതയിൽ നിന്നും എന്ന പോലെ ഒരു നാമം ഉച്ചത്തിൽ കേട്ടതായി തോന്നിയതും.

വാഷ് ബേസിനിൽ ഇരു കൈകളും കുത്തി കണ്ണാടിയിലേക്ക് നോക്കി ഞെട്ടിത്തരിച്ച് അദ്ദേഹം നിന്നു. ഒരു ബക്കറ്റ് തണുത്ത വെള്ളം മുഖത്തേക്ക് കോരിയൊഴിച്ചത് പോലെ...പിന്നെ ഒരു നിമിഷം പോലും അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടില്ല. തന്റെ റെയിൻ‌കോട്ടുമെടുത്ത് ക്യാബിന് പുറത്തേക്ക് ഇറങ്ങി.

മൂടൽമഞ്ഞിന്റെ ആവരണത്തിനുള്ളിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു കപ്പൽ. ഡെക്കിൽ എത്തിയപ്പോൾ മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ഡെക്കിലെ ഓരോ ഇഞ്ചും നിരീക്ഷിച്ചു കൊണ്ട് അദ്ദേഹം മുന്നോട്ട് നീങ്ങി.

കോട്ടിന്റെ പോക്കറ്റിൽ ഒരു കൈ താഴ്ത്തി, ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി കപ്പലിന്റെ പിൻ‌ഭാഗത്ത് നിൽക്കുന്നുണ്ടായിരുന്നു സർ ജോർജ്. റീഫർ ജാക്കറ്റും ക്യാപ്പും ധരിച്ച് കയർ ചുറ്റിക്കൊണ്ടിരുന്ന ഒരു നാവികൻ ദൂരേയ്ക്ക് നീങ്ങി മഞ്ഞിന്റെ ആവരണത്തിനുള്ളിൽ അപ്രത്യക്ഷനായി.

റെയിലിനരികിൽ നിന്നിരുന്ന സർ ജോർജ് പെട്ടെന്ന് തിരിഞ്ഞു. “ഓ, ഷാവേസ്... നിങ്ങളോ...? ഉറങ്ങുവാൻ പോകുന്നുവെന്ന് പറഞ്ഞിട്ട്...? തീരുമാനം മാറ്റിയോ...?”

ഷാവേസ് തല കുലുക്കി. “ഈ ഷുൾട്സ് വിഷയത്തിൽ ഒന്നു രണ്ട് പോയിന്റുകൾ അങ്ങോട്ട്  ചേർന്നു പോകുന്നില്ല... പിന്നീട് ആലോചിച്ചപ്പോൾ ഒരു പക്ഷേ താങ്കൾക്ക് സഹായിക്കാൻ സാധിച്ചേക്കുമെന്ന് തോന്നി...”

“തീർച്ചയായും മകനേ... സഹായിക്കാൻ സന്തോഷമേയുള്ളൂ...” സർ ജോർജ് പറഞ്ഞു.

“വളരെ നല്ലത്...” ഷാവേസ് പുഞ്ചിരിച്ചു. “എങ്കിൽ പറയൂ... എങ്ങനെയാണ് കുർട്ട് നാഗെൽ, സ്റ്റെയ്നർ എന്നിവരുടെ സംഘവുമായി താങ്കൾ ചങ്ങാത്തത്തിലായത്...?”

സർ ജോർജിന്റെ മുഖം വിളറി വലിഞ്ഞു മുറുകിയത് ആ അരണ്ട വെളിച്ചത്തിലും ഷാവേസിന് കാണാനായി. ചുണ്ടുകൾ നനച്ചിട്ട് അല്പം ബുദ്ധിമുട്ടി അദ്ദേഹം പറഞ്ഞു. “നിങ്ങൾ പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാവുന്നില്ല...”

“കുറച്ചു കൂടി ഞാൻ വ്യക്തമാക്കിത്തരാം... ഈ ദൌത്യത്തിന്റെ ആരംഭം മുതൽ തന്നെ താങ്കൾ എന്നെ പിന്നിൽ നിന്ന് കുത്തിക്കൊണ്ടിരിക്കുകയായിരുന്നു... അതെന്തിനായിരുന്നുവെന്ന് എനിക്കറിയണം...”

തന്നെ അവഗണിച്ച് അവിടെ നിന്നും തിടുക്കത്തിൽ പോകുവാൻ തുനിഞ്ഞ സർ ജോർജിനെ പിറകോട്ട് തള്ളിയിട്ട് മുഖം നോക്കി ഷാവേസ് കനത്ത ഒരു പ്രഹരം നൽകി.

പിറകോട്ട് വേച്ച് വീഴുവാൻ പോയ സർ ജോർജ് മുട്ടുകുത്തി തറയിൽ ഇരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് രക്തം കിനിയുന്നുണ്ടായിരുന്നു. ഒരു നിമിഷം കഴിഞ്ഞ് എഴുന്നേറ്റ അദ്ദേഹത്തിന്റെ വലതു കൈയിൽ കോട്ടിന്റെ പോക്കറ്റിൽ നിന്നും പുറത്തെടുത്ത വെബ്ലി 0.38 റിവോൾവർ ഉണ്ടായിരുന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

31 comments:

  1. നോവൽ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക്...

    ReplyDelete
  2. ഹമ്പമ്പോ, എന്തൊരു ട്വിസ്റ്റ്!!!

    0.38 റിവോൾവർ.. ഇതൊക്കെ നമ്മൾ കുറെ കണ്ടിട്ടുണ്ട് സാറേ..

    ടാ ജോർജ്ജേ... നീ തീർന്നെടാ..

    ReplyDelete
  3. അതേടാ ...നീ തീർന്നെടാ ...തീർന്ന്...
    എനിക്കിതു ആദ്യമേ സംശയം ഉണ്ടായിരുന്നു ..

    ReplyDelete
    Replies
    1. എന്നിട്ട് മിണ്ടാതിരുന്നു അല്ലേ കള്ളാ...

      Delete
  4. അവന്റെ കപടസ്നേഹം കണ്ടപ്പോഴേ സംശയിക്കേണ്ടതായിരുന്നു.

    ReplyDelete
    Replies
    1. അതെ... പക്ഷേ സംശയിച്ചില്ല അല്ലേ... :)

      Delete
  5. അപ്പൊ അതല്ലേ വഴിത്തിരിവ്!!!

    ReplyDelete
    Replies
    1. ഇങ്ങനത്തെ ഓരോ ട്വിസ്റ്റുകള്‍ ആണല്ലോ കഥയുടെ ഒരു ത്രില്ല്!!!

      Delete
  6. ങേ.... പുറത്തുണ്ടായിരുന്നതിലും വലുതാണൊ ഇനി അകത്ത് ....???!
    അന്ന ശരിക്കും മരിച്ചിരിക്കുമോ....? പാവം, ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

    ReplyDelete
    Replies
    1. അശോകേട്ടനെങ്കിലും ഉണ്ടായല്ലോ അന്നയെ ഓർത്ത് വിഷമിക്കാൻ... നമ്മുടെ ഉണ്ടാപ്രി പോലുംഅ‌ന്ന‌യെ ഓർത്തില്ല... :(

      Delete
  7. ങേ.... പുറത്തുണ്ടായിരുന്നതിലും വലുതാണൊ ഇനി അകത്ത് ....???!
    അന്ന ശരിക്കും മരിച്ചിരിക്കുമോ....? പാവം, ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

    ReplyDelete
  8. ങേ... ഇതെവിടേക്കാണ് പോകുന്നത് ?

    ReplyDelete
    Replies
    1. പിടിച്ചാൽ കിട്ടാത്ത ഇടത്തേക്കാണ് സുധീർഭായ്...

      Delete
  9. ശെടാ.. അകെ കുഴഞ്ഞല്ലോ..
    അവന്റെ തോക്കും തള്ളിപോട്ടിച്ചു.. നാലിടി കൊടുക്കൂ..
    നമ്മുടെ ദ്വരസിങ്കം അണ്ണാച്ചിയെ വേണേല്‍ വിട്ടു തരാം..

    ReplyDelete
    Replies
    1. അതിന്റെയൊന്നും ആവശ്യമില്ല ശ്രീജിത്ത്...

      Delete
  10. ഓര്‍മകളുടെ തടവുകാരന്‍ ഷാവേസ്.

    ReplyDelete
    Replies
    1. അതെ... അന്നയുടെ ഓർമ്മകളിൽ നിന്ന് മോചനമില്ല....

      Delete
  11. ജോര്‍ജ്ജിന്ന് ഒരു തെറ്റു പറ്റി. തന്നേക്കാള്‍ ബുദ്ധിമാനാണ് ഷാവേസ് എന്ന സത്യം അയാള്‍ മനസ്സിലാക്കിയില്ല.

    ReplyDelete
  12. തീർത്തും യാദൃശ്ചികം അല്ലേ...
    അദ്ധ്യായം 30...... എന്റെ കമന്റ് ഒന്നൂടി വായിച്ചു നോക്കൂ..... ഡബിൾ ത്രിൽ ....

    ReplyDelete
    Replies
    1. സതീഷ് പിന്നെ പുലിയാണെന്ന് ഞ‌ങ്ങൾക്കറിഞ്ഞുകൂടേ....

      Delete
  13. അവനെയങ്ങ് തീർത്തേയ്ക്ക് ഷാവേ സേ്... ഇനി വെച്ചോണ്ടിരിക്കണ്ട...

    ReplyDelete
    Replies
    1. കാര്യങ്ങളൊക്കെ അറിഞ്ഞിട്ട് മതി...

      Delete
  14. ഷാവോസ് ആരാ മോൻ എന്നവർക്കറിയില്ലല്ലോ അല്ലെ
    എന്നാലും കഥയിൽ പെട്ടെന്നൊരു വളവുതിരിവ്‌ ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കാത്തത്ഹണ് കേട്ടോ

    പിന്നെ
    അടുത്ത ഒന്നുരണ്ടാഴ്ച്ച ഞാൻ ദുബായിൽ
    ഒന്ന് വട്ടം കറങ്ങാൻ പോകുന്നത് കൊണ്ട് ഈ ചാരൻറെ
    വീരകൃത്യങ്ങൾ കാണുവാൻ ഇവിടെ ഉണ്ടാവില്ല ..... സുല്ല് ...!

    യു .എ.യിലെ മിത്രങ്ങൾ സൂക്ഷിക്കുക -----
    നിങ്ങളുടെ തലകൾ ഞാൻ ചിലപ്പോൾ തിന്ന് തീർക്കും കേട്ടോ

    ReplyDelete
    Replies
    1. വിശാലമനസ്കനെയും കുറുമാനെയും കാണാൻ മറക്കണ്ട....

      Delete
  15. അങ്ങനെ ജോര്‍ജ്ജൂട്ടിക്കും കിട്ടി ഒന്ന്....

    ReplyDelete
  16. ഒരുത്തനേം വിശ്വസിക്കാൻ കൊള്ളത്തില്ലെന്നേ

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...