Friday 6 May 2016

കാസ്പർ ഷുൾട്സ് – 4



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനാണ് പോൾ ഷാവേസ്. തന്നെ ഏൽപ്പിച്ചിരുന്ന ഒരു ദൌത്യം പൂർത്തീകരിച്ച് ഗ്രീസിൽ നിന്നും ലണ്ടനിൽ മടങ്ങിയെത്തി ഒന്നുറങ്ങുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഓഫീസിൽ ഉടൻ റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ട് ഫോൺ കോൾ വരുന്നത്. ഉറക്കം മാറ്റി വച്ച് മനസ്സില്ലാ മനസോടെ രാത്രിയുടെ അന്ത്യയാമത്തിൽ തന്നെ ഓഫീസിലെത്തിയ ഷാവേസ് ചീഫിന്റെ റൂമിൽ പ്രവേശിക്കുന്നു. പുതിയ ദൌത്യത്തെക്കുറിച്ച് ചീഫ് ഷാവേസിനോട് വിവരിക്കുന്നു. രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു.



തുടർന്ന് വായിക്കുക...



തന്റെ ടിക്കറ്റും പാസ്പോർട്ടും അടങ്ങുന്ന ആ എൻ‌വലപ്പ് എടുത്ത് ഷാവേസ് പോക്കറ്റിൽ തിരുകി. “പിന്നെ... ആ ജർമ്മൻ ഇന്റലിജൻസിന്റെ കാര്യം എങ്ങനെയാണ്...? ഈ വിഷയത്തിൽ അവരുടെ ഇടപെടലുണ്ടാകുമോ...?”

ചീഫ് തലയാട്ടി. “അതേക്കുറിച്ച് ഞാൻ ചിന്തിക്കാതിരുന്നില്ല... പിന്നെ ആലോചിച്ചപ്പോൾ എല്ലാം കൂടി ഇപ്പോൾ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല എന്ന് തോന്നി... അഥവാ ഇനി കാര്യങ്ങൾ നിങ്ങളുടെ കൈവിട്ട് പോകുകയും എന്തെങ്കിലും ലോക്കൽ ഹെൽപ്പ് വേണമെന്ന് തോന്നുകയും ചെയ്താൽ ഇങ്ങോട്ട് ഫോൺ ചെയ്യാൻ മടിക്കേണ്ട... കണ്ണിങ്ങ്ഹാം ആണ് വിളിക്കുന്നതെന്നും മിസ്റ്റർ ടെയ്‌ലറിനെ വേണമെന്നും ആവശ്യപ്പെടുക... ബിസിനസ് പുരോഗമിക്കുന്നുണ്ടെന്നും ചെറിയ ചില സഹായങ്ങൾ ആവശ്യമുണ്ടെന്നും പറയുക.... അതിന് ശേഷം ജർമ്മൻ ഇന്റലിജൻസ് നിങ്ങളെ കോൺ‌ടാക്റ്റ് ചെയ്യുന്നതായിരിക്കും...”

തല കുലുക്കി ഷാവേസ് എഴുന്നേറ്റു. “കേട്ടിടത്തോളം എല്ലാം ഓകെയാണെന്ന് തോന്നുന്നു... എന്നാലിനി ഞാൻ ചെന്ന് അൽപ്പം ഉറങ്ങാൻ നോക്കട്ടെ...” വാതിൽക്കലേക്ക് നടന്നിട്ട് അദ്ദേഹം ഒന്ന് നിന്നു. “ബൈ ദി വേ... അദ്ദേഹത്തെ എത്ര മാത്രം വിശ്വസിക്കാം എനിക്ക്...?”

“ആര്, സർ ജോർജ് ഹാർവിയെയോ...?” ചീഫ് ചുമൽ വെട്ടിച്ചു. “അറിയപ്പെടുന്ന ഒരു വ്യക്തിയാണ് അദ്ദേഹം... ഒരു ഇന്റർനാഷണൽ സ്കാൻഡലിലേക്കൊന്നും വലിച്ചിഴക്കപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കണം...  ന്യായമായ എന്ത് ആവശ്യത്തിനും അദ്ദേഹം തയ്യാറായിരിക്കും എന്നാണെനിക്ക് തോന്നുന്നത്... യുദ്ധകാലത്ത് മന്ത്രിസഭയിലെ പ്രഗത്ഭന്മാരിൽ ഒരുവനായിരുന്നു അദ്ദേഹമെന്ന് അറിയാമല്ലോ...”

ഷാവേസ് തല കുലുക്കി. “കഴിയുന്നതും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും... എങ്കിലും എന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മുള്ളറിൽ വിശ്വാസം ജനിപ്പിക്കുവാൻ ചിലപ്പോൾ അദ്ദേഹം ഒരു സഹായമായേക്കാം...”

“അത് തന്നെയായിരുന്നു എന്റെയും മനസ്സിൽ...” ചീഫ് എഴുന്നേറ്റ് ഷാവേസിനരികിലെത്തി കൈ നീട്ടി. “എനി വേ... ഗുഡ് ലക്ക്, പോൾ... ഈ ദൌത്യം വളരെ എളുപ്പമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്... തിരികെ വന്നിട്ട്, നിങ്ങൾക്കർഹതപ്പെട്ട ആ അവധി ലഭിച്ചിരിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു...”

പാതി തുറന്ന വാതിൽക്കൽ നിന്നുകൊണ്ട് ഷാവെസ് പുഞ്ചിരിച്ചു. “എന്ന് ഞാൻ വിശ്വസിക്കുന്നു...”  ചീഫിന് എന്തെങ്കിലും മറുപടി പറയാൻ കഴിയുന്നതിന് മുമ്പ് കതക് ചാരി അദ്ദേഹം പുറത്ത് കടന്നു.

ജീൻ ഫ്രേസറിന്റെ മേശപ്പുറത്തെ പേപ്പറുകൾ വളരെ വൃത്തിയായി അടുക്കി വച്ചിരിക്കുന്നു. ടൈപ്പ് റൈറ്റർ കവർ കൊണ്ട് മൂടിയിട്ടുണ്ട്. ഇന്നത്തെ ജോലി അവസാനിപ്പിച്ച് അവൾ പോയിരിക്കുന്നു എന്നത് വ്യക്തം. സ്റ്റെയർകെയ്സ് വഴി സാവധാനം താഴോട്ട് നടക്കവെ അല്പം മുമ്പ് നടന്ന കൂടിക്കാഴ്ച്ചയുടെ വിവിധ ദൃശ്യങ്ങൾ ചിട്ടയിൽ ക്രമീകരിക്കുവാൻ അദ്ദേഹം ശ്രമം നടത്തി.

താഴെ കാത്തു കിടന്നിരുന്ന കാറിൽ ഡ്രൈവറുടെ സമീപത്തെ സീറ്റിൽ കയറിയിരുന്ന് അദ്ദേഹം വീണ്ടും ചിന്തയിൽ മുഴുകി. റൂമിലേക്കുള്ള യാത്രയിലത്രയും അദ്ദേഹത്തെ കുഴപ്പിച്ചത് ഒരേയൊരു കാര്യമായിരുന്നു. കേട്ട കാര്യങ്ങൾ ശരിയാണെങ്കിൽ, തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ കാസ്പർ ഷുൾട്സ് എന്തുകൊണ്ട് ഈ സമയം വരെ കാത്തിരുന്നു...?

യുദ്ധം അവസാനിച്ചിട്ട് ഏതാണ്ട് പതിനഞ്ച് വർഷത്തോളമാകുന്നു... ഇത്രയും നാൾ വൻശക്തികളുടെ ഇന്റലിജൻസ് ബ്യൂറോകളുടെയെല്ലാം കണ്ണ് വെട്ടിച്ച് നടക്കുന്നതിൽ വിജയിച്ച ഷുൾട്സ് ഇപ്പോൾ എന്തിന് ഇത്തരത്തിലുള്ള ഒരു സാഹസത്തിന് മുതിരണം...?   ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ആൾവേട്ടയ്ക്ക് ഇരയാകുവാൻ എന്തിനദ്ദേഹം നിന്നു കൊടുക്കണം...?

റൂമിലെത്തി വസ്ത്രം മാറുമ്പോഴും അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലത്രയും. പക്ഷേ, ഉത്തരമില്ലാത്ത ഒരു സമസ്യയായി അതിനെ മാറ്റി വയ്ക്കുക മാത്രമേ തൽക്കാലം മാർഗ്ഗമുള്ളൂ. ഹാൻസ് മുള്ളർ എന്ന വ്യക്തിക്ക് മാത്രമേ അതിനുള്ള ഉത്തരം നൽകാൻ സാധിക്കൂ...

അല്പം കോഫി തിളപ്പിച്ചെടുത്തിട്ട് അദ്ദേഹം ബെഡ്ഡിൽ ഇരുന്നു. പുലർച്ചെ മൂന്നു മണി കഴിഞ്ഞതേയുള്ളൂ. ജാലകച്ചില്ലിൽ അനുസ്യൂതമായി വന്നടിച്ചുകൊണ്ടിരിക്കുന്ന മഴത്തുള്ളികൾ. ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട്, ചീഫ് ഏൽപ്പിച്ച ആ എൻ‌വലപ്പ് അദ്ദേഹം തുറന്നു.

തന്റെ പാസ്പോർട്ടിൽ വളരെ കാര്യമായി തന്നെ അവർ വർക്ക് ചെയ്തിരിക്കുന്നു. നാല് വർഷം മുമ്പ് ഇഷ്യൂ ചെയ്തിരിക്കുന്ന  അതിൽ തന്റെ ഉദ്യോഗമൊഴിച്ച് മറ്റെല്ലാ വ്യക്തിഗത വിവരങ്ങളും സത്യസന്ധമായിത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ഈ കാലയളവിൽ നിരവധി തവണ യൂറോപ്യൻ വൻ‌കരയിലേക്ക് യാത്ര ചെയ്തതിന്റെ എമിഗ്രേഷൻ സ്റ്റാമ്പുകൾ പേജുകളിൽ പതിച്ചിട്ടുണ്ട്. ഒരു തവണ അമേരിക്കയിലേക്ക് പോയതിന്റെയും. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയ്യതികൾ ഹൃദിസ്ഥമാക്കിയിട്ട് മറ്റുള്ള രേഖകൾ പരിശോധിക്കുവാനാരംഭിച്ചു.

ടിക്കറ്റുകളും ട്രാവലേഴ്സ് ചെക്കുകളും വളരെ ചിട്ടയോടെ തന്നെ എടുത്ത് വച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല, നിലവിലുള്ള ഒരു ഡ്രൈവിങ്ങ് ലൈസൻസും സിറ്റി ലഞ്ചിയൻ ക്ലബിലെ ഒരു മെമ്പർഷിപ്പ് കാർഡും അതിനോടൊപ്പം കാണുവാൻ കഴിഞ്ഞു. അവസാനമായി, ബിസിനസ് സംബന്ധിയായ ഏതാനും ലെറ്ററുകൾ... പല വ്യക്തികളിൽ നിന്നും എത്തിയതായി സൂചിപ്പിക്കുന്ന ആ കത്തുകളിൽ ഒന്നിന്റെ ഉടമയുടെ പേര് അദ്ദേഹം കൌതുകത്തോടെ ശ്രദ്ധിച്ചു. -  സിന്തിയ...

ഒട്ടു താല്പര്യത്തോടെ അദ്ദേഹം ആ കത്ത് മുഴുവനും വായിച്ചു. നന്നായി എന്ന് പറഞ്ഞാൽ പോരാ, വളരെ നന്നായിത്തന്നെ എഴുതിയിരിക്കുന്നു... അനുരാഗം സ്ഫുരിക്കുന്ന വാക്കുകൾ... ഒരു പക്ഷേ, ജീൻ ഫ്രേസറെക്കൊണ്ടായിരിക്കുമോ ചീഫ് ഈ കത്ത് എഴുതിപ്പിച്ചത്...? ലൈറ്റ് ഓഫ് ചെയ്ത് തലയിണയിലേക്ക് മുഖം പൂഴ്ത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞിരുന്നു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

45 comments:

  1. അപ്പോൾ യാത്ര തുടങ്ങുകയല്ലേ...?

    ReplyDelete
  2. സിന്തിയ... ഒരു ചെറുപുഞ്ചിരി ഇവിടെയും വിരിഞ്ഞു... :)

    യാത്ര തുടങ്ങാം, പെട്ടെന്നായിക്കോട്ടെ...

    (ഇമ്മാതിരി കുഞ്ഞൻ അധ്യായങ്ങൾ കാണിച്ച് പറ്റിക്കല്ലേ..)

    ReplyDelete
    Replies
    1. ഇത് ഫൗള്‍.i read it first

      Delete
    2. സമ്മയിച്ചേ... ഞാനീ വഴിക്ക് വന്നിട്ടേയില്ല..

      Delete
    3. തേങ്ങ കണ്ട് ഓടി വന്നതായിരുന്നു. മിസ്സായി !!!

      Delete
    4. ഉണ്ടാപ്രിയേ... ഇതിനാണു പറയുന്നത് ആദ്യം വന്നു തേങ്ങ ഉടച്ചിട്ട് വേണം വായിക്കാനെന്ന്...

      സാരമില്ല, ഇനിയുമുണ്ടല്ലോ കാവിലെ ഉത്സവം...

      Delete
  3. എപ്പോഴേ റെഡി !!ൂൂ

    ReplyDelete
    Replies
    1. എന്നാൽ പിന്നെ പെട്ടെന്ന് കയറിക്കോളൂ...

      Delete
  4. ഞാനും റെഡി, പുറപ്പെടാൻ

    ReplyDelete
    Replies
    1. ശ്രീ... കൈയിൽ ഒരു മോസർ കൂടി കരുതിക്കോളൂ ... എപ്പോഴാണ് ആവശ്യം വരികയെന്ന് പറയാൻ പറ്റില്ല...

      Delete
  5. ചതി ചതി !!!!!!!

    ഞാനെങ്ങും വരുന്നില്ല..

    ReplyDelete
    Replies
    1. സുധിയേ... അതെന്താ കല്ലോലിനി സമ്മതിച്ചില്ലേ? പുള്ളിക്കാരിയെയും കൂടി കൂട്ടിക്കോന്നേയ്...

      Delete
    2. പിണങ്ങി നിന്നാ വണ്ടി പോകും ട്ടാ സുധീ... വേഗം വന്ന് കേറിയ്ക്കോ

      Delete
    3. ഇപ്പളാ വായിച്ചത്‌.ഞാൻ റെഡി.


      ആ കോഡ്‌വാക്കുകൾ നമ്മുടെ ദാസനേം വിജയനേം ഓർമ്മിപ്പിച്ചു.

      Delete
    4. ഏത്‌ കോഡ്‌ വാക്ക്‌? ഞാനൊന്നും കണ്ടില്ലല്ലോ...

      Delete
    5. ഞാൻ വന്നപ്പോഴേക്കും കാവിലെ ഉത്സവം തുടങ്ങീല്ലെ..
      ഹും...
      വെടിക്കെട്ടെങ്കിലും കാനാമല്ലോ അല്ലേ...

      Delete
  6. എനിയ്ക്കൊരു സംശയം...
    :ഈ പോണ പോക്കിൽ അപ്രതീക്ഷിതമായി സിന്തിയയെ ജീവനോടെ തന്നെ കണ്ടെത്തുമോ...?
    ഞാനുമുണ്ട് ഈ വണ്ടിയിൽ .....

    ReplyDelete
    Replies
    1. അക്കോസേട്ടോ... ഇനിയിപ്പോൾ സത്യായിട്ടും ബിരിയാണി കൊടുക്കുന്നുണ്ടാവുമോ?...

      Delete
  7. യാത്ര തുടങ്ങുന്നതിനു മുമ്പുള്ള ചെറു പുഞ്ചിരി :)

    ReplyDelete
  8. ഇതെന്താണ് വിനുവേട്ടാ ഇങ്ങള് ഇങ്ങിനെ ആളെ പറ്റിക്കണത്. ഒരു വഴിക്ക് ഇറങ്ങുമ്പോഴെങ്കിലും കുറച്ചു അധികം എഴുതിക്കൂടെ? സുധി പിണങ്ങി, ഉണ്ടാപ്രിയും ജിമ്മിച്ചനും വഴക്കായി...

    ReplyDelete
    Replies
    1. അടുത്ത ലക്കത്തിൽ ഇതിന്റെ കേട് തീർക്കാം മുബീ...

      Delete
    2. ഇത് വിനുവേട്ടന്‍റെ വാക്കാ...
      വാക്കാണ് ഏറ്റവും വലിയ സതൃം...
      ( എന്നെ നാറ്റിക്കല്ലേ വി്നൂവേട്ടാ.വാക്ക് പാലിച്ചേക്കണേ...
      മൊയ്തീനേ ഞമ്മക്ക് വിശ്വാസാ...,വിനുവേട്ടനേം..)

      Delete
    3. ജാംഗോ... നീയറിഞ്ഞാ...? ഞാൻ പെട്ടു... !

      Delete
    4. ഉം..ഉം..
      വിനുവേട്ടന്റെ വാക്ക്
      നാട്ടിൽ ചെന്നപ്പോ സുധിയെ കാണാമെന്ന് പറഞ്ഞിട്ട് ചാക്കിലിട്ടത് ഓർമ്മയില്ലേ
      മൂപ്പരുടെ കൈയ്യിൽ എനിക്കുള്ളതിനേക്കാൾ വലിയ ചാക്കാ ഉള്ളത്..!

      Delete
  9. Replies
    1. അപ്പോൾ മാഷ് തന്നെ ടീം ലീഡർ...

      Delete
  10. Replies
    1. എന്നാൽ പിന്നെ പോട്ടെ റൈറ്റ്...

      Delete
  11. അയ്യോ ട്രെയിനെ പോവല്ലേ.. അയ്യോ ട്രെയിനെ പോവല്ലേ..
    ഞാനും വരുന്നു.. വിനുവേട്ട, എന്നാലും എല്ലാവരും കേറാന്‍ വരുമ്പോ ഒരു ചെറിയ ബോഗി ഫിറ്റ്‌ ചെയ്തത് തീരെ ശെരിയായില്ല. ഉണ്ടാപ്പി റിസര്‍വ് ചെയ്ത സീറ്റ് ജിമിച്ചന്‍ അടിച്ചുമാറ്റിയതും ശേരിയയില. മുഖ്യമന്ത്രി രാജിവെയ്ക്കുക.

    ReplyDelete
    Replies
    1. ഒന്നും ശരിയല്ല... ഒരു പത്ത്‌ ദിവസം കൂടി കഴിഞ്ഞോട്ടെ ശ്രീജിത്തേ... എല്ലാം ശരിയാവും...

      Delete
  12. ജർമ്മനിയിൽ ട്രെയിനിൽ കത്തികുത്തും കൊലപാതകുവുമൊക്കെ നടന്നോണ്ടിരിക്കുകയാ..ഇപ്പോൾ
    ഈ പുലിവാലുകൾ കഴിഞ്ഞിട്ട് മതി ഇനി യാത്ര അല്ലെ

    ReplyDelete
    Replies
    1. ചാരന്മാരിൽ പുലിയായ ഹെ ർ മുരളി തയ്യിൽ ഉള്ളപ്പോൾ ഞങ്ങളെന്തിനാ ഭയക്കുന്നത്‌? :)

      Delete
  13. യുദ്ധം അവസാനിച്ചിട്ട് ഏതാണ്ട് പതിനഞ്ച് വർഷത്തോളമാകുന്നു...>>>>>>>>>>> അപ്പോ നമ്മളെക്കാളും പ്രായമുള്ള കാലത്തെ കഥയാണല്ലോ!!!

    ReplyDelete
    Replies
    1. അതെ അജിത്‌ഭായ്... 1962 ൽ എഴുതിയ നോവലാണ്... നമ്മൾ ജനിക്കുന്നതിനും ഒരു വർഷം മുമ്പ്...

      Delete
  14. ജീൻഫ്രേസർ അവളാണ് തൽക്കാലം സിന്തിയ അവിടെ നിൽക്കട്ടെ അനുരാഗപൂർണ്ണമായ വരികൾ പോരട്ടെ

    ReplyDelete
  15. എന്നാലും ആ ചെറിയ പുഞ്ചിരി എന്തിനായിരിക്കും..???????????

    ReplyDelete
    Replies
    1. ഞാൻ ഈ നാട്ടുകാരനല്ലേയ്‌... :)

      Delete
  16. അനുരാഗം സ്ഫുരിക്കുന്ന വാക്കുകള്‍ ഒരു ഉത്തേജകം ആവും 

    ReplyDelete
  17. ചെറിയ അദ്ധ്യായമായതുകൊണ്ട് വേഗം വായിച്ചുതീർത്തു.

    ReplyDelete
  18. എന്തൊക്കെ ഉഡായിപ്പാ അല്യോ...

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...