കഥ ഇതു വരെ...
ബ്രിട്ടീഷ്
ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം
ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ്
ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം
നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.
നാസി ഉന്നതന്മാരിൽ
ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട് സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ്
കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻകാരന്റേതായിരുന്നു
ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ്
സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ
ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.
റിയെൻ സ്റ്റേഷനിൽ
വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ
ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ
ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ
കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ്
അബോധാവസ്ഥയിലാകുന്നു. ഏതാണ്ട് അര മണിക്കൂറിന്
ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു
കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ
കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച
ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ
വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ
മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി
നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.
ഹാംബർഗ് സ്റ്റേഷനിൽ
നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന
യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക്
കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ
വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി
ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും
നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു.
തുടർന്ന് വായിക്കുക...
ഞെട്ടി വിറച്ച
ഷ്മിഡ്ട് തിരിഞ്ഞ് ദയനീയമായി അവരെ നോക്കി.
“സ്റ്റെയ്നറാണത്...! എന്ത് ചെയ്യും
ഞാനിപ്പോൾ...?” പരിഭ്രാന്തിയോടെ അയാൾ ചോദിച്ചു.
ഷാവേസ് ചോദ്യരൂപേണ
ഹാഡ്ടിനെ നോക്കി. “നിങ്ങളുടെ കൈയിൽ പിസ്റ്റളുണ്ടോ...?”
ഹാഡ്ട് തലയാട്ടി.
“ഇല്ല... പക്ഷേ, സ്റ്റെയനറുടെ കൈയിൽ ഉണ്ടാകുമെന്നത് തീർച്ച...”
ഷാവേസ് തലകുലുക്കി.
“അത് തന്നെയായിരുന്നു എന്റെയും മനസ്സിൽ... നമ്മളെ രണ്ടുപേരെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ
അയാൾക്ക് ലഭിച്ച സുവർണ്ണാവസരം... അങ്ങനെ ഹീറോ ചമയാൻ അയാളെ അനുവദിച്ചുകൂടാ... എങ്ങനെയും
രക്ഷപെടണം നമുക്ക്...”
ഭയന്ന് വിറച്ച്
തന്റെ കോട്ടിന്റെ കൈയിൽ മുറുകെ പിടിച്ച ഷ്മിഡ്ടിനെ തള്ളി മാറ്റി ഷാവേസ് ജാലകത്തിനരികിലേക്ക്
നടന്നു. ജനാല തുറന്ന അദ്ദേഹം കണ്ടത് കൈയെത്തും ദൂരത്ത് കൂടി കടന്നു പോകുന്ന ഒരു ഡ്രെയിനേജ്
പൈപ്പാണ്. ഏതാണ്ട് നാൽപ്പത് അടി താഴെ ഫ്ലാറ്റിന്റെ പിൻഭാഗത്തുള്ളമുറ്റത്തേക്കാണ്
അത് എത്തിച്ചേരുന്നത്. അതിനും അപ്പുറം ഏതാണ്ട്
മൂന്നടി അകലെയായി ഇരുമ്പ് കൊണ്ട് നിർമ്മിതമായ ഒരു ഫയർ എസ്കേപ്പ് ലാഡർ ഘടിപ്പിച്ചിരിക്കുന്നതും
അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഒട്ടും സമയം കളയാതെ ഹാഡ്ട് അദ്ദേഹത്തിനരികിലെത്തി.
സ്റ്റെയ്നറാകട്ടെ
ആ സമയം പുറത്ത് അക്ഷമയോടെ വാതിലിൽ തട്ടിക്കൊണ്ടിക്കുകയായിരുന്നു. “ഷ്മിഡ്ട്... കതക്
തുറക്കുന്നതാണ് നിങ്ങൾക്ക് നല്ലത്...!”
ഷ്മിഡ്ട് വീണ്ടും
ഷാവേസിന്റെ കൈകളിൽ കയറി പിടിച്ചു. “ഹെർ... ഞാൻ എന്ത് ചെയ്യും...? അയാളെന്നെ കൊല്ലും,
തീർച്ച...”
അയാളെ അവഗണിച്ചിട്ട്
ഷാവേസ് ആ ഫയർ എസ്കേപ്പ് ലാഡർ ഹാഡ്ടിന് കാണിച്ചു കൊടുത്തു. “രക്ഷപെടാനുള്ള ഏകമാർഗ്ഗം
ഇതാണ്...”
ഹാഡ്ടിന്റെ
സമ്മതം കാത്തു നിൽക്കാതെ അദ്ദേഹം ജനാലയുടെ പടിയിലേക്ക് ചാടിക്കയറി. ഡ്രെയിനേജ് പൈപ്പിൽ
മുറുക്കെപ്പിടിച്ച് തൂങ്ങി നിൽക്കെ അദ്ദേഹത്തിന്റെ വിരലുകളുടെ സന്ധികൾ പരുപരുത്ത ഇഷ്ടികയിൽ
ഉരഞ്ഞ് വേദനിക്കുന്നുണ്ടായിരുന്നു. അടുത്ത നിമിഷം അദ്ദേഹത്തിന്റെ ഇടത് കൈ ഫയർ എസ്കേപ്പ്
കോണിയുടെ കൈവരിയിൽ പിടുത്തമിട്ടു. പിന്നെ ഒട്ടും താമസിച്ചില്ല. അതിന്റെ പ്ലാറ്റ്ഫോമിൽ
സുരക്ഷിതമായി എത്തിക്കഴിഞ്ഞിരുന്നു അദ്ദേഹം.
ജാലകത്തിലൂടെ
പുറത്തു കടന്ന ഹാഡ്ട്, ഡ്രെയിനേജ് പൈപ്പിൽ പിടിച്ച് നിൽക്കുന്നതിൽ വിജയിച്ചു. അവിടെ
നിന്നും കോണിയിലേക്ക് ചാടിപ്പിടിക്കുന്നതിനിടയിൽ അയാളുടെ കാൽ വഴുതിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.
തക്കസമയത്ത് തന്നെ ഷാവേസ് നീട്ടിയ കൈയിൽ പിടികിട്ടിയത് കൊണ്ട് അയാളും ആ പ്ലാറ്റ്ഫോമിൽ
സുരക്ഷിതമായി എത്തിച്ചേർന്നു.
ജാലകത്തിലൂടെ
എത്തി നോക്കിയ ഷ്മിഡ്ടിന്റെ മുഖം അങ്ങേയറ്റം ദയനീയമായിരുന്നു. ഭയന്ന് വിറയ്ക്കുന്ന
അയാൾ യാചിച്ചു. “ദയവ് ചെയ്ത് എന്നെയും കൂടി ഒന്ന് സഹായിക്കൂ... അയാൾ വാതിൽ ചവിട്ടിപ്പൊളിക്കുകയാണ്...”
ഷാവേസും ഹാഡ്ടും
കോണിപ്പടികൾ വഴി അതിവേഗം താഴോട്ട് ഇറങ്ങി. കെട്ടിടത്തിന്റെ മുൻഭാഗത്തേക്കുള്ള ഇടുങ്ങിയ
വഴിയിലൂടെ നീങ്ങാൻ തുടങ്ങുമ്പോഴാണ് മുകളിൽ നിന്നും ഒരു നിലവിളി കേട്ടത്. ഒരു നിമിഷം
അവർ മുകളിലേക്ക് നോക്കി.
അടുത്ത നീക്കത്തിനായി
ഭയന്ന് ഡ്രെയ്നേജ് പൈപ്പിൽ തൂങ്ങിക്കിടക്കുന്ന ഷ്മിഡ്ടിനെയാണ് അവർ കണ്ടത്. ജാലകത്തിലൂടെ
എത്തിവലിഞ്ഞ് അയാളെ പിടികൂടാനായി ശ്രമിക്കുന്ന ഇൻസ്പെക്ടർ സ്റ്റെയ്നർ. അടുത്ത നിമിഷം
ഷ്മിഡ്ട് രണ്ടും കല്പിച്ച് ഫയർ എസ്കേപ്പ് ലാഡർ ലക്ഷ്യം വച്ച് ചാടി.
അയാളുടെ വിരലുകൾ
അതിന്റെ കൈവരിയിൽ എത്തിപ്പിടിച്ചത് പോലെ തോന്നി. ഒരു നിമിഷം അതിൽ തൂങ്ങിക്കിടന്ന അയാളുടെ
പിടി വിട്ടത് പെട്ടെന്നായിരുന്നു. അന്തരീക്ഷത്തിൽ ഒന്ന് കരണം മറിഞ്ഞ് തല കീഴായി ആർത്തനാദത്തോടെ
അയാൾ താഴേക്ക് പതിച്ചു.
അയാൾ കിടക്കുന്നിടത്തേക്ക്
ഓടിച്ചെല്ലാൻ ഭാവിച്ച ഹാഡ്ടിനെ പിടിച്ച് വലിച്ച് ഷാവേസ് റോഡിലേക്ക് ഓടി. “നമുക്ക് ഇവിടെ നിന്ന് രക്ഷപെട്ടേ
തീരൂ... എത്രയും പെട്ടെന്ന് അതിന് സാധിച്ചില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല...
സ്റ്റെയ്നറുടെ ഹാംബർഗ് പോലീസിൽ നിന്നും രക്ഷപെടാൻ ഒരിക്കലും സാധിച്ചെന്ന് വരില്ല...”
കാറിനുള്ളിലെത്തി
പട്ടണത്തിലെ വിജനമായ ഊടുവഴികളുടെ സുരക്ഷിതത്വത്തിൽ മടങ്ങവെ സീറ്റ് പിന്നോട്ട് ചായ്ച്ച്
ചാരിക്കിടന്ന് ഷാവേസ് പൊട്ടിച്ചിരിച്ചു. “മുടിനാരിഴയ്ക്കുള്ള രക്ഷപെടലായിപ്പോയി...
തീർന്നു എന്ന് തന്നെ എന്ന് കരുതി ഞാൻ...”
ഹാഡ്ട് തല
ചരിച്ച് അദ്ദേഹത്തെ നോക്കി. അയാളുടെ മുഖം വിളറിയിരുന്നു.
“ആ പാവത്തിന്റെ തല കല്ല് പാകിയ തറയിൽ വന്നിടിച്ചപ്പോഴത്തെ ശബ്ദം... ജീവിതത്തിലൊരിക്കലും
ഞാനത് മറക്കുമെന്ന് തോന്നുന്നില്ല...” ഒന്ന് വിറച്ചിട്ട് അയാൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
“ഒരു പക്ഷേ,
ഇന്നല്ലെങ്കിൽ നാളെ അയാളെ ഒഴിവാക്കാൻ സ്റ്റെയ്നർ തീർച്ചപ്പെടുത്തിയിരുന്നിരിക്കും എന്നതുറപ്പാണ്...
കാരണം അത്ര മാത്രം രഹസ്യങ്ങൾ അയാൾ അറിഞ്ഞു കഴിഞ്ഞിരുന്നു...” ഷാവേസ് പറഞ്ഞു.
“ശരിയാണ് നിങ്ങൾ
പറയുന്നത്...” ഹാഡ്ട് പറഞ്ഞു.
അന്നയുടെ അപ്പാർട്ട്മെന്റിന്
മുന്നിൽ കാർ നിർത്തുമ്പോൾ മഴ തോർന്നിരുന്നു. ഹാഡ്ട് എൻജിൻ ഓഫ് ചെയ്തു. ഒരു സിഗരറ്റിന്
തീ കൊളുത്തി സ്റ്റിയറിങ്ങ് വീലിൽ താളം പിടിച്ചു കൊണ്ട് അയാൾ ഇരുന്നു.
“എന്താണ് നമ്മുടെ
അടുത്ത നീക്കം...?” ഒട്ടുനേരം കഴിഞ്ഞ് ഷാവേസ് ചോദിച്ചു.
പെട്ടെന്നൊരു
തീരുമാനമെടുക്കുവാൻ ഹാഡ്ട് ബുദ്ധിമുട്ടുന്നത് പോലെ തോന്നി. നെറ്റിത്തടത്തിൽ തടവിക്കൊണ്ട്
തെല്ല് സംശയത്തോടെ അയാൾ പറഞ്ഞു. “ഡോക്ടർ ക്രൂഗറുടെ ബ്ലാങ്കെനീസിലുള്ള ആ ക്ലിനിക്കിലേക്ക്
ഒരു സന്ദർശനം...?”
“അത് എപ്പോൾ
വേണമെന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്...?”
“ഇന്ന് തന്നെ...
രാത്രി ഇരുട്ടിയതിന് ശേഷം... പകൽ സമയത്ത് സ്ഥലത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ സമ്പാദിക്കുവാൻ
പറ്റുമോ എന്ന് നോക്കട്ടെ...”
ഡോർ തുറന്ന്
പുറത്തിറങ്ങിയ അയാളെ ഷാവേസ് അനുഗമിച്ചു. ഫ്ലാറ്റിന്റെ കവാടത്തിന് മുന്നിലെത്തിയതും
ഹാഡ്ട് ഒന്ന് ശങ്കിച്ച് നിന്നു.
“എന്താ, നിങ്ങൾ
വരുന്നില്ലേ...?” ഷാവേസ് ആശ്ചര്യത്തോടെ ചോദിച്ചു.
അയാൾ തലയാട്ടി.
“ഇല്ല... ഞാൻ എന്റെ റൂമിലേക്ക് പോകുന്നു... ഒന്നുറങ്ങി എഴുന്നേറ്റാലേ ശരിയാവൂ... ഹോട്ടലായതുകൊണ്ട്
നിങ്ങളെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോകാനാവില്ല... സാരമില്ല... ഇവിടെ സോഫയിൽ കിടന്നുറങ്ങാനുള്ള
സൌകര്യം അന്ന നിങ്ങൾക്ക് ചെയ്തു തരും...”
“കാർ കൊണ്ടുപോകുന്നില്ലേ...?”
ഷാവേസ് ചോദിച്ചു.
ഹാഡ്ട് തലയാട്ടി.
“നടക്കാനുള്ള ദൂരമേയുള്ളൂ...”
നടന്ന് നീങ്ങുവാൻ
തുടങ്ങിയ അയാൾ ഒന്ന് നിന്നിട്ട് തിരിഞ്ഞു. ചക്രവാളത്തിൽ അരുണകിരണങ്ങൾ തങ്ങളുടെ തണുത്ത
വിരലുകളാൽ ചിത്രമെഴുതുവാൻ ആരംഭിച്ചിരുന്നു. മങ്ങിയ വെട്ടത്തിൽ ഹാഡ്ടിന്റെ മുഖം അങ്ങേയറ്റം
മ്ലാനമായി കാണപ്പെട്ടു.
“എന്റെ മനസ്സാന്നിദ്ധ്യം
നഷ്ടമായിട്ടൊന്നുമില്ലായിരുന്നു അവിടെ...” ഹാഡ്ട് പറഞ്ഞു.
“എനിക്കറിയാം
ഹാഡ്ട്...” ഷാവേസ് സമാധാനിപ്പിച്ചു.
“അയാളുടെ തല
ആ കല്ല് പാകിയ തറയിൽ വന്നിടിച്ച് തകർന്നപ്പോഴത്തെ ശബ്ദം... അതായിരുന്നു എന്നെ തളർത്തിക്കളഞ്ഞത്...”
ഹാഡ്ട് പറഞ്ഞു. “മനുഷ്യർ പിടഞ്ഞ് മരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... കുറെയേറെപ്പേരെ
ഞാൻ തന്നെ വകവരുത്തിയിട്ടുമുണ്ട്... പക്ഷേ, ഇതുപോലൊന്നിന് ഒരിക്കലും ഞാൻ സാക്ഷ്യം വഹിച്ചിട്ടില്ല...”
“പോയി നന്നായിട്ടൊന്ന്
ഉറങ്ങൂ ഹാഡ്ട്...” ഷാവേസ് മൊഴിഞ്ഞു.
ഒരു നീണ്ട
മാത്ര അദ്ദേഹത്തെ തന്നെ ഉറ്റു നോക്കിയിട്ട് തിരിഞ്ഞ് നനവുള്ള നടപ്പാതയിലൂടെ ഹാഡ്ട്
നടന്നു. ഏതാനും നിമിഷങ്ങൾ അയാളെയും നോക്കി അവിടെ നിന്ന ഷാവേസ് പതുക്കെ ഗേറ്റ് കടന്ന്
സ്റ്റെയർകെയ്സിന്റെ പടവുകൾ ഓടിക്കയറി.
ചെറുതായി ഒന്ന്
തട്ടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. വാതിൽ തുറന്ന അന്നാ ഹാർട്മാൻ അദ്ദേഹത്തെ അകത്തേക്ക്
ആനയിച്ചു. കോട്ട് ഊരിയെടുക്കവെ ആകാംക്ഷയോടെ അവൾ ചോദിച്ചു. “മാർക്ക് എവിടെ...?”
“ഹോട്ടലിലേക്ക്
തിരികെ പോയി... ബ്ലാങ്കെനീസിലുള്ള ക്രൂഗറുടെ ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ട്
വൈകുന്നേരത്തിന് മുമ്പ് എത്തുമെന്ന് പറഞ്ഞു... ഇരുൾ വീണതിന് ശേഷം അങ്ങോട്ട് പോകുവാൻ
ഞങ്ങൾ തീരുമാനിച്ചു...” ഷാവേസ് പറഞ്ഞു.
കിച്ചണിൽ ചെന്ന്
ചൂടു കോഫിയുടെ പാത്രവുമായി അവൾ പെട്ടെന്ന് തിരികെയെത്തി. രണ്ട് കപ്പുകളിലേക്കായി അത്
പകരവെ അവൾ ചോദിച്ചു. “എന്തുണ്ടായി...? ഷ്മിഡ്ടിനെ കാണാൻ പറ്റിയോ...?”
സോഫയിൽ അവൾക്കരികിൽ
ഇരുന്ന് കോഫി നുകർന്നു കൊണ്ട് നടന്ന കാര്യങ്ങളെല്ലാം അദ്ദേഹം അവളെ ധരിപ്പിച്ചു. എല്ലാം
കേട്ടു കഴിഞ്ഞപ്പോൾ ഒരു വിറയലോടെ അവൾ പറഞ്ഞു. “പാവം മനുഷ്യൻ... എത്ര ദാരുണമായ അന്ത്യം...!”
“വേദന അറിയാനുള്ള
സമയമൊന്നും ലഭിച്ചു കാണില്ല അയാൾക്ക്... അപ്പോൾ തന്നെ മരണം സംഭവിച്ചിരിക്കണം...” ഷാവേസ് പറഞ്ഞു.
“ചുരുക്കിപ്പറഞ്ഞാൽ
ആരാണ് നമ്മുടെ എതിരാളികൾ എന്ന കാര്യത്തിൽ ഒരു തീരുമാനമായി...” അന്ന പറഞ്ഞു.
അദ്ദേഹം തല
കുലുക്കി. “എസ്.എസ് സേനയിൽ ഒരു ഗ്രൂപ്പ് ലീഡർ ആയിരുന്നു സ്റ്റെയ്നർ എന്നാണ് ഷ്മിഡ്ട്
പറഞ്ഞത്... ക്രൂഗർ ഒരു പക്ഷേ അവരുടെ ക്യാമ്പ്
ഡോക്ടറോ മറ്റോ ആയിരുന്നിരിക്കണം...”
“കാസ്പർ ഷുൾട്സിന്റെ
ഓർമ്മക്കുറിപ്പുകളിൽ ഇവരെക്കുറിച്ച് എന്തെങ്കിലും സൂചനകൾ ഉണ്ടായിരിക്കാമെന്ന് കരുതുന്നുണ്ടോ...?”
അവൾ ചോദിച്ചു.
അദ്ദേഹം തലയാട്ടി.
“എന്ന് തോന്നുന്നില്ല... എന്റെ ഊഹം ശരിയാണെങ്കിൽ ഇവർ ഇപ്പോഴും നാസി അധോലോകത്തിലെ ആക്ടീവ്
മെമ്പേഴ്സ് ആണ്... ഇവർക്ക് ആജ്ഞ നൽകുന്നവരുടെ പേരുകൾ ചിലപ്പോൾ ഷുൾട്സിന്റെ പുസ്തകത്തിൽ
പ്രതിപാദിച്ചിട്ടുണ്ടാകാം...”
“ശരി... അപ്പോൾ
മുള്ളർ ബ്ലാങ്കെനീസിലെ ക്ലിനിക്കിൽ ഇവരുടെ കസ്റ്റഡിയിലുണ്ടെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്...?”
“എന്ന് കരുതാം...”
കോഫി കപ്പ് താഴെ വച്ചിട്ട് അദ്ദേഹം എഴുന്നേറ്റു. “ഇനി... നിന്റെ ഈ സോഫ ഒരു കിടക്കയാക്കാൻ
പറ്റുമെങ്കിൽ, ഒന്നുറങ്ങിയാൽ കൊള്ളാമെന്നുണ്ടെനിക്ക്... ചുരുങ്ങിയത് ഒരു ഏഴ് മണിക്കൂറെങ്കിലും...”
ബെഡ്‌റൂമിൽ
ചെന്ന് കുറേ ബ്ലാങ്കറ്റുകളും ഒരു തലയിണയുമായി അവൾ തിരികെയെത്തി. കൌതുകത്തോടെ നോക്കിക്കൊണ്ട്
നിൽക്കവെ നിമിഷങ്ങൾക്കകം അദ്ദേഹത്തിന് മുന്നിൽ ആ സോഫ ഒരു കിടക്കയായി രൂപാന്തരപ്പെട്ടു.
മന്ദഹാസത്തോടെ
അവൾ അദ്ദേഹത്തെ നോക്കി. “സുഖമായിട്ടുറങ്ങാൻ ഇത് ധാരാളം എന്ന് തോന്നുന്നു... എന്റെ ഭാഗത്ത്
നിന്ന് ഒരു ശല്യവും ഉണ്ടാകില്ല എന്ന് ഞാൻ വാക്ക് തരുന്നു... ഒരാഴ്ച്ചത്തെ ഉറക്കം എനിക്കും
ബാക്കിയുണ്ട്...”
അവൾ അരികിലെത്തിയത്
അറിയുന്നുണ്ടായിരുന്നെങ്കിലും വളരെ ക്ഷീണിതനായിരുന്നു ഷാവേസ്. തീർത്തും ക്ഷീണിതൻ.
“യൂ ആർ വെരി സ്വീറ്റ്, അന്നാ...” അദ്ദേഹം മന്ത്രിച്ചു.
വലതു കൈ ഉയർത്തി
അവൾ അദ്ദേഹത്തിന്റെ കവിളിൽ തഴുകി. തല കുനിച്ച് പൊടുന്നനെ ഷാവേസ് അവളുടെ അധരങ്ങളിൽ അമർത്തി
ചുംബിച്ചു. ഒരു നിമിഷം അവൾ അനുകൂലമായി പ്രതികരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വിരലുകൾ
തന്റെ അരക്കെട്ടിൽ പരതുന്നുവെന്ന് തിരിച്ചറിഞ്ഞതും അടർന്നു മാറി അവൾ തന്റെ ബെഡ്‌റൂമിലേക്ക്
നടന്നു.
അവൾക്ക് പിന്നിൽ
അടഞ്ഞ വാതിലിലേക്ക് നോക്കി ഒരു നിമിഷം നിന്ന ഷാവേസ് ഒരു നെടുവീർപ്പോടെ തന്റെ വസ്ത്രങ്ങൾ
ഓരോന്നായി അഴിക്കുവാൻ ആരംഭിച്ചു. ഉറക്കം കണ്ണുകളെയും തലച്ചോറിനെയും ആക്രമിച്ച് കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു...
പുതപ്പിന്റെ ഊഷ്മളതയിലേക്ക് നൂഴ്ന്ന് കയറി ടേബിൾ ലാമ്പിന്റെ സ്വിച്ച് ഓഫ് ചെയ്തതും
ഗാഢ നിദ്രയിലേക്ക് ഊളിയിട്ടു കഴിഞ്ഞിരുന്നു അദ്ദേഹം.
(തുടരും)
അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...
ഇനി...?
ReplyDeleteഇനി
ReplyDeleteഎന്നത്?
ഷാവേസ്സുറങ്ങട്ടെ !
പഴയ
സ്റ്റെയ്നർ നല്ലവനായിരുന്നല്ലോ!
ഈ സ്റ്റെയ്നർ ഒരു സംഭവം തന്നെ ആയിരിക്കും അല്ലേ വിനുവേട്ടാ ?? ?
പഴയ സ്റ്റെയ്നറുടെ പേരു കളയാൻ വേണ്ടി ഇറങ്ങിയിരിക്കുന്ന ഒരു ദുഷ്ടനാണ് ഈ സ്റ്റെയ്നർ സുധീ... എന്തു ചെയ്യാം... :(
Deleteപഴയ ഹിന്ദി സിനിമകളിലെ നായകന്മാർക്ക് രാഹുൽ എന്നാവും സ്ഥിരം പേരു്,അത്പോലെ മലയാളത്തിൽ കാണും ഒരു ബാബു.
Deleteഈ
ഇംഗ്ലീഷുകാരനെങ്കിലും വേറെ പേരിടാൻ പാടില്ലായിരുന്നോ ??
ഹാ ഹാ ഹാാ.സ്റ്റെയ്നർ സുധിയോ???
Deleteഒരു കോമയ്ക്ക് ഇത്രമാത്രം വിലയുണ്ടെന്ന് ബോദ്ധ്യമായി... :)
Deleteഎന്നാലും ഈ നിഷ്കളങ്കമായ മുഖത്ത് നോക്കി കോമയിടാതിരിയ്ക്കാൻ തോന്നിയല്ലോ.
Deleteഒരബദ്ധം ഏത് വിനുവേട്ടനും പറ്റും സുധീ... :)
Delete“ചുരുക്കിപ്പറഞ്ഞാൽ ആരാണ് നമ്മുടെ എതിരാളികൾ എന്ന കാര്യത്തിൽ ഒരു തീരുമാനമായി...”
Deleteകാര്യങ്ങളൊക്കെ നല്ല ഞെരിപ്പായി മുന്നേറുവാണല്ലാ...
നിസ്സാരക്കാരൊന്നുമല്ല ജിമ്മീ... നാസി അധോലോകമാണ്... സ്റ്റെയ്നർഡാ...
Deleteജിമ്മിച്ചാ, ഉണ്ടാപ്രി പേടിച്ചിട്ടാ ഇങ്ങോട്ട് വരാത്തത്? കുറച്ചായി നിങ്ങളുടെ വഴക്കൊന്നും കാണുന്നില്ലല്ലോ... നന്നായോ?
Deleteആര് നന്നാവാന്‍? ജിമ്മിച്ചനോ അതോ ഉണ്ടാപ്രിച്ചായനോ?
Deleteഇങ്ങൊന്നു വന്നു കേറീട്ടു വേണ്ടേ അലമ്പുണ്ടാക്കാന്‍ ;)
" സ്റ്റെയ്‌നര്‍ സുധി "
Deleteതല്‍ക്കാലം ഇതു വച്ച് ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കിയാലോ, സുധീ ? ;)
പഴയ സ്റ്റെയ്നറെ ആണോ പുതിയ പഴയ സ്റ്റെയ്നറെ ആണോ ഉദ്ദേശിച്ചതെന്ന്കവി പറഞ്ഞിട്ടില്ലാത്ത കൊണ്ട് നമുക്കൊരു കുത്തിത്തിരുപ്പുണ്ടാക്കാം ശ്രീ.
Deleteഅതെയതെ
Deleteപുതിയ സ്റ്റെയ്നറെത്തന്നെയാ കവി ഉദ്ദേശിച്ചത്...
Deleteഎനിക്ക് തോന്നുന്നത് ലോകത്തിൽ ഏറ്റവും കൂടുതൽ ത്രില്ലറുകൾ എഴുതപ്പെട്ട വിഷയം ഈ നാസികളെ സംബന്ധിച്ചതായിരിക്കും എന്ന്. എത്ര പുസ്തകം വായിച്ചിരിക്കുന്നു, എത്ര സിനിമ കണ്ടിരിക്കുന്നു!!
ReplyDeleteസത്യമാണോ അജിത്‌ഭായ്?
Deleteഎഴുതി തീരാത്തത് പോലെയാണ്...
Deleteഈ നാസികൾ ഒരു സംഭവമായിരുന്നല്ലെ. ക്രൂരതയുടെ പര്യായം.....!
ReplyDeleteഎന്ന് പറയാം അശോകേട്ടാ...
Deleteഈ നാസികൾ ഒരു സംഭവമായിരുന്നല്ലെ. ക്രൂരതയുടെ പര്യായം.....!
ReplyDeleteഷ്മിഡിന്റെ അന്ത്യം അതിദാരുണം തന്നെ...
ReplyDeleteതീർച്ചയായും മാഷേ...
Delete‘വലതു കൈ ഉയർത്തി അവൾ അദ്ദേഹത്തിന്റെ കവിളിൽ തഴുകി. തല കുനിച്ച് പൊടുന്നനെ ഷാവേസ് അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു. ഒരു നിമിഷം അവൾ അനുകൂലമായി പ്രതികരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വിരലുകൾ തന്റെ അരക്കെട്ടിൽ പരതുന്നുവെന്ന് തിരിച്ചറിഞ്ഞതും അടർന്നു മാറി അവൾ തന്റെ ബെഡ്‌റൂമിലേക്ക് നടന്നു.‘
ReplyDeleteഈ വിനുവേട്ടൻ അല്ലെ ആൾ ..,
ഇവിടെ ഒന്നും നടക്കില്ലാന്നെ...!
എന്നെ പറയണ്ട മുരളിഭായ്... ഹിഗ്ഗിൻസിനെ പറഞ്ഞാൽ മതി... :)
Deleteഅപ്പൊ ഇനി എന്താകുമെന്ന് നോക്കാം
ReplyDeleteഅതെ ശ്രീ... അടുത്തയാഴ്ച്ച...
Deleteനാസി ക്യാമ്പിലേക്കാണോ ഇനി ഇവര് പോണത്?
ReplyDeleteഅതെ... ജീവൻ പണയം വച്ചുള്ള യാത്ര...
Deleteaake oru vishamam....
ReplyDeleteBilathi...??!!:)
എന്തു പറ്റി രമണാ...?
Deleteമരണത്തെ ഭയന്നവന് അതില്‍ നിന്ന് രക്ഷപ്പെടാനായില്ല.
ReplyDeleteനാസി ഭീകരതയിൽ നിന്നും ഒരു മാത്രകൊണ്ട് മോചനം ലഭിച്ചില്ലേ കേരളേട്ടാ...
Deleteപ്രതീക്ഷിച്ചത് തന്നേ സംഭവിച്ചു .. ഇനിയല്ലേ അങ്കം :)
ReplyDeleteപാവം ഷാവേസ്...
ReplyDeleteഈ കഷ്ടപ്പാടുകള്‍ക്കിടെ...ഒന്ന് റിലാക്സ് ചെയ്യാന്‍.... ഛെ!
ആ നിലവിളി തന്നെയാണ് അന്നയുടെ ചുണ്ടുകൾക്ക് മായ്ക്കുക്കുവാൻ കഴിയുന്നില്ല
ReplyDelete