കഥ ഇതു വരെ...
ബ്രിട്ടീഷ്
ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം
ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ്
ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം
നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.
നാസി ഉന്നതന്മാരിൽ
ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട് സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ്
കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻകാരന്റേതായിരുന്നു
ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ്
സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ
ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.
റിയെൻ സ്റ്റേഷനിൽ
വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ
ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ
ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ
കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ്
അബോധാവസ്ഥയിലാകുന്നു. ഏതാണ്ട് അര മണിക്കൂറിന്
ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു
കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ
കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച
ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ
വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ
മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി
നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.
ഹാംബർഗ് സ്റ്റേഷനിൽ
നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന
യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക്
കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ
വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി
ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു.
തുടർന്ന് വായിക്കുക...
വല്ലാതെ ഭയന്നു
പോയിരുന്നു ഷ്മിഡ്ട്. ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചം അയാളുടെ മുഖത്തിന് ഒരു പ്രത്യേക
നിറം പകരുന്നത് പോലെ തോന്നി. അല്പനേരത്തിന് ശേഷം മാത്രമാണ് അയാൾ സ്ഥലകാല ബോധത്തിലേക്ക്
തിരിച്ചെത്തിയത്. ഷാവേസ് തന്റെ കസേര അല്പം കൂടി മുന്നോട്ട് വലിച്ചിട്ട് അയാളുടെ തൊട്ടു
മുന്നിൽ ഇരുന്നു.
“എന്നെ ഇവിടെ
ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ ഷ്മിഡ്ട്...?” ഷാവേസ് ചോദിച്ചു.
ഭയം കൊണ്ട്
വിറയ്ക്കുകയായിരുന്നു ഷ്മിഡ്ട്. ആയാസപ്പെട്ട് അയാൾ ചുണ്ടുകൾ നനച്ചു. “ഹെർ ഷാവേസ്...
പോലീസ് നിങ്ങളെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്...”
“വിവരം അറിയിച്ചതിന്
വളരെ നന്ദി...” ഷാവേസ് പറഞ്ഞു. പിന്നെ മുന്നോട്ടാഞ്ഞ് കൈ മടക്കി ഷ്മിഡ്ടിന്റെ മുഖമടച്ച്
ഒന്ന് കൊടുത്തു. “മാന്യമായ രീതിയിലുള്ള സംസാരമൊക്കെ മതിയാക്കാം നമുക്ക്... കാര്യത്തിലേക്ക്
കടക്കാം... ട്രെയിൻ ഓസ്നബ്രൂക്കിൽ എത്തുന്നതിന് തൊട്ടുമുമ്പ് നിങ്ങൾ കൊണ്ടുവന്നു തന്ന
കോഫിയിൽ മയക്കുമരുന്ന് കലർത്തിയിരുന്നു അല്ലേ...?”
നിഷേധിക്കുവാൻ
ഒരു ദയനീയ ശ്രമം ഷ്മിഡ്ട് നടത്തി. “എന്തിനെക്കുറിച്ചാണ് താങ്കൾ സംസാരിക്കുന്നതെന്ന്
എനിക്ക് മനസ്സിലാവുന്നില്ല ഹെർ ഷാവേസ്...”
ഷാവേസ് ഒന്നു
കൂടി മുന്നോട്ടാഞ്ഞ് പരുഷസ്വരത്തിൽ പറഞ്ഞു. “ഷ്മിഡ്ട്... എനിക്കൊട്ടും തന്നെ സമയമില്ല...
വെറും പത്ത് സെക്കന്റ് തരും നിങ്ങൾക്ക് സംസാരിച്ചു തുടങ്ങുവാൻ... സത്യം പറയാൻ തയ്യാറല്ലെങ്കിൽ
നിങ്ങളുടെ ഇടത് കൈത്തണ്ട ഞാൻ ഒടിച്ചിരിക്കും... എന്നിട്ടും സത്യം പുറത്ത് വരുന്നില്ലെങ്കിൽ
പിന്നെ ഒടിക്കുന്നത് വലത് കൈത്തണ്ടയായിരിക്കും...”
ഷ്മിഡ്ടിന്റെ
മുഖത്ത് നിന്നും വിയർപ്പുകണങ്ങൾ ഇറ്റു വീണു. അയാളുടെ തൊണ്ട വരളുന്നത് പോലെ തോന്നി.
“പക്ഷേ, ഹെർ
ഷാവേസ്... അതെനിക്ക് വെളിപ്പെടുത്താനാവില്ല... അയാൾ എന്നെ കൊന്നുകളയും...” ആയാസപ്പെട്ട്
ഷ്മിഡ്ട് പറഞ്ഞു.
“ആര്...?”
ഷാവേസ് എഴുന്നേറ്റ് മുറിയുടെ അറ്റത്തേക്ക്
നടന്നിട്ട് അയാളുടെ കസേരയുടെ പിന്നിൽ വന്ന് നിലയുറപ്പിച്ചു.
ഷ്മിഡ്ട് തലയുയർത്തി
അദ്ദേഹത്തെ നോക്കി. ആ കണ്ണുകളിലെ ഭീതി വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു ഷാവേസിന്.
“ഇൻസ്പെക്ടർ
സ്റ്റെയ്നർ...” അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.
“എന്റെ ഊഹം
തെറ്റിയില്ല...” ഷാവേസ് പറഞ്ഞു. “ഒരു പിടിവള്ളി ഏതായാലും ലഭിച്ചിരിക്കുന്നു...” ഭയന്ന് വിറച്ചിരിക്കുന്ന ഷ്മിഡ്ടിന്റെ കണ്ണുകളിലേക്ക്
തുറിച്ച് നോക്കിക്കൊണ്ട് അദ്ദേഹം തന്റെ ചോദ്യശരങ്ങൾ തുടർന്നു. “എന്റെ കമ്പാർട്ട്മെന്റിൽ
വച്ച് കൊല്ലപ്പെട്ട ആ മനുഷ്യൻ... ഓസ്നബ്രൂക്കിൽ നിന്നും കയറിയ ആ വ്യക്തിയായിരുന്നുവോ
അത്...?”
നിഷേധരൂപേണ
അയാൾ തലയാട്ടി. “അല്ല ഹെർ...”
“പിന്നെ ആരായിരുന്നു
അത്...?” ഹാഡ്ട് ആരാഞ്ഞു.
ഷ്മിഡ്ടിന്
സംസാരിക്കുവാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നത് പോലെ തോന്നി. വളരെ പതിഞ്ഞ സ്വരത്തിൽ മന്ത്രിക്കുന്നത്
പോലെ അയാൾ ചുണ്ടുകളനക്കി. “ഇൻസ്പെക്ടർ സ്റ്റെയ്നറും ഡോക്ടർ ക്രൂഗറും കൂടി റിയെൻ സ്റ്റേഷനിൽ
വച്ച് സ്ട്രെച്ചറിൽ കൊണ്ടുവന്ന മനുഷ്യനായിരുന്നു അത്...”
“അവർ ട്രെയിനിൽ
കയറുന്ന സമയത്ത് അയാളുടെ അവസ്ഥയെന്തായിരുന്നു...?” ഷാവേസ് അയാളുടെ കോളറിൽ പിടിച്ച്
കുലുക്കിക്കൊണ്ട് അലറി. “പറയൂ... ചോദിക്കുന്നതിന് ഉത്തരം പറയൂ...”
“അയാൾ മരിച്ചിരുന്നു,
ഹെർ...!” ഞരങ്ങിക്കൊണ്ട് ഷ്മിഡ്ട് കസേരയിലേക്ക് കുഴഞ്ഞു വീണു. ശേഷം നിയന്ത്രിക്കാനാവാതെ
അയാൾ വിതുമ്പി.
സംതൃപ്തിയുടെ
നെടുവീർപ്പുമായി ഷാവേസ് എഴുന്നേറ്റു. “ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ... അന്ന് ആ മൃതദേഹം
പരിശോധിച്ചപ്പോഴേ എന്തോ ഒരു അസ്വാഭാവികത എനിക്ക് തോന്നിയിരുന്നു... മയക്കുമരുന്നിന്റെ
കെട്ട് ഇറങ്ങിയിട്ടില്ലായിരുന്നതിനാൽ പരസ്പരം ഒന്നും ബന്ധപ്പെടുത്താൻ കഴിഞ്ഞില്ല അപ്പോൾ...
ഇപ്പോൾ കാറിൽ വരുമ്പോഴാണ് ഞാനത് ഓർമ്മിച്ചത്... ആ മൃതശരീരത്തിന്റെ വിരലുകൾ തണുത്ത്
മരവിച്ചിരുന്നു...”
“അയാൾ മരണമടഞ്ഞിട്ട്
മണിക്കൂറുകൾ കഴിഞ്ഞിരുന്നു എന്നർത്ഥം...?”
ഹാഡ്ട് ചോദിച്ചു.
ഷാവേസ് തല
കുലുക്കി. “ആരാണ് അയാൾ എന്ന് എനിക്കറിയില്ല... ഒരു പക്ഷേ, ഡോക്ടർ ക്രൂഗർ സപ്ലൈ ചെയ്ത
മൃതദേഹങ്ങളിലൊന്ന്... അയാളും സ്റ്റെയ്നറും റിയെൻ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറുന്നു...
ഷ്മിഡ്ടിനെക്കൊണ്ട് എനിക്കുള്ള കോഫിയിൽ മയക്കുമരുന്ന് കലർത്തുന്നു... പിന്നെ, ഓസ്നബ്രൂക്കിൽ
നിന്നും കയറുന്ന മുള്ളറിനായി എന്റെ കമ്പാർട്ട്മെന്റിൽ വെയ്റ്റ് ചെയ്യുന്നു...”
“അപ്പോൾ ഹാംബർഗിൽ
ഇറങ്ങിയപ്പോൾ അവർ സ്ട്രെച്ചറിൽ പുറത്തു കൊണ്ടുപോയത് മുള്ളറിനെയായിരിക്കണം...?” ഹാഡ്ട്
സംശയം പ്രകടിപ്പിച്ചു.
ഷാവേസ് തല
കുലുക്കി. “ഇറ്റ് വാസ് എ നീറ്റ് പ്ലാൻ... എന്നെ ഒഴിവാക്കി അതിസമർത്ഥമായി അവർ മുള്ളറിനെ
കടത്തിക്കൊണ്ടുപോയി... കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ സമയം പോലെ അദ്ദേഹത്തിൽ
നിന്നും ശേഖരിക്കാനുള്ള പദ്ധതി...”
“എങ്ങോട്ടായിരിക്കും
അദ്ദേഹത്തെ അവർ കൊണ്ടുപോയിരിക്കുക...?” ഹാഡ്ട്
ചോദിച്ചു.
ഷാവേസ് കൈ
മലർത്തി. പെട്ടെന്നാണ് അദ്ദേഹത്തിന്റെ മനസ്സിൽ അത് തെളിഞ്ഞത്. “ഒരു പക്ഷേ, നമ്മുടെ
ഈ സുഹൃത്തിന് പറയാൻ കഴിയുമായിരിക്കും...” അദ്ദേഹം
ഷ്മിഡ്ടിനെ കഴുത്തിന് കുത്തിപ്പിടിച്ച് കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചു. “പറയൂ...
വല്ല രൂപവുമുണ്ടോ...?”
“ഹാംബർഗ് സ്റ്റേഷനിൽ
എത്തിയ ആംബുലൻസ് ബ്ലാങ്കെനീസിലെ ഒരു പ്രൈവറ്റ് ക്ലിനിക്കിന്റേതായിരുന്നു...” ഷ്മിഡ്ട്
പറഞ്ഞു. പിന്നെ അയാൾ കൈ കൂപ്പി യാചിച്ചു. “ഹെർ ഷാവേസ്... ദയവ് ചെയ്ത്... ദൈവത്തെയോർത്ത്...
ഈ വിവരങ്ങളെല്ലാം എന്നിൽ നിന്നാണ് ലഭിച്ചതെന്ന് ഇൻസ്പെക്ടർ സ്റ്റെയ്നർ അറിയാൻ ഇടവരരുത്...
കൊടുംക്രൂരനാണയാൾ... എസ്. എസ് സേനയിലെ ഗ്രൂപ്പ് ലീഡറായിരുന്നു പണ്ട് അയാൾ...”
“എങ്കിൽ പിന്നെ
എന്തിനാണ് നിങ്ങൾ അയാളെ സഹായിച്ചത്...?” ഹാഡ്ട്
ചോദിച്ചു.
“എന്റെ മുന്നിൽ
വേറെ മാർഗ്ഗമില്ലായിരുന്നു... ഇവരൊക്കെ എത്രമാത്രം ശക്തരാണ് ഇപ്പോഴുമെന്ന് നിങ്ങൾക്കറിയില്ല...”
ഷ്മിഡ്ട് പറഞ്ഞു.
ആ നിമിഷമാണ്
പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടതും വാതിലിൽ ആരോ തട്ടിയതും. ഷാവേസ് അയാളെ ഒന്നു
കൂടി പിടിച്ചുലച്ചിട്ട് മന്ത്രിച്ചു. “ആരാണതെന്ന് പോയി നോക്കൂ... എന്തെങ്കിലും അതിബുദ്ധി
കാണിക്കാൻ ശ്രമിച്ചാൽ... അറിയാമല്ലോ...”
ഒന്ന് മടിച്ചു
നിന്നിട്ട് ഷ്മിഡ്ട് വാതിൽക്കലേക്ക് നടന്നു. പിന്നെ ഇടറിയ സ്വരത്തിൽ ചോദിച്ചു.
“ആരാണത്...?”
“ഇൻസ്പെക്ടർ
സ്റ്റെയ്നർ...!” വളരെ വ്യക്തമായിരുന്നു ആ
ശബ്ദം.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
എന്നാൽ ശരി... ഞാൻ പതുക്കെ സ്കൂട്ടാവട്ടെ... :)
ReplyDeleteഇൻസ്പെക്ടർ സ്റ്റെയ്നർ!!!
ReplyDeleteഇനി എന്തൊക്കെ നടക്കുവോ ആവോ...
ഇൻസ്പെക്ടർ സ്റ്റെയ്നർ ആയിരിക്കുമെന്നു ഞാൻ ഊഹിച്ചു . ഷ്മിഡ് ന്റെ കാര്യം പോക്കാണോ വിനുവേട്ടാ ?
Deleteജിമ്മി : ഇനി ഇവിടെ പലതും നടക്കും...
Deleteഷിഖ : അത് ഞാൻ എങ്ങനെയാ ഇപ്പോൾ പറയുക...
ഒരു പ്രശനം ഉണ്ടാകുമ്പോ ഉടനെ സ്‌കൂട്ടാകുന്ന പരിപാടി വിനുവേട്ടൻ ഉപേക്ഷിക്കണം. :p
ReplyDeleteമുൾമുന... മുൾമുന... :)
Deleteഷാവേസിന് ചാടി വീണ് പ്രതികാരം ചെയ്യാ പറ്റിയ നല്ല അവസരം അദ്ദേഹം മുതലാക്കുമോ...?
ReplyDeleteഎളുപ്പമല്ല അശോകേട്ടാ...
Deleteഷാവേസിന് ചാടി വീണ് പ്രതികാരം ചെയ്യാ പറ്റിയ നല്ല അവസരം അദ്ദേഹം മുതലാക്കുമോ...?
ReplyDelete
ReplyDeleteനാശം, പിന്നേം സസ്പെൻസ്! ;)
പണി പാളുമോ...
എന്ന് ചോദിച്ചാൽ...
Deleteഇൻസ്പെക്ടർ സ്റ്റെയ്നർ!!!??
ReplyDeleteഒടുക്കത്തെ ട്വിസ്റ്റ് ആയല്ലോ ? അപ്പോള്‍ മുള്ളര്‍ അയാളാണോ ഷാവേസ് ഇവിടെയുള്ള വിവരം സ്റ്റെയ്നർക്ക് നല്‍കിയത് ? കട്ട സസ്പെന്‍സ് ആയല്ലോ കഥ ...
ഫൈസൽഭായിയുടെ ഭാവന വിടർന്നല്ലോ... :)
Deleteശ്ശോ , ഇൻസ്‌പെക്ടർ സ്റ്റെയ്നർ ഇത്രേം വേഗം ഇങ്ങെത്തിയോ...?
ReplyDeleteഇനിയിപ്പോ ഒരടിപിടി ഉടനെ ഉണ്ടാകുമോ....?
ഉടനെ അറിയാം കുഞ്ഞൂസേ...
Deleteവിനുവേട്ടാ, അവിടെ നിക്കൂ... അപ്പോഴേക്കും പോയോ?
ReplyDeleteഅടിപിടിയെങ്കിൽ അടിപിടി.ഞാനിവിടെ മാറിനിന്നോളാം.
ReplyDeleteഅതാ ആരോഗ്യത്തിനു നല്ലത് സുധീ... :)
Deleteങേ!!!!!!!!!
ReplyDeleteമാഷ് ഞെട്ടി...
Deleteസ്റ്റെയിനർ! കാത്തിരിപ്പ്തുടരുന്നു.
ReplyDeleteബിപിൻജിയും കാത്തിരിക്കാൻ തുടങ്ങിയല്ലോ... സന്തോഷായീട്ടോ...
Deleteithokke sherikkum cinema pole thanne alle??!!!
ReplyDeleteഎല്ലാം കൺമുന്നിലെന്ന പോലെ... അല്ലേ വിൻസന്റ് മാഷേ?
Deleteഓനൊരു നാസിയാരുന്നു അല്ലേ. സ്റ്റെയിനറെ, നീ തീർന്നെടാ തീർന്ന്
ReplyDeleteഅതെ അജിത്‌ഭായ്... ഹിൻറിച്ച് ഹിംലറുടെ കിങ്കരന്മാരിൽ ഒരുവൻ...
Delete
ReplyDeleteആ നിമിഷമാണ് പുറത്ത് ഒരു കാൽപ്പെരുമാറ്റം
കേട്ടതും വാതിലിൽ ആരോ തട്ടിയതും. ഷാവേസ്
അയാളെ ഒന്നു കൂടി പിടിച്ചുലച്ചിട്ട് മന്ത്രിച്ചു. “ആരാണതെന്ന്
പോയി നോക്കൂ... എന്തെങ്കിലും അതിബുദ്ധി കാണിക്കാൻ ശ്രമിച്ചാൽ... അറിയാമല്ലോ...” ഒന്ന് മടിച്ചു നിന്നിട്ട് ഷ്മിഡ്ട് വാതിൽക്കലേക്ക് നടന്നു.
പിന്നെ ഇടറിയ സ്വരത്തിൽ ചോദിച്ചു.
“ആരാണത്...?”
“ഇൻസ്പെക്ടർ സ്റ്റെയ്നർ...!”
................................
.................................
പിന്നേം സസ്പെൻസ്...
സസ്പെന്‍സില്ലാത്ത പരിപാടി ഇല്ല്ല മുരളിഭായ് നമുക്ക്... :)
ReplyDeleteഅപകടകാരി മുന്നിലെത്തി.
ReplyDeleteഛെ! കാറ് മുറ്റത്തെ തെങ്ങിന്റെ ചോട്ടില്‍ കിടക്കുന്നത് അക്ണ്ട് കാണും.
ReplyDeleteസ്റ്റെയിനർ ഷാവേസിന് പണിയായി
ReplyDelete